After Engineering

 *നിങ്ങളൊരു എഞ്ചിനീയറിങ്ങ് വിദ്യാർത്ഥിയോ, പഠിച്ചിറങ്ങിയ വ്യക്തിയോ ആണെങ്കിൽ....*


ഇതൊന്ന് സാവകാശം മനസിരുത്തിവായിക്കുക.


കേരളത്തിൽ ഈയിടെയായി ഓരോ വർഷവും നിരവധി എഞ്ചിനീയറിംഗ് ബിരുദധാരികൾ ആണ് ബിരുദം നേടി പുറത്തിറങ്ങുന്നത്.

 മിക്ക വിദ്യാത്ഥികൾക്കും പഠനത്തിന് ശേഷം ഒരു ജോലി നേടുക എന്നത് തന്നെ ആണ് പ്രഥമ ലക്ഷ്യം.


എന്നാൽ അങ്ങനെ പെട്ടെന്ന് ഒരു ജോലി കിട്ടുക എന്നത് മാത്രം ആണോ മുന്നിൽ ഉള്ള വഴി എന്ന ചോദ്യത്തിന് അല്ല എന്നതാണ് ഉത്തരം.

 മികച്ച ഒരു കരിയർ ആണ് മിക്ക . വിദ്യാർത്ഥികളും മുന്നിൽ കാണുന്നത്. അങ്ങിനെ ലക്ഷ്യമിടുന്നവർ താഴെ പറയുന്ന വിവിധ വഴികളിൽ ഒന്നിനെ മനസിരുത്തി തിരഞ്ഞെടുക്കുന്നതായിരിക്കും ഉചിതമാവുക.


🟫 ഉപരി പഠനം.


എഞ്ചിനീയറിംഗിനു ശേഷം മിക്ക കുട്ടികളും തിരിയുന്ന ഏറ്റവും പ്രചാരമുള്ള കരിയർ ഓപ്ഷനുകളിലൊന്നാണ് തുടർ പഠനം.

 നിങ്ങൾ ഒരു ബിടെക്/ബിഇ വിദ്യാർത്ഥിയാണെങ്കിൽ ഗേറ്റ് പരീക്ഷയ്ക്ക് തയ്യാറായി ഉപരി പഠനത്തിൻ്റെ വിശാലമായ ഗേറ്റ് തുറക്കാം.


ബിരുദ എഞ്ചിനീയറിംഗ് വിഷയങ്ങളെക്കുറിച്ചുള്ള സമഗ്രമായ ധാരണ പരിശോധിക്കുന്ന ഒരു പരീക്ഷയാണ് ഗേറ്റ് (എഞ്ചിനീയറിംഗ് ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്). മികച്ച ഗേറ്റ് സ്കോർ ഉപയോഗിച്ച്, നിങ്ങൾക്ക് എംടെക്കിനായി പ്രശസ്ത എഞ്ചിനീയറിംഗ് കോളേജുകളിൽ (ഐഐടികളും എൻഐടികളും) പ്രവേശിക്കാം. കേരളത്തിലെ സർക്കാർ എയ്ഡഡ് കോളേജുകളിൽ ഗേറ്റ് സ്കോർ നേടി എംടെക്ക് / എം ആർക്ക് പഠിക്കുന്നവർക്ക് 12600നടുത്ത് രൂപ സ്റ്റൈപൻ്റ് ലഭ്യമാണ്. അറിവ് വിപുലീകരിക്കാനും കൂടുതൽ യോഗ്യതയുള്ള എഞ്ചിനീയറാകാനും ഇങ്ങനെ കഴിയും.


  ഗേറ്റ് പരീക്ഷയിൽ താൽപ്പര്യമില്ലെങ്കിൽ,  ജാമിനായി(JAM) തയ്യാറെടുത്ത് ഉപരിപഠനത്തിന് തിരിയാനും കഴിയും. എഞ്ചിനീയറിംഗ് മേഖലയിൽ അക്കാദമിക്, ഗവേഷണം എന്നിവയിലൂടെ മുന്നേറാം.

 


🟢 പൊതുമേഖലാ സ്ഥാപനങ്ങളിൽ


ഗേറ്റ് പരീക്ഷയെക്കുറിച്ച് പറയുമ്പോൾ, പൊതുമേഖലാ സ്ഥാപനങ്ങളിലെ അവസരങ്ങളെ അറിയാതിരിക്കാനാവില്ല.

 എഞ്ചിനീയറിംഗിന് ശേഷം, സർക്കാർ നടത്തുന്ന പൊതുമേഖലാ സ്ഥാപനങ്ങളിൽ അപ്രൻ്റീസായും, ട്രൈനീ എഞ്ചിനീയറായും പ്രവേശിച്ച് സ്ഥിര നിയമനങ്ങളിലൂടെ നല്ല ശമ്പളം ലഭിക്കുന്ന ജോലി നേടാനും  ശ്രമിക്കാനാകും.


ഈ ജോലികൾക്കൊക്കെയുള്ള  മത്സര പരീക്ഷകൾ വളരെ ഉയർന്നതാണ്.  അതിനായി മികച്ച തയാറെടുപ്പ് നടത്തിയാൽ ജോലി ലഭിക്കാൻ നല്ല സാധ്യത ഉണ്ട്. 

പൊതുമേഖലാ സ്ഥാപനങ്ങൾ റിക്രൂട്ട്‌മെന്റിനായി ഗേറ്റ് സ്‌കോറും പരിശോധിക്കുന്നുണ്ട്.  നിർദ്ദിഷ്ട വർഷത്തിലെ ഗേറ്റ് സ്കോർ മാത്രമാണ് അവർ നിയമനത്തിന് പരിഗണിക്കുന്നത്. കഠിനാധ്വാനം ചെയ്യുകയാണെങ്കിൽ ഏതെങ്കിലും  ഒരു മഹാരത്ന പൊതുമേഖലാ സ്ഥാപനത്തിൽ (BHEL, SAIL, IOCL, പോലുള്ളവ) ജോലി നേടാം. 

ഈ ജോലികൾ മികച്ച വേതനവും സുരക്ഷയും വാഗ്ദാനം ചെയ്യുന്നു, ഒപ്പം സമൂഹത്തിൽ  മാന്യമായ സ്ഥാനം നൽകുകയും ചെയ്യുന്നു.


🛑സർട്ടിഫിക്കേഷൻ കോഴ്‌സുകൾ ചെയ്യുക


ഏതൊരു പഠനത്തിനും അവസാനമില്ല, അറിവ് നേടാനും പുതിയ കഴിവുകൾ നേടാനും എപ്പോഴും സന്നദ്ധനായ  ജിജ്ഞാസുവായ വ്യക്തി ആണെങ്കിൽ പ്രത്യേകിച്ചും. 

ഒരു പ്രൊഫഷണൽ റോൾ ഏറ്റെടുക്കുന്നതിന് മുമ്പ്  അപ്‌സ്‌കിൽ ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാളാണെങ്കിൽ, അവർക്ക് സർട്ടിഫിക്കേഷനുകളാണ് ശരിയായ വഴി.

 ബിരുദം പൂർത്തിയാക്കിയ ശേഷം, എഞ്ചിനീയറിംഗ് മേഖലയ്ക്ക് പ്രസക്തമായ സർട്ടിഫിക്കേഷൻ കോഴ്സുകളിൽ ചേരാൻ ശ്രമിക്കണം.


 എഞ്ചിനീയറിംഗിന് ശേഷം പരിഗണിക്കാവുന്ന സർട്ടിഫിക്കേറ്റ് കോഴ്സുകൾ താഴെ പറയുന്നു.


🔰ക്യുഎ/ക്യു സി (NDT) സർട്ടിഫൈഡ് ഡിപ്ലോമ

🔰മെക്കാനിക്കൽ ഇലെക്ട്രിക്കൽ പ്ലംബിംഗ് (MEP) ഡിപ്ലോമ

🔰ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ കോഴ്സ് (IOC)

🔰സിവിൽ സോഫ്റ്റ്‌വെയർ NDT കോഴ്‌സുകൾ

🔰എംബെഡഡ് സിസ്റ്റം ട്രെയിനിങ്ങുകൾ

🔰ബിൽഡിംഗ്‌ എനർജി മാനേജ്മെന്റ് സിസ്റ്റം

തുടങ്ങി നിരവധി സർട്ടിഫൈഡ് കോഴ്സുകൾ നിലവിൽ ഉണ്ട്.


 പ്രത്യേകം ശ്രദ്ധിക്കേണ്ടത്


 ▪️പഠിക്കുന്ന കോഴ്സുകൾക്ക് കിട്ടുന്ന സർട്ടിഫിക്കറ്റുകൾ ഇന്റർനാഷണൽ ആണോ എംബസ്സി അറ്റസ്റ്റേഷൻ ചെയ്യാൻ കഴിയുന്നത് ആണോ എന്ന് ഉറപ്പു വരുത്തണം. 

▪️വിദേശത്ത് ജോലി ലഭിക്കാൻ ഇത്തരം സർട്ടിഫൈഡ് കോഴ്സുകൾ/പരിശീലനങ്ങൾ സഹായിക്കുന്നുണ്ട്.

 ഇത്തരം കോഴ്സുകൾ നൽകുന്ന മികച്ച സ്ഥാപനങ്ങൾ കേരളത്തിലും ഉണ്ട്.


അവയിൽ ചിലത്

http://www.ambitautomation.in/courses.html


https://decibelnde.com/


https://adiinstitute.co.in/mechanical/ndt/


🟣മാനേജ്മെന്റ് പഠനം


എഞ്ചിനീയറിംഗ് ബിരുദധാരികൾക്കിടയിൽ മറ്റൊരു പ്രിയപ്പെട്ട കരിയർ ചോയ്സ് മാനേജ്മെൻറ് പഠനം ആണ്.

 മാനേജ്മെൻറ് പഠിക്കുന്നത് കൂടുതൽ ഉത്തരവാദിത്തത്തോടെ ഉയർന്ന വേതനം ലഭിക്കുന്ന ജോലി നേടാൻ സഹായിക്കുന്നു.


 എഞ്ചിനീയറിംഗിന് ശേഷം ഇഷ്ടപ്പെടുന്ന കോഴ്സുകളിൽ ഒന്നാണ് എം.ബി.എ. അതിനായി CAT പരീക്ഷ (കോമൺ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്), MAT, KMAT, AIMAT എന്നിവ എഴുതണം.

ഏത് സ്ഥാപനമാണ് നിങ്ങളെ പ്രവേശിപ്പിക്കുന്നതെന്ന് മത്സര പരീക്ഷയിലെ നിങ്ങളുടെ സ്കോർ നിർണ്ണയിക്കും.


CAT എഴുതി iim കളിൽ പ്രവേശനം നേടി മാനേജ്മെൻ്റ് പുലികളാകാനാണ് മിക്കവരും ശ്രമിക്കുന്നത്. iit, nit പ്രവേശനത്തിനും മത്സരമാണ്.


🟩സ്വകാര്യ മേഖലയിൽ ജോലികൾക്ക് ശ്രമിക്കുക


കാമ്പസ് പ്ലെയ്‌സ്‌മെന്റുകൾ സ്വകാര്യമേഖലയിൽ ജോലി നേടുന്നതിനുള്ള മികച്ച ഉറവിടമാണെങ്കിലും, സ്വന്തമായും ജോലി തേടാൻ ശ്രമിക്കാം. 

മെച്ചപ്പെട്ട ജോലികൾക്ക് മികച്ച ജോബ് പോർട്ടലിൽ രജിസ്ട്രേഷൻ ചെയ്യാൻ മറക്കരുത്.


ഇന്ത്യ ഇന്ന് ലോകത്തിലെ ഒരു പ്രധാന സാങ്കേതിക കേന്ദ്രമായതിനാൽ, എല്ലാ വർഷവും ലോകമെമ്പാടുമുള്ള എം‌എൻ‌സികൾ ഇന്ത്യയിൽ തങ്ങളുടെ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നുണ്ട്. എൻ‌സി‌ആർ ഡൽഹി , പൂനെ, ഗുജറാത്ത്, ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ് എന്നിവയുൾപ്പെടെ രാജ്യത്തെ പ്രധാന സാങ്കേതിക, വ്യാവസായിക കേന്ദ്രങ്ങളിൽ ഉടനീളം ഗാർഹിക കമ്പനികൾ ഉയർന്നുവരുന്നുണ്ട്. സ്വാഭാവികമായും, പുതിയ തൊഴിൽ പ്രൊഫൈലുകളും ഉയർന്നുവരുന്നുണ്ട്, കൂടാതെ തൊഴിൽ ഒഴിവുകളും ഉയരുകയാണ്. പുതിയ ബിടെക് ബിരുദധാരികൾക്ക് സ്വകാര്യമേഖല വമ്പിച്ച വാഗ്ദാനം നൽകുന്നത് ഇതുകൊണ്ടാണ്.


ജോലിക്ക് ശ്രമിക്കുമ്പോൾ  പ്രധാന ശക്തി, കഴിവുകൾ, വൈദഗ്ധ്യ മേഖലകൾ എന്നിവ ഉയർത്തിക്കാട്ടുന്ന കരിക്കുലം വിറ്റ ഉണ്ടാക്കുക എന്നത് പ്രധാനം ആണ്.


🟪സിവിൽ സർവ്വീസ്, എഞ്ചിനീയറിങ് സർവ്വീസ്


ഇക്കഴിഞ്ഞ വർഷങ്ങളിലെ സിവിൽ സർവീസ് റിസൾട്ടുകളിലെ ഉയർന്ന റാങ്കുകാരൊക്കെ എഞ്ചിനീയർമാരായിരുന്നു. ആത്മവിശ്വാസവും കഠിന പ്രയത്ന ശാലികളുമായ എഞ്ചിനീയർമാർക്ക് സിവിൽ സർവ്വീസ് കിട്ടാക്കനിയല്ല എന്നർത്ഥം.

കൂടാതെ എഞ്ചിനീയർമാർക്ക് മാത്രമായ എഞ്ചിനീയറിങ്ങ് സർവ്വീസ് പരീക്ഷകളെഴുതി കേന്ദ്ര സർക്കാരിൻ്റെ മികച്ച വകുപ്പുകളിൽ പ്രവേശിക്കാം.


കര വ്യോമ നാവിക സേനകളിലും റെയിൽവേ എയർപോർട്ടുകൾ പൊതുമരാമത്ത്‌ ഇലക്ട്രിസിറ്റി വകുപ്പുകൽ തുടങ്ങിയവയിലൊക്കെ നിരവധി അവസരം എഞ്ചിനീയർമാർക്കുണ്ട്.

 🛑 നിരവധി ഓൺലൈൻ പ്ലാറ്റ്ഫോറങ്ങൾ പെയിഡായും, ഫ്രീ ആയും വ്യത്യസ്തങ്ങളായ സ്കിൽ ഡവലപ്മെൻ്റ് കോഴ്സുകൾ നൽകുന്നതിനെ പ്രയോജനപ്പെടുത്തുന്ന എഞ്ചിനീയർമാർക്ക് എന്നും വിശാല കരിയർ ലോകത്ത് തിളക്കമായിരിക്കും ഉണ്ടാവുക.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students