Posts

Showing posts from December, 2021

പി.ജി.ഡിപ്ലോമ ഇൻ ഹെൽത്ത് സയൻസ് റിസർച്ച് – അപേക്ഷ ക്ഷണിക്കുന്നു

കേരളസർവകലാശാല തുടർവിദ്യാഭ്യാസവ്യാപനകേന്ദ്രം ചൈൽഡ് ഡെവലപ്പ്മെന്റ് സെന്ററുമായി ചേർന്ന് സംഘടിപ്പിക്കുന്ന പി.ജി.ഡിപ്ലോമ ഇൻ ഹെൽത്ത് സയൻസ് റിസർച്ചിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത: കേരളസർവകലാശാല അംഗീകൃത എം.ബി.ബി.എസ്./ബി.എ.എം.എസ്./ബി.എച്ച്.എം.എസ്./ബി.വിഎസ്സി./ബി.ഡി.എസ്./ബി.എസ്സി. നഴ്സിംഗ്/ബി.ഫാം./ബി.എസ്.എം.എസ്./ബി.എസ്സി. എം.എൽ.ടി. കോഴ്സ് കാലാവധി: ഒരു വർഷം, കോഴ്സ്ഫീസ്: 18,000/-, അപേക്ഷാഫീസ്: 100 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ജനുവരി 7. താൽപ്പര്യമുളളവർ അസൽ സർട്ടിഫിക്കറ്റും പകർപ്പും ഒരു ഫോട്ടോയും സഹിതം തിരുവനന്തപുരം പി.എം.ജി. ജംഗ്ഷനിലെ സ്റ്റുഡൻസ് സെന്റർ ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്. വിശദവിവരങ്ങൾക്ക്: 0471 2302523, 0471 2553540

ബിരുദപഠനത്തിനു നൽകുന്ന ഉന്നതവിദ്യാഭ്യാസ സ്കോളർഷിപ്പിന് സംസ്ഥാന ഹയർ എജ്യുക്കേഷൻ കൗൺസിൽ അപേക്ഷ ക്ഷണിച്ചു

 **സയൻസ്, സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളിൽ കേരളത്തിലെ ഗവൺമെൻറ്/എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിലോ ഐ.എച്ച്.ആർ.ഡി. അപ്ലൈഡ് സയൻസ് കോളേജുകളിലോ 2021-'22-ൽ ബിരുദതല കോഴ്സിൽ ഒന്നാംവർഷത്തിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം.  പ്രൊഫഷണൽ/സ്വാശ്രയ കോഴ്‌സുകളിൽ പഠിക്കുന്നവരെ പരിഗണിക്കില്ല. ബിരുദപഠനത്തിന് മൂന്നുവർഷം സ്കോളർഷിപ്പ് ലഭിക്കും. ആദ്യവർഷം 12,000 രൂപയും രണ്ടാംവർഷം 18,000 രൂപയും മൂന്നാംവർഷം 24,000 രൂപയും. തുടർന്ന് പി.ജി. പഠനം നടത്തുമ്പോൾ രണ്ടുവർഷംകൂടി സ്കോളർഷിപ്പ് ലഭിക്കും. ആദ്യവർഷം 40,000 രൂപയും രണ്ടാംവർഷം 60,000 രൂപയും.  ശാരീരികവെല്ലുവിളികൾ നേരിടുന്നവർക്ക് ഈ നിരക്കിൽനിന്നും 25 ശതമാനംകൂടി അധികമായി ലഭിക്കും. സ്കോളർഷിപ്പ് പുതുക്കി ലഭിക്കുന്നതിന്, അക്കാദമിക് മികവ് തെളിയിക്കണം. 1000 സ്കോളർഷിപ്പുകളാണ് നൽകുന്നത്. വിവിധ വിഭാഗങ്ങൾക്ക് നിശ്ചിതശതമാനം സ്ലോട്ടുകൾ നീക്കിവെച്ചിട്ടുണ്ട്. മറ്റേതെങ്കിലും തരത്തിലുള്ള സ്കോളർഷിപ്പ്/സ്റ്റൈപ്പെൻഡ് ലഭിക്കുന്നവർക്ക് അർഹതയില്ല. ഏതെങ്കിലും ഫീസ് ആനുകൂല്യം, പട്ടികവിഭാഗ വിദ്യാർഥികൾക്കുള്ള ലംസം ഗ്രാൻറ്, കോളേജ് വിദ്യാഭ്യാസവകുപ്പിന്റെ ഹിന്ദി സ്കോള

ഇഗ്നോ: ജനുവരി സെഷനിലേക്ക് അപേക്ഷിക്കാം

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) ജനുവരി സെഷനിൽ ആരംഭിക്കുന്ന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓപ്പൺ, വിദൂര വിദ്യാഭ്യാസം, ഓൺലൈൻ എന്നിവയിലൂടെ വാഗ്ദാനം ചെയ്യുന്ന പ്രോഗ്രാമുകൾക്കാണ് ഇപ്പോൾ പ്രവേശനം. കോഴ്സ് വിവരങ്ങളടങ്ങിയ വിശദമായ പ്രോസ്പെക്ടസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താത്പര്യമുള്ളവർക്ക് ignouadmission.samarth.edu.in. എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. കോഴ്സുകൾ, യോഗ്യത, ഫീസ്, കോഴ്സ് കാലാവധി തുടങ്ങിയ വിശദ വിവരങ്ങൾ പ്രോസ്പെക്ടസിൽ ലഭ്യമാണ്.  ജനുവരി 31 വരെ അപേക്ഷിക്കാം.

ഇന്ത്യൻ അഗ്രികൾചറൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ 641 ടെക്‌നീഷ്യൻ ഒഴിവ്

ന്യൂഡൽഹി ഇന്ത്യൻ അഗ്രികൾചറൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ (IARI) 641 ടെക്‌നീഷ്യൻ ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ICAR നു കീഴിലെ വിവിധ ഇൻസ്റ്റിറ്റ്യൂട്ടുകളിലും റീജനൽ സ്റ്റേഷനുകളിലുമാണ് അവസരം. ഓൺലൈൻ അപേക്ഷ ജനുവരി 10 വരെ. യോഗ്യത: പത്താംക്ലാസ്/തത്തുല്യം. പ്രായം: 18-30. അർഹർക്ക് ഇളവ്. ശമ്പളം: 21,700+ മറ്റ് ആനുകൂല്യങ്ങൾ. കൂടുതൽ വിവരങ്ങൾ www.iari.res.in ൽ

കോസ്റ്റ് ഗാർഡിൽ 322 നാവിക്, യാന്ത്രിക്: ജനുവരി 4 മുതൽ 14 വരെ ഓൺലൈനായി അപേക്ഷിക്കാം

തീരസംരക്ഷണ സേനയിൽ (ഇന്ത്യൻ കോസ്റ്റ് ഗാർഡ്) നാവിക് ജനറൽ ഡ്യൂട്ടി, നാവിക് ഡൊമസ്റ്റിക് ബ്രാഞ്ച്, യാന്ത്രിക് തസ്തികയിലെ 322 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  ജനുവരി 4 മുതൽ 14 വരെ ഓൺലൈനായി അപേക്ഷിക്കാം. 2/2022 ബാച്ചിലാണു പ്രവേശനം. അവസരം പുരുഷന്മാർക്കു മാത്രം. തസ്തിക, യോഗ്യത: നാവിക് ജനറൽ ഡ്യൂട്ടി:  കണക്കും ഫിസിക്‌സും പഠിച്ച് പ്ലസ് ടു വിജയം. നാവിക് ഡൊമസ്റ്റിക് ഡ്യൂട്ടി: പത്താം ക്ലാസ് ജയം യാന്ത്രിക്: പത്താംക്ലാസ് ജയം, എഐസിടിഇ അംഗീകൃത 3-4 വർഷ ഡിപ്ലോമ (ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ഇലക്ട്രോണിക്‌സ്/ടെലികമ്യൂണിക്കേഷൻ (റേഡിയോ/പവർ) എൻജിനീയറിങ്) അല്ലെങ്കിൽ പ്ലസ് ടു ജയവും മേൽപറഞ്ഞ ട്രേഡുകളിൽ 2-3 വർഷ ഡിപ്ലോമയും. പ്രായം: 18-22. നാവിക് ജനറൽ ഡ്യൂട്ടി,  യാന്ത്രിക്: 2000 ഓഗസ്റ്റ് 1നും 2004 ജൂലൈ 31നും ഇടയിൽ ജനിച്ചവരാകണം (രണ്ടു തീയതിയും ഉൾപ്പെടെ). നാവിക് ഡൊമസ്റ്റിക് ബ്രാഞ്ച്: 2000 ഒക്ടോബർ 1നും 2004 സെപ്റ്റംബർ 30നും ഇടയിൽ ജനിച്ചവരാകണം. (രണ്ടു തീയതിയും ഉൾപ്പെടെ). എസ്സി/എസ്ടി വിഭാഗത്തിന് 5 വർഷവും ഒബിസിക്കാർക്ക് 3 വർഷവും ഇളവ്. എഴുത്തുപരീക്ഷ, കംപ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷ, കായികക്ഷമതാ പരിശോധന, വൈദ്യപരിശോധന എന്ന

കേരളത്തിൽ വെറ്ററിനറി ആൻഡ് ആനിമൽ സയൻസസിൽ ബിരുദം നേടാൻ

കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റി പൂക്കോട് (വയനാട്), മണ്ണൂത്തി (തൃശ്ശൂർ) എന്നിവിടങ്ങളിലുള്ള കോളേജ് ഓഫ് വെറ്ററിനറി ആൻഡ് ആനിമൽ സയൻസസിൽ ബാച്ചിലർ ഓഫ് വെറ്ററിനറി സയൻസ് ആൻഡ് ആനിമൽ ഹസ്ബൻഡറി (ബി.വി.എസ്‌സി. ആൻഡ് എ.എച്ച്.) പ്രോഗ്രാം നടത്തുന്നുണ്ട്. കേരളത്തിൽ ബി.വി.എസ്‌സി. ആൻഡ് എ.എച്ച്. പ്രോഗ്രാം പ്രവേശനം രണ്ടുരീതിയിൽ നേടാം. ഒന്ന് കേരള പ്രവേശന പരീക്ഷാ കമ്മിഷണറുടെ അലോട്ട്മെൻറ് വഴിയാണ്.  രണ്ടു വെറ്ററിനറി കോളേജുകളിലെയും 85 ശതമാനം സീറ്റുകൾ നികത്തുന്നത് കേരള പ്രവേശനപരീക്ഷാ കമ്മിഷണറാണ്.  ഈ പ്രക്രിയയിൽ പങ്കെടുക്കാൻ താത്പര്യമുണ്ടെങ്കിൽ രണ്ടു കാര്യങ്ങൾ ചെയ്യണം.  ഒന്ന്, നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) യു.ജി. അഭിമുഖീകരിക്കണം. കൂടാതെ പ്രവേശനപരീക്ഷാ കമ്മിഷണർ കേരളത്തിലെ പ്രൊഫഷണൽ കോഴ്സ് പ്രവേശനത്തിന് അപേക്ഷ വിളിക്കുമ്പോൾ അപേക്ഷിക്കണം. നീറ്റ് ഫലം വന്ന ശേഷം കമ്മിഷണറുടെ വെബ്സൈറ്റ് വഴി നീറ്റ് ഫലം/സ്കോർ കൺഫർമേഷൻ നടത്തണം.  നീറ്റ് യു.ജി.യിൽ 720-ൽ 20 മാർക്ക് ലഭിക്കുന്നവരെ (പട്ടികവിഭാഗക്കാർക്ക് ഈ മാർക്ക് വ്യവസ്ഥയില്ല. നീറ്റ് യു.ജി. അഭിമുഖീകരിച്ചിരിക്കണം) ഉൾപ്പെടുത്തിയാണ് ബി.വി.എസ്‌സി. ആൻ

SSC കംബൈൻഡ് ​ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ : 2022 ജനുവരി 23 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷയുടെ (എസ്.എസ്.സി സി.ജി.എൽ 2021-22) ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും.  2022 ഏപ്രിലിലാണ് ടയർ 1 പരീക്ഷ നടക്കുക. ഉദ്യോഗാർത്ഥികൾക്ക് എസ്.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ ssc.nic.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കംപ്യൂട്ടർ അധിഷ്ഠിതമായാണ് എസ്.എസ്.സി സി.ജി.എൽ പരീക്ഷ നടക്കുക. ഒരു മാസത്തോളം സമയം അപേക്ഷിക്കാൻ സമയം ലഭിക്കും.  2022 ജനുവരി 23 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. രജിസ്ട്രേഷൻ നടപടികൾ പൂർണമായും ഓൺലൈനായിരിക്കും. ഡിസംബർ 17ന് പ്രസിദ്ധീകരിച്ച എസ്.എസ്.സി കലണ്ടർ അനുസരിച്ചുള്ള തീയതികളാണിത്. അപേക്ഷിക്കാനായി എസ്.എസ്.സി യുടെ ഔദ്യോഗിക വെബ്സൈറ്റായ ssc.nic.in സന്ദർശിക്കുക.  ഹോം പേജിൽ കാണുന്ന Combined Graduate Level Examination 2021-22 recruitment notification എന്ന നോട്ടിഫിക്കേഷനിൽ ക്ലിക്ക് ചെയ്യാം. നിശ്ചിത വിവരങ്ങൾ നൽകിയതിന് ശേഷം രജിസ്റ്റർ ചെയ്യുക.  ലോഗിൻ ചെയ്തതിന് ശേഷം അപേക്ഷാ ഫോം പൂരിപ്പിക്കുക. പൂരിപ്പിക്കുന്ന സന്ദർഭത്തിൽ ആവശ്യമുള്ള രേഖകളും അപേക്ഷാ ഫീസും അടയ്ക്കുക.  സബ്മിറ്റ് നൽകിയതിന് ശേഷം അപേക്ഷാ ഫോമിന്റെ പ്രിന്റെടുത്ത

പാർലമെന്ററി പ്രാക്ടീസ് & പ്രൊസീജ്യർ സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

കേരള നിയമസഭയുടെ ‘കേരള ലേജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ’ (പാർലമെന്ററി സ്റ്റഡീസ്) ധകെ-ലാംപ്സ് (പിഎസ്)പ വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തിൽ പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയെയും നടപടിക്രമങ്ങളെയും സംബന്ധിച്ച് നടത്തുന്ന ആറ് മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യറിന്റെ എട്ടാം ബാച്ചിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കുന്നതിനുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഹയർ സെക്കൻഡറി / തത്തുല്യം. കോഴ്സിന് അപേക്ഷിക്കുന്നതിന് ഉയർന്ന പ്രായപരിധി ഇല്ല.  റഗുലർ വിദ്യാർഥികളും ഉദ്യോഗസ്ഥരും ഉൾപ്പെടെ താത്പര്യമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷാഫോമും പ്രോസ്പെക്ടസും നിയമസഭയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷാ ഫീസ് 100 രൂപ.  പൂരിപ്പിച്ച അപേക്ഷകൾ ഡിസംബർ 31നകം ഡെപ്യൂട്ടി ഡയറക്ടർ, കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ & പാർലമെന്ററി സ്റ്റഡി സെന്റർ (പാർലമെന്ററി സ്റ്റഡീസ്), റൂം നമ്പർ 728, നിയമസഭാ മന്ദിരം, വികാസ് ഭവൻ. പി.ഒ., തിരുവനന്തപുരം – 695 033 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ ലഭ്യമാക്കണം.  കൂടുതൽ വിവരങ്ങൾക്ക്: 9496551719, 0471-2512662, 2453, 2670  വെബ്സൈറ്റ്:

സ്പെഷ്യാലിറ്റി നഴ്‌സിങ് അലോട്ട്‌മെന്റ്

തിരുവനന്തപുരം, കോട്ടയം, കണ്ണൂർ ഗവൺമെന്റ് നഴ്‌സിങ് കോളേജുകളിലെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്പെഷ്യാലിറ്റി നഴ്‌സിങ് കോഴ്‌സുകൾക്ക് സമർപ്പിച്ച ഓപ്ഷനുകളുടെ അടിസ്ഥാനത്തിലുള്ള അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു.  അലോട്ട്‌മെന്റ് ലഭിച്ചവർ 29-ന് മുൻപ് ഫീസടച്ച് പ്രവേശനം നേടണം.  വെബ്സൈറ്റ്: https://lbscentre.in/ ഫോൺ: 0471-2560363, 364

ജാപ്പനീസ്, ജർമ്മൻ, ഫ്രഞ്ച് ഭാഷാ പഠനത്തിന് ഇപ്പോൾ അപേക്ഷിക്കാം

ജപ്പാൻ, ജർമ്മനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലെ തൊഴിൽസാധ്യതകളുടെ പശ്ചാത്തലത്തിൽ നോർക്ക റൂട്ട്‌സ് അസാപ്പുമായി ചേർന്ന് നടത്തുന്ന വിദേശഭാഷാപഠന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജാപ്പനീസ്, ജർമ്മൻ, ഇംഗ്ലീഷ്(ഐ.ഇ.എൽ.ടി.എസ്., ഒ.ഇ.ടി.), ഫ്രഞ്ച് എന്നീ ഭാഷകളിലാണ് പരിശീലനം. ജാപ്പനീസ്, ജർമ്മൻ, ഫ്രഞ്ച് പഠനത്തിന് ഇപ്പോൾ അപേക്ഷിക്കാം.  50 ശതമാനം ഫീസ് സബ്‌സിഡിയുണ്ടെന്ന് നോർക്ക സി.ഇ.ഒ അറിയിച്ചു.  അവസാന തീയതി: 25.  വെബ്സൈറ്റ്: https://asapkerala.gov.in

കേന്ദ്ര സർക്കാർ സ്‌കോളർഷിപ്പ് 31 വരെ അപേക്ഷിക്കാം

കേന്ദ്ര സർക്കാർ സ്‌കോളർഷിപ്പ് പദ്ധതികളായ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് ഫോർ മൈനോരിറ്റീസ്, പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് ഫോർ സ്റ്റുഡന്റ്‌സ് വിത്ത് ഡിസെബിലിറ്റീസ്, സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ് കോളേജ് ആൻഡ് യൂണിവേഴ്‌സിറ്റി സ്റ്റുഡന്റസ് എന്നിവയ്ക്കായി വിദ്യാർത്ഥികൾക്ക് 31 വരെ ഫ്രഷ് / റിന്യൂവൽ രജിസ്‌ട്രേഷൻ ചെയ്തു ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം. കേരളത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്ലസ്‌വൺ മുതൽ ഉയർന്ന ക്ലാസ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളിൽ ഉൾപ്പെട്ട രണ്ടു ലക്ഷത്തിൽ കവിയാത്ത കുടുംബ വാർഷിക വരുമാനമുള്ള വിദ്യാർഥികൾക്ക് പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് ഫോർ മൈനോരിറ്റീസിനും രണ്ടര ലക്ഷത്തിൽ കവിയാത്ത കുടുംബ വാർഷിക വരുമാനമുള്ള എല്ലാ വിഭാഗത്തിലും ഉള്ള ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് ഫോർ ഡിസബിലിറ്റീസിനായും അപേക്ഷിക്കാം.  പ്ലസ് ടു തലത്തിൽ 80 ശതമാനത്തിൽ കുറയാതെ ഉയർന്ന മാർക്ക് നേടിയ എട്ടു ലക്ഷം രൂപയിൽ കവിയാതെ കുടുംബ വാർഷിക വരുമാനമുള്ള എല്ലാ വിഭാഗത്തിലെയും വിദ്യാർഥികൾക്ക് സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.  www.scholarships.gov.in മുഖേന അപേക്ഷകൾ സമർ

സർട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷിക്കാം

മഹാത്മാഗാന്ധി സർവ്വകലാശാല ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ഡിസബിലിറ്റി സ്റ്റഡീസ്, ബെയ്‌സിക് കൊൺസിലിംഗ് ആ്ന്റ് സൈക്കോതെറാപ്പി എന്ന വിഷയത്തിൽ പത്ത് ദിവസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നു. ഡിസംബർ 30 -ന് ആരംഭിക്കുന്ന ഈ കോഴ്‌സിൽ ചേരുവാൻ താല്പര്യമുള്ളവർ ircdsmgu@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷൻ ഫീസ് -2000 രൂപ വിശദവിവരങ്ങൾക്ക് ഫോൺ നമ്പർ-9746085144, 9074034419

പ്ലസ് വൺ മൂന്നാം സപ്ലിമെന്ററി അലോട്ട്മെൻ്റ് അപേക്ഷ: ഡിസംബർ 20 ന്

സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെൻറിനു ശേഷമുള്ള വേക്കൻസി മൂന്നാം സപ്ലിമെന്ററി അലോട്ട്മെൻറിനായി 20 12 2021 ന് രാവിലെ 9 മണിയ്ക്ക് പ്രസിദ്ധീകരിക്കും * * വിവിധ അലോട്ട്മെൻറുകളിൽ അപേക്ഷിച്ചിട്ടും നാളിതുവരെ ഹയർസെക്കണ്ടറി പ്രവേശനം ലഭിക്കാത്തവർക്ക് പ്രസിദ്ധപ്പെടുത്തുന്ന വേക്കൻസിയിലേയ്ക്ക് പരിഗണിക്കുന്നതിന് അപേക്ഷകൾ പുതുക്കുവാനും വിവിധ കാരണങ്ങളാൽ അപേക്ഷ സമർപ്പിക്കുവാൻ സാധിക്കാത്തവർക്ക് പുതിയ അപേക്ഷ സമർപ്പിക്കുവാനും * 2021 ഡിസംബർ 20 ന് 10 മണി മുതൽ * സാധിക്കുന്നതാണ്. https://www.hscap.kerala.gov.in/

കർണാടക എം.ബി.ബി.എസ്./ബി.ഡി.എസ്. പ്രവേശനം

കർണാടകയിലെ എം.ബി.ബി.എസ്./ ബി.ഡി.എസ്. കോഴ്‌സുകളിലെ പ്രവേശനത്തിന് ഡിസംബർ 17 വരെ kea.kar.nic.in വഴി അപേക്ഷിക്കാം. രജിസ്‌ട്രേഷൻ ഫീസ് 18-ന് വൈകീട്ട് 5.30 വരെ അടയ്ക്കാം. പ്രവേശന ഏജൻസി കർണാടക എക്സാമിനേഷൻസ് അതോറിറ്റിയാണ് (കെ.ഇ.എ.). നീറ്റ് യോഗ്യത നേടിയവർക്കാണ് അപേക്ഷിക്കാൻ അർഹത. ഗവൺമെന്റ്/പ്രൈവറ്റ്/എൻ.ആർ.ഐ./അദർ എന്നിങ്ങനെ നാലു വിഭാഗം സീറ്റുകൾ ലഭ്യമാണ്.  ഗവൺമെന്റ് കോളേജുകളിലെ 100 ശതമാനം പ്രൈവറ്റ് നോൺ മൈനോറിറ്റി കോളേജിൽ എം.ബി.ബി.എസിന് 40 ശതമാനം, ബി.ഡി.എസിന് 35 ശതമാനം, സ്വകാര്യ മൈനോറിറ്റി (റിലിജിയസ് ആൻഡ് ലിംഗ്വിസ്റ്റിക്സ്) മെഡിക്കൽ/ഡെന്റൽ കോളേജിൽ 25 ശതമാനം സീറ്റുകൾ ഗവ. സീറ്റായിരിക്കും. ഇത് കർണാടകക്കാർക്കുള്ള സീറ്റാണ്. പ്രൈവറ്റ് സീറ്റുകളിൽ കർണാടകക്കാർക്ക്‌ സംവരണംചെയ്ത സീറ്റുകളും അഖിലേന്ത്യാതലത്തിൽ നികത്തുന്ന ഓപ്പൺ സീറ്റുകളുമുണ്ട്. കർണാടകക്കാരല്ലാത്തവരെ പ്രൈവറ്റ് സീറ്റിൽ അഖിലേന്ത്യാതലത്തിൽ നികത്തുന്ന സീറ്റിൽ പരിഗണിക്കും. അവർക്ക് അവരുടെ സംസ്ഥാനത്ത് സംവരണ ആനുകൂല്യമുണ്ടെങ്കിലും കർണാടകത്തിലെ ഈ പ്രവേശനത്തിന് നീറ്റ് യു.ജി. 2021-ൽ 50-ാം പെർസന്റൈൽ കട്ട് ഓഫ് സ്കോർ ഉണ്ടായിരിക്കണം.

സൗജന്യ പി.എസ്.സി. പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴിൽ നിലമ്പൂർ അമൽ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ പ്രവർത്തിക്കുന്ന പരിശീലനകേന്ദ്രത്തിൽ സൗജന്യ പി.എസ്.സി. പരീക്ഷയ്ക്കുള്ള പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 2022 ജനുവരി ഒന്നിന് ആരംഭിക്കുന്ന പരിശീലനം ആറുമാസം ദൈർഘ്യമുള്ളതാണ്. പി.എസ്.സി., യു.പി.എസ്.സി., എസ്.എസ്.സി., ബാങ്കിങ് തുടങ്ങിയ മത്സരപ്പരീക്ഷകൾക്കു തയ്യാറെടുക്കുന്ന 18 വയസ്സ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. ഹോളിഡേ ബാച്ചുകളിലേക്കാണ് പ്രവേശനം. ന്യൂനപക്ഷ വിഭാഗത്തിനു പുറമെ 20 ശതമാനം സീറ്റുകൾ മറ്റു ഒ.ബി.സി. വിഭാഗങ്ങൾക്കു ലഭിക്കും. താത്പര്യമുള്ളവർ എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് കോപ്പി, ആധാർകാർഡ് കോപ്പി, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവസഹിതം admissionccmy@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അപേക്ഷിക്കണം.  അവസാനതീയതി 20-ന് വൈകീട്ട് അഞ്ചുമണി വരെ. കൂടുതൽ വിവരങ്ങൾക്ക് 9846554084 എന്ന വാട്‌സാപ്പ് നമ്പറിൽ മെസേജ് അയക്കുക.

ന്യൂനപക്ഷ ഉദ്യോഗാർത്ഥികൾക്ക് സൗജന്യ പി എസ് സി പരിശീലനം

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിൽ തൃശൂർ ജില്ലയിലെ കോച്ചിംങ് സെന്റർ ഫോർ മൈനോരിറ്റി യൂത്ത്സിന്റെ സബ്ബ് സെന്ററുകളായ കേച്ചേരി തണൽ ചാരിറ്റബിൾ സൊസൈറ്റി, സെന്റ്. തോമസ് കോളേജ് (ജൂബിലി ബ്ലോക്ക്) എന്നീ സെന്ററുകളിൽ ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് 2022 ജനുവരി 1 മുതൽ എല്ലാ ഞായറാഴ്ച്ചകളിലും, രണ്ടാം ശനിയാഴ്ച്ചകളിലും സൗജന്യ പി എസ് സി കോച്ചിംങ് നൽകുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു.  ഒരു വർഷം ദൈർഘ്യമുള്ളതാണ് ഈ കോഴ്സ്. താല്പര്യമുളള ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ ഡിസംബർ 20 ന് മുൻപായി അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടൊപ്പം എല്ലാ സർട്ടിഫിക്കറ്റിന്റെയും ഫോട്ടോകോപ്പി, രണ്ട് ഫോട്ടോ, തിരിച്ചറിയൽ കാർഡിന്റെ കോപ്പി, എന്നിവ സമർപ്പിക്കണം. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങൾക്കും പരിശീലന കേന്ദ്രവുമായി നേരിട്ടോ ഫോൺ മുഖേനയോ ബന്ധ പ്പെടുക. വിലാസം: 1) കോച്ചിംങ് സെന്റർ ഫോർ മൈനോരിറ്റി യൂത്ത്സ്. തണൽ ചാരിറ്റബിൾ സൊസൈറ്റി, കേച്ചേരി - തൃശൂർ. ഫോൺ: 9747520181, 9048862981,  2) കോച്ചിംങ് സെന്റർ ഫോർ മൈനോരിറ്റി യൂത്ത് ജൂബിലി ബ്ലോക്ക് സെന്റ്. തോമസ് കോളേജ് തൃശൂർ, ഫോൺ: 9495278764, 9495072232

ജർമനിയിൽ നഴ്‌സ്: നോർക്ക റിക്രൂട്ട്മെന്റിന് അപേക്ഷിക്കാം

ജർമനിയിലേക്ക് മലയാളി നഴ്‌സുമാരെ റിക്രൂട്ടു ചെയ്യുന്നതിന് നോർക്ക റൂട്ട്‌സും ജർമൻ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയുമായി (ബി. എ) ഒപ്പു വച്ച 'ട്രിപ്പിൾ വിൻ' പദ്ധതിയുടെ ആദ്യഘട്ട റിക്രൂട്ടുമെന്റിന് അപേക്ഷ ക്ഷണിച്ചു.  നിലവിൽ ജർമൻ ഭാഷയിൽ ബി1 ലെവൽ യോഗ്യതയും നഴ്‌സിംഗിൽ ബിരുദമോ ഡിപ്ലോമയോ ഉള്ളവരുമായ ഉദ്യോഗാർഥികൾക്കായുള്ള ഫാസ്റ്റ് ട്രാക്ക് റിക്രൂട്ടുമെന്റ് പദ്ധതിയിലേക്കാണ് ഇപ്പോൾ അപേക്ഷിക്കാവുന്നത്.   ജർമനിയിൽ രജിസ്റ്റേർഡ് നഴ്‌സ് ആയി ജോലി ചെയ്യണമെങ്കിൽ ജർമൻ ഭാഷയിൽ ബി2 ലെവൽ യോഗ്യത നേടണം. കൂടാതെ ലൈസൻസിംഗ് പരീക്ഷയും പാസ്സാകണം.  നിലവിൽ ബി1 യോഗ്യത നേടിയ നഴ്‌സുമാർക്ക് ബി2 ലെവൽ യോഗ്യത നേടുന്നതിനും ലൈസൻസിംഗ് പരീക്ഷ പാസ്സാകുന്നതിനും ട്രിപ്പിൾ വിൻ പദ്ധതി പ്രകാരം സൗജന്യ പരിശീലനം ലഭിക്കും. ഇക്കാലയളവിൽ ആശുപത്രികളിലോ കെയർ ഹോമുകളിലോ കെയർഗിവറായി ജോലി ചെയ്യുന്നതിനും പ്രതിമാസം കുറഞ്ഞത് 2300 യൂറോ ശമ്പളം ലഭിക്കുന്നതിനും അർഹതയുണ്ട്. മേൽപ്പറഞ്ഞ യോഗ്യതയും കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയമുള്ള നഴ്‌സുമാർക്ക് ഫാസ്റ്റ് ട്രാക്ക് റിക്രൂട്ട്മെന്റ് പദ്ധതിയിലേക്ക് അപേക്ഷിക്കാം.   പ്രായപരിധി 45 വയസ്സ്. ജർമനിയിലെ തൊഴിൽ ദാത

ഭിന്നശേഷിക്കാർക്ക് കമ്പ്യൂട്ടർ കോഴ്‌സുകൾ

എൽ.ബി.എസ്സ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പൂജപ്പുര സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ കംപ്യൂട്ടർ കോഴ്‌സുകളിലേക്ക് ഭിന്നശേഷിയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്സ്.എസ്സ്.എൽ.സി യോഗ്യതയുള്ളവർക്ക് ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ, എം.എസ്സ് ഓഫീസ് ആൻഡ് ഇന്റർനെറ്റ്, വെബ് ഡിസൈനിംഗ്, ഡി.ടി.പി, എംപ്ലോയ്‌മെന്റ് കോച്ചിംഗ് പ്രോഗ്രാം കോഴ്‌സുകൾക്ക് അപേക്ഷിക്കാം.  അപേക്ഷാഫോം സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിന്റെ പൂജപ്പുര ഓഫീസിൽ നിന്ന് നേരിട്ടും ceds.kerala.gov.in ലും ലഭിക്കും.  പൂരിപ്പിച്ച അപേക്ഷാ ഫോം 20നകം സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിന്റെ പൂജപ്പുര ഓഫീസിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2345627, 8289827857, 9539058139.

ഐസിഫോസ്സ് ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സ്: 17 വരെ അപേക്ഷിക്കാം

സംസ്ഥാനത്ത് ആദ്യമായി സ്വതന്ത്രസോഫ്റ്റ്‌വെയറിലൂടെ ഓൺലൈൻ സംവിധാനം ഉപയോഗിച്ച് കേരളസർക്കാരിന്റെ കീഴിലുള്ള അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയർ കേന്ദ്രം (ഐസിഫോസ്സ്) നടത്തുന്ന ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. പൈത്തൺ പ്രോഗ്രാമിംഗ് ലാംഗ്വേജ്, മെഷീൻ ലേണിംഗ്, ലാറ്റെക്ക് എന്നിവയാണ് കോഴ്‌സുകൾ. ഡിസംബർ 20ന് ക്ലാസ്സ് ആരംഭിക്കും. അധ്യാപകർക്കും വിദ്യാർഥികൾക്കും പ്രൊഫഷണൽസിനും ഒരുപോലെ പ്രയോജനപ്പെടുന്ന കോഴ്‌സിൽ നേരിട്ട് സംവദിക്കാനാവുന്ന മൂഡിൽ സൗകര്യം ഉപയോഗിച്ചാണ് പഠനം. ദിവസം മൂന്ന് മണിക്കൂർ വീതമാണ് ക്ലാസ്സ്. പരിശീലനത്തിന് ശേഷം ഓൺലൈൻ പരീക്ഷയും പ്രൊജക്ട് അവതരണവും വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. മറ്റ് കോഴ്‌സുകൾ പഠിക്കുന്നവരുടെയും ഉദ്യോഗസ്ഥരുടെയും സൗകര്യാർഥം സായാഹ്ന ബാച്ചുകളും ഒരുക്കിയിട്ടുണ്ട്. കോവിഡിന്റെ ആദ്യഘട്ടത്തിൽ നടത്തിയ കോഴ്‌സിൽ 1150 ലധികം പേരാണ് പരിശീലനം പൂർത്തിയാക്കിയത്. ഒരു ബാച്ചിൽ 50 പേർക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷൻ അനുസരിച്ച് കൂടുതൽ ബാച്ചുകൾ ക്രമീകരിക്കും. മൊബൈൽ ആപ്ലിക്കേഷനിലൂടെയും പങ്കെടുക്കാം. താൽപര്യമുള്ളവർ https://icfoss.in/events എന്ന വെബ്‌സ

എംപ്ലോയ്‌മെന്റിന് കീഴിൽ 14 ജില്ലകളിലായി തൊഴിൽമേള

സംസ്ഥാനത്തെ 14 ജില്ലകളിലായി ഡിസംബർ, 2022 ജനുവരി മാസങ്ങളിൽ നടക്കുന്ന തൊഴിൽമേളകളിൽ ആയിരത്തിലധികം തൊഴിൽദായകരും ഇരുപതിനായിരത്തിലധികം ഒഴിവുകളും പ്രതീക്ഷിക്കുന്നു. കേന്ദ്ര-സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളിലെ ഒഴിവുകൾ നികത്തുന്നതിനോടൊപ്പം സ്വകാര്യമേഖലയിലെ അവസരങ്ങളും അഭ്യസ്തവിദ്യർക്ക് പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികളാണ് തൊഴിൽ വകുപ്പ് വിഭാവനം ചെയ്തിരിക്കുന്നത്.  എംപ്ലോയബിലിറ്റി സെന്ററുകളുടെ നേതൃത്വത്തിലുള്ള ജോബ് ഡ്രൈവ് ലക്ഷ്യ തൊഴിൽ മേളകളിലൂടെയും നിയുക്തി തൊഴിൽ മേളയിലൂടെയും ആയിരക്കണക്കിനാളുകൾക്ക് തൊഴിൽ ലഭിച്ചു കഴിഞ്ഞു. അക്കാദമിക് വിദ്യാഭ്യാസം കൊണ്ട് മാത്രം മികച്ച തൊഴിൽ നേടാൻ കഴിയില്ലെന്ന തിരിച്ചറിവിലാണ് കരിയർ ഡെവലപ്‌മെന്റ് സെന്ററുകൾ ആരംഭിക്കുകയും ഇവയുടെ ആഭിമുഖ്യത്തിൽ എംപ്ലോയബിലിറ്റി സ്‌കീമുകളും സോഫ്റ്റ് സ്‌കില്ലുകളും പരിശീലിപ്പിക്കുകയും ചെയ്യുന്നത്. കരിയർ ഡെവലപ്‌മെന്റ് സെന്ററുകളിലൂടെ അഭ്യസ്തവിദ്യർക്ക് ആവശ്യമായ വ്യക്തിത്വവികസനത്തിന് പരിശീലനവും നൽകുന്നുണ്ട്.  തൊഴിൽമേളയിൽ പങ്കെടുക്കുന്നതിന് ഉദ്യോഗദായകർക്കും ഉദ്യോഗാർഥികൾക്കും  www.jobfest.gov.in ലൂടെ രജിസ്റ്റർ ചെയ്യാം.

ഭാഷാ ഡിഎൽഎഡ് ട്രെയിനിംഗ് സെന്ററുകൾ

🔳 ഹിന്ദി 1. റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജ് ട്രെയിനിംഗ് (ഹിന്ദി) പി.എം.ജി ജംഗ്ഷൻ, തിരുവനന്തപുരം 2. ഗവഃ ഹിന്ദി ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, രാമവർമ്മപുരം, തൃശൂർ 🔳 അറബിക് 1. ഗവ.റ്റി.റ്റി.ഐ, കൊല്ലം 2. ഗവ.റ്റി.റ്റി.ഐ, മലപ്പുറം    3. ഗവ.റ്റി.റ്റി.ഐ ഫോർ വിമൻ കോഴിക്കോട് 🔳 ഉറുദു 1. ഗവ.റ്റി.റ്റി.ഐ, മലപ്പുറം   2. ഗവ.റ്റി.റ്റി.ഐ ഫോർ വിമൻ കോഴിക്കോട് 🔳 സംസ്കൃതം 1. ഡയറ്റ്, കോഴിക്കോട് (വടകര)

എം.ജി. സർവകലാശാല: തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്‌സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം

മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിലുള്ള ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട്ട് ടേം പ്രോഗ്രാം (ഡി എ എസ് പി ) നടത്തുന്ന വിവിധ തെഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്‌സുകളിൽ പ്രവേശനത്തിന് ഡിസംബർ 15 വരെ അപേക്ഷിക്കാം. ബിസിനസ് ഡാറ്റാ അനാലിസിസ് (ടാലി, എക്‌സൽ), ഇന്റർനെറ്റ് പ്രോഗ്രാമിംഗ് ആന്റ് വെബ് ടെക്‌നോളജീസ്, വേസ്റ്റ് മാനേജ്‌മെന്റ് എന്നീ ആറു മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്കും കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്ങ് ആന്റ് ടാക്‌സേഷനിലുള്ള ഒരു വർഷത്തെ ഡിപ്ലോമ കോഴ്‌സിനുമാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.  ഇതു കൂടാതെ, ബിരുദദാരികൾക്കായുള്ള പ്രത്യേക സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഫുഡ് അനാലിസിസ് ആന്റ് ക്വാളിറ്റി കൺട്രോൾ, ഇൻസ്ട്രുമെന്റൽ മെത്തേഡ്‌സ് ഓഫ് കെമിക്കൽ അനാലിസിസ്, നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജി, ഇമോഷണൽ ഇൻറലിജൻസ് ഡവലപ്‌മെന്റ് എന്നിവയുടെ 6 മാസം ദൈർഘ്യമുള്ള പി.ജി. സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്കും ഫുഡ് അനാലിസിസ് ആന്റ് ക്വാളിറ്റി കൺട്രോളിലുള്ള ഒരു വർഷത്തെ പി.ജി. ഡിപ്ലോമ കോഴ്‌സിനും ഇപ്പോൾ പ്രവേശനം നേടാം.  മറ്റ് റെഗുലർ കോഴ്‌സുകളിൽ പഠിക്കുന്നവർക്കും വിവിധ സ്ഥാപനങ്ങളിൽ ജ

വ്യോമസേനയിൽ ഓഫീസറാകാം, ഡിസംബർ 30 വരെ അപേക്ഷിക്കാം

 ഇന്ത്യൻ വ്യോമസേനയിൽ ഫ്ളയിങ്, ടെക്നിക്കൽ, ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചുകളിലെ നിയമനത്തിനായി എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റിന് (എ.എഫ്.സി.എ.ടി.) അപേക്ഷിക്കാം.  317 ഒഴിവാണുള്ളത്. സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്ത കോഴ്സുകളുണ്ട്. ഫ്ളയിങ് ബ്രാഞ്ചിൽ എൻ.സി.സി.ക്കാർക്ക് ഒഴിവുകൾ മാറ്റിവെച്ചിട്ടുണ്ട്. ഫ്ളയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ) ബ്രാഞ്ചിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 74 ആഴ്ചയും ഗ്രൗണ്ട് ഡ്യൂട്ടി (നോൺ ടെക്നിക്കൽ) ബ്രാഞ്ചിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 52 ആഴ്ചയും നീളുന്ന പരിശീലനകോഴ്സുണ്ട്.  2023 ജനുവരിയിൽ ആരംഭിക്കുന്ന കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഓഫീസർ തസ്തികയിൽ പെർമനന്റ്/ഷോർട്ട് സർവീസ് കമ്മിഷൻ ലഭിക്കും. ഫ്ളയിങ് ബ്രാഞ്ച് പ്രായം: 20-24 വയസ്സ്. 2023 ജനുവരി ഒന്ന് അനുസരിച്ചാണ് പ്രായം കണക്കാക്കുന്നത്. 1999 ജനുവരി രണ്ടിനും 2003 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരാകണം (രണ്ട് തീയതികളും ഉൾപ്പെടെ) അപേക്ഷകർ. ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ), എയ്‌റോനോട്ടിക്കൽ എൻജിനിയർ (ഇലക്ട്രോണിക്സ്, മെക്കാനിക്കൽ), ഗ്രൗണ്ട് ഡ്യൂട്ടി (നോൺ ടെക്നിക്കൽ), അഡ്മിനിസ്ട്രേഷൻ, ലോജിസ്റ്റിക്സ്, അക്കൗണ്ട്സ് എന