സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എൻജിനീയറിങ് & ടെക്നോളജിയിൽ എം.എസ്.സിക്ക് ഇപ്പോൾ അപേക്ഷിക്കാം

പ്ലാസ്റ്റിക്സുമായി ബന്ധപ്പെട്ട പഠനത്തിന് ഇന്ത്യയിലെ മുൻനിര സ്ഥാപനമാണ് കേന്ദ്ര രാസവസ്തു - വളം മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ ചെന്നൈ ഗിണ്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന സിപെറ്റ് (സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എൻജിനീയറിങ് & ടെക്നോളജി). 

മികച്ച ജോലിസാധ്യതയുള്ള "അപ്ലൈഡ് പോളിമർ സയൻസ് എംഎസ്സി പ്രവേശനത്തിന് സിപെറ്റ് 30 വരെ അപേക്ഷ സ്വീകരി ക്കും. 

കെമിസ്ട്രി, ഇൻഡസ്ട്രി യൽ കെമിസ്ട്രി, പോളിമർ സയൻസ്, അപ്ലൈഡ് കെമിസ്ട്രി, ഇൻഡസ്ട്രിയൽ പോളിമർ കെമിസ്ട്രി, കെമിസ്ട്രി മുഖ്യവിഷയമായ അപ്ലൈഡ് സയൻസ് ഇവ യൊന്നിലെ ബി.എസ്.സി ഉള്ളവർക്ക് അപേക്ഷിക്കാം. 

പ്രീഫൈനൽ സെമസ്റ്റർ പൂർത്തിയാക്കി ഫൈനൽ പരീക്ഷ കാത്തിരിക്കു ന്നവരെയും പരിഗണിക്കും.


വെബ്സൈറ്റ്: https://www.cipet.gov.in/

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students