Occupational English Test (OET)

- പന്ത്രണ്ടു മെ‍ഡിക്കൽ സേവനമേഖലകളിൽ‌ പ്രവർത്തിക്കാൻ ഇംഗ്ലിഷ് ഭാഷാപ്രാവീണ്യം തെളിയിക്കുന്നതിനു സഹായിക്കുന്നതാണ്. ഒക്കുപേഷനൽ ഇംഗ്ലിഷ് ടെസ്റ്റ് (OET) എന്ന യോഗ്യത. 

മെഡിസിൻ, ഡെന്റിസ്ട്രി, നഴ്സിങ്, ഫാർമസി, ഫിസിയോതെറപ്പി, ഒക്കുപേഷനൽ തെറപ്പി, ഡയറ്ററ്റിക്സ്, ഒപ്ടോമെട്രി, പൊഡൈയട്രി (പാദസംരക്ഷണം), റേഡിയോഗ്രഫി, സ്പീച്ച് പതോളജി, വെറ്ററിനറി സയൻസ് എന്നിവയാണ് ഈ മേഖലകൾ. 


ഓസ്ട്രേലിയ, ന്യൂസീലൻഡ്, യുകെ, യുഎസ്എ (2020 ജൂലൈ മുതൽ), അയർലണ്ട്, സിംഗപ്പുർ, ദുബായ് മുതലായ സ്ഥലങ്ങളിൽ ഒഇടി സ്വീകരിച്ചുവരുന്നുണ്ട്.

 ഐഇഎൽടിഎസ്, ടോഫൽ എന്നിവയെ അപേക്ഷിച്ചു താരതമ്യേന ലളിതമായ ഒഇടി മുഖ്യമായും ഓസ്ട്രേലിയ, ന്യൂസീലൻഡ്, യുകെ എന്നീ രാജ്യങ്ങളിൽ നഴ്സിങ് ജോലിക്കു ശ്രമിക്കുന്നവർ ധാരാളമായി പ്രയോജനപ്പെടുത്തുന്നു. 

വെബ്: www.occupationalenglishtest.org.


ഒഇടി ടെസ്റ്റിന്റെ ഘടന


🔹ലിസനിങ് (ശ്രദ്ധിച്ചു കേൾക്കൽ): 

45 മിനിറ്റ്. 

ഇതിനു 3 ഭാഗങ്ങൾ: (എ) ‍ഹെൽത്ത് പ്രഫഷനൽ–രോഗി കൺസൾട്ടേഷൻ, 5 മിനിറ്റ് വീതം 2 ഇനം. (ബി) ജോലി സ്ഥലത്തെ സംഭാഷണങ്ങൾ: 

ഒരു മിനിറ്റ് വീതം 6 ഇനം. (സി) വിവിധ ആരോഗ്യമേഖലക‍ളിലെ 5 മിനിറ്റ് വീതമുള്ള പ്രസന്റേഷനോ ഇന്റർവ്യൂവോ കേട്ടു മനസ്സിലാക്കുക. 2 ഇനം.


 ഓരോന്നിനെക്കുറിച്ചും മൾട്ടിപ്പിൾ–ചോയ്സ് ചോദ്യങ്ങൾ ആയിരിക്കും. ആശയങ്ങൾ കൃത്യമായി ഗ്രഹിക്കണം. പല രാജ്യങ്ങളിലെയും ഉച്ചാരണം മനസ്സിലാക്കേണ്ടിവരും. 


🏃🏼റീഡിങ് (വായന): 60 മിനിറ്റ്. 


3 ഭാഗങ്ങൾ. 

(എ) 15 മിനിറ്റ്. നാലു ചെറിയ ടെക്സ്റ്റുകളിലെ കാര്യങ്ങൾ കൃത്യതയോടെ വേഗം വായിച്ചു മനസ്സിലാക്കി, വ്യത്യസ്ത രീതികളിലുള്ള 20 ചോദ്യങ്ങൾക്ക് ഉത്തരം നൽകണം.

 (ബി, സി) 45 മിനിറ്റ്. 

ബി പാർട്ടിൽ 100–150 വാക്കു വീതമുള്ള 6 ടെക്സ്റ്റുകൾ സശ്രദ്ധം വായിച്ച്, നന്നായി ഗ്രഹിച്ച്, മൾട്ടിപ്പിൾ ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. 

സി പാർട്ടിൽ 800 വാക്കു വീതമുള്ള 2 ടെക്സ്റ്റ് പഠിച്ച്, വ്യാഖ്യാനിക്കാനും അഭിപ്രായം പറയാനുമുള്ള കഴിവു പരിശോധിക്കും.  


🔹എഴുത്ത് (റൈറ്റിങ്):

 45 മിനിറ്റ്. 

കത്ത്, ഡിസ്ചാർജ് റിപ്പോർട്ട്, പരാതിക്കു മറുപടി മുതലായവ.

 എഴുതാൻ വേണ്ട കേസ് നോട്ടോ മറ്റു വിവരങ്ങളോ തന്നിരിക്കും. 

കൃത്യത, ഒതുക്കം, ശൈലി, വ്യാകരണശുദ്ധി, പദസമ്പത്ത്, ചിഹ്നം (പങ്ചുവേഷൻ), കത്തെങ്കിൽ ലേ ഔട്ട് മുതലായവ പരിഗണിക്കും.


🔹സംഭാഷണം (സ്പീക്കിങ്): 20 മിനിറ്റ്.

 ജോലിസ്ഥലത്തു വേണ്ട സംഭാഷണത്തിലെ പ്രാവീണ്യം വിലയിരുത്തും. 

നിങ്ങൾ നഴ്സോ ഫാർമസിസ്റ്റോ മറ്റോ ആണെന്നും പരീക്ഷകൻ രോഗിയോ ബന്ധുവോ ആണെന്നും സങ്കൽപിച്ചു സംസാരിക്കണം.

 സംഭാഷണം റിക്കോർഡ് ചെയ്ത് പിന്നീടു വിലയിരുത്തും.

 ഉച്ചാരണം, ഒഴുക്ക്, ഉചിതമായ വാക്കുകൾ, സ്വരഭേദം, വ്യാകരണശുദ്ധി, കൃത്യത, മാന്യത, അനുകൂലഭാവം, കാരുണ്യം, യുക്തിപൂർവമുള്ള ഭാഷണം, വിവരശേഖരണ നൈപുണി, വിവരം നൽകൽ എന്നിവ പരിഗണിച്ചാണു മൂല്യനിർണയം.

 കാര്യക്ഷമമായ ആശയവിനിമയം നടക്കണമെന്നു ചുരുക്കം.


▫️▫️ആരോഗ്യരംഗത്തെ പൊതു വിഷയങ്ങളായിരിക്കും ലിസനിങ്, റീഡിങ് വിഭാഗങ്ങളിൽ. 

പക്ഷേ, റൈറ്റിങ്ങിലും സ്പീക്കിങ്ങിലും നിങ്ങളുടെ പ്രത്യേക പ്രഫഷനൽ ജോലിസ്ഥലത്ത് ആവശ്യമായ കാര്യങ്ങളാണ് ഉൾപ്പെടുത്തുക.


ഒഇടിക്ക് പരിശീലനം തേടാം 


പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങളും പഠനസാമഗ്രികൾ കിട്ടാനുള്ള വഴികളും മേലെ കൊടുത്ത വെബ്സൈറ്റിലുണ്ട്.

 കേരളത്തിലും പരീക്ഷയെഴുതാം. 

എല്ലാ മാസവും ടെസ്റ്റുണ്ട്. 

കേന്ദ്രവും തീയതിയും ഓൺലൈനായി തിരഞ്ഞെടുക്കാം.

 പരിശീലനം നൽകുന്ന നല്ല സ്വകാര്യ സ്ഥാപനങ്ങളുടെ സേവനവും പ്രയോജനപ്പെടുത്താം. 


🔲🔲ഒന്നോർക്കുക.


 🔲ഹെൽത്ത് കെയർ ജോലിക്കു മാത്രമേ ഒഇടി പ്രയോജനപ്പെടൂ. അതേ സമയം, ഐഇഎൽടിഎസ്, ടോഫൽ എന്നിവ സയൻസ്, എൻജിനീയറിങ്, മാനവികവിഷയങ്ങൾ തുടങ്ങി ഏതു വിഷയത്തിലും വിദേശത്ത് ഉപരിപഠനത്തിനും ജോലിസമ്പാദനത്തിനും ഉപകരിക്കും. 


🔲ഗ്രേഡ് എ മുതൽ ഇ വരെ


ഐഇഎൽടിഎസിലേതു പോലെ വലിയ പദസമ്പത്തിനോ കടുത്ത വ്യാകരണത്തിനോ ഒഇടിയിൽ പ്രാധാന്യം നൽകുന്നില്ല. 

എ മുതൽ ഇ വരെയുള്ള ഗ്രേഡിലാണു സ്കോർ.

 ഐഇഎൽടിഎസ് സ്കോർ ഒൻപതിനു സമമാണ് ഒഇടിയിൽ എ ഗ്രേഡ്. 


🔲ചെലവേറും

മറ്റുള്ളവയേക്കാൾ ചെലവേറിയ പരീക്ഷയാണ് ഒഇടി.

 ഒരു തവണ എഴുതാൻ 35,000– 45,000 രൂപ വരെ ചെലവ് വരും.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students