ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐ.എം.എഫ്) യൂത്ത് ഫെല്ലോഷിപ്പ്

ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐ.എം.എഫ്) പ്രവർത്തനങ്ങൾ നേരിട്ട്  മനസ്സിലാക്കുവാനും ക്ലൈമറ്റ് ചേഞ്ച്, ഇൻഇക്വാളിറ്റി, ഇൻക്ലൂസീവ് ഗ്രോത്ത്, ഡിജിറ്റൽ ഇക്കോണമി തുടങ്ങിയ ആഗോള പ്രാധാന്യമുള്ള വിഷയങ്ങളിൻമേൽ ബന്ധപ്പെട്ട മേഖലയിലെ പണ്ഡിതർ, വിദഗ്ധർ, മുൻനിരക്കാർ എന്നിവരുമായി ആശയവിനിമയം നടത്തുവാനും യുവാക്കൾക്ക് അവസരം.  


ഐ.എം.എഫ്-ൻ്റെ 2021 ലെ യൂത്ത് ഫെല്ലോഷിപ്പ് പ്രോഗ്രാമിൽ കൂടിയാണ് 20 നും 32 നും ഇടയിൽ പ്രായമുള്ളവർക്ക് അവസരം ഒരുങ്ങുന്നത്. 


ഇൻ്റൺഷിപ്പിൽ പങ്കെടുക്കുന്നവർക്ക് ഐ.എം.എഫ് -ൻ്റെ വാർഷിക വർച്വൽ യോഗത്തിലും ഐ.എം.എഫ് വിദഗ്ധർ നേതൃത്വം നൽകുന്ന വർച്വൽ പരിശീലന പരിപാടികളിലും പങ്കെടുക്കാൻ അവസരം ലഭിക്കും. കൂടാതെ ഐ.എം.എഫ് മാനേജ്മൻ്റ്, സീനിയർ ഉദ്യോഗസ്ഥർ, എന്നിവരുമൊത്ത് രണ്ടു ദിവസത്തെ വർച്വൽ വർക്ക് ഷോപ്പിൽ പങ്കെടുക്കാനും ആഗോള പ്രാധാന്യമുള്ള വിഷയങ്ങളിൽ മേൽ ചർച്ച ചെയ്യാനും അവസരമുണ്ടാകും. 


ഇൻ്റർനാഷണൽ റിലേഷൻസ്, ഡവലപ്മൻ്റ്, കമ്യൂണിക്കേഷൻസ്, ജർണലിസം, ഇക്കണോമിക്സ്, ബന്ധപ്പെട്ട മേഖലകൾ എന്നിവയിലൊന്നിൽ ബിരുദമുള്ളവർ, ഇവയിലെ ബിരുദ പ്രോഗ്രാം വിദ്യാർത്ഥികൾ എന്നിവർക്ക് അപേക്ഷിക്കാം. സ്വയം സംരംഭക/ സ്റ്റാർട്ട് അപ് പ്രവർത്തനങ്ങൾ, കണ്ടൻ്റ് ക്രിയേഷൻ (ബ്ലോഗേഴ്സ്/വ്ലോഗേഴ്സ്), സ്വതന്ത്ര മാധ്യമ സംഘങ്ങൾക്കു വേണ്ടിയുള്ള പ്രവർത്തനം, ജർണലിസം എന്നിവയിലൊന്നിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. ക്ലൈമറ്റ് ചേഞ്ച്, ഇൻഇക്വാളിറ്റി, ഡിജിറ്റൽ ഇക്കോണമി ഉൾപ്പടെ ഇൻ്റർനാഷണൽ സ്റ്റഡീസ്,  ബേസിക് ഇക്കണോമിക്സ്, ഡവലപ്മൻ്റ് മേഖലകളിൽ അറിവും പ്രാവീണ്യവും ഉണ്ടായിരിക്കണം. ഇംഗ്ലീഷിലെ അടിസ്ഥാന ജ്ഞാനം വേണം. 


ഇൻ്റൺഷിപ്പ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഐ.എം.എഫ്. യൂത്ത് ഫെല്ലോഷിപ്പ് പ്രോഗ്രാം സർട്ടിഫിക്കറ്റ് ഓഫ് കംപ്ലീഷൻ ലഭിക്കും.


ഫെല്ലോഷിപ്പിൻ്റെ വിശദാംശങ്ങൾ https://www.imf.org/ എന്ന സൈറ്റിൽ റിസോഴ്സ്സ് ഫോർ യൂത്ത് എന്ന ലിങ്കിലെ പ്രോഗ്രാം ലിങ്കിൽ ലഭിക്കും. 


അപേക്ഷ ഇതേ പേജിലെ ലിങ്ക് വഴി 2021 സെപ്തംബർ 24 വരെ നൽകാം.


ഒക്ടോബർ 4 ന് ഷോർട്ലിസ്റ്റ് പ്രഖ്യാപിക്കും. ഒക്ടോബർ 11- 17 കാലയളവിൽ വർച്വൽ വർക്ക് ഷോപ്പുകൾ നടത്തും. അതോടൊപ്പം ഒക്ടോബർ 12 മുതൽ ഗ്രൂപ്പ് പ്രസൻ്റേഷൻസും ഉണ്ടാകും.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students