ഓക്സിലിയറി നഴ്സിംഗ് ആന്‍ഡ് മിഡ് വേഫ്സ് കോഴ്സ് അപേക്ഷ ക്ഷണിച്ചു

ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിംഗ് സ്‌കൂളുകളില്‍ ആരംഭിക്കുന്ന ഓക്സിലിയറി നഴ്സിംഗ് ആന്‍ഡ് മിഡ് വേഫ്സ് കോഴ്സിന്റെ പരീശീലനത്തിന് +2 അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസ്സായ പെണ്‍കുട്ടികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.


തൈക്കാട് ജെ.പി.എച്ച്.എന്‍ ട്രെയിനിംഗ് സെന്റര്‍, തലയോലപ്പറമ്പ് ജെ.പി.എച്ച്.എന്‍ ട്രെയിനിംഗ് സെന്റര്‍, പെരിങ്ങോട്ടുകുറിശി ജെ.പി.എച്ച്.എന്‍ ട്രെയിനിംഗ് സെന്റര്‍, കാസര്‍കോട് ജെ.പി.എച്ച്.എന്‍ ട്രെയിനിംഗ് സെന്റര്‍ എന്നിവിടങ്ങളിലാണ് കോഴ്സ്. 130 സീറ്റുകളുണ്ട്. ഇതില്‍ 65 ശതമാനം മെറിറ്റടിസ്ഥാനത്തിലും 35 ശതമാനം സംവരണാടിസ്ഥാനത്തിലും പ്രവേശനം അനുവദിക്കും.


 അപേക്ഷകര്‍ക്ക് 2021 ഡിസംബര്‍ 31ന് 17 തികഞ്ഞിരിക്കുകയും 30 വയസ്സ് കവിയുകയും ചെയ്യരുത്. പിന്നാക്ക സമുദായത്തില്‍പ്പെട്ടവര്‍ക്ക് മൂന്ന് വയസ്സും പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വയസ്സും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് അനുവദിക്കും. അപേക്ഷകര്‍ മലയാളം എഴുതുവാനും വായിക്കുവാനും അറിഞ്ഞിരിക്കണം.


ആശാവര്‍ക്കര്‍മാര്‍ക്ക് രണ്ട് സീറ്റും പാരാമിലിറ്ററി/ എക്സ്പാരാമിലിറ്ററി സര്‍വീസുകാരുടെ ആശ്രിതര്‍ക്ക് ഒരു സീറ്റും സംവരണം ചെയ്തിട്ടുണ്ട്.


അപേക്ഷാഫോമും പ്രോസ്പെക്ടസും www.dhskerala.gov.in ല്‍ ലഭിക്കും.


 അപേക്ഷാഫീസ് പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് 75 രൂപയും ജനറല്‍ വിഭാഗത്തിന് 200 രൂപയുമാണ്.

 പൂരിപ്പിച്ച അപേക്ഷകള്‍, നിശ്ചിത അപേക്ഷാഫീസ് 0210-80-800-88 എന്ന ശീര്‍ഷകത്തില്‍ ട്രഷറിയിലടച്ച രസീത് സഹിതം 14ന് വൈകുന്നേരം 5 മണിക്കകം ബന്ധപ്പെട്ട ട്രയിനിംഗ് സെന്റര്‍ പ്രിന്‍സിപ്പലിന് സമര്‍പ്പിക്കണം.


വിശദവിവരങ്ങള്‍ ആരോഗ്യവകുപ്പ് ഡയറക്ടറുടെ കാര്യാലയം, ജില്ലാ മെഡിക്കല്‍ ഓഫീസ്, മേല്‍ സൂചിപ്പിച്ച പരിശീലനകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തി ദിവസം ലഭിക്കും.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students