എംപ്ലോയ്‌മെന്റിന് കീഴിൽ 14 ജില്ലകളിലായി തൊഴിൽമേള

സംസ്ഥാനത്തെ 14 ജില്ലകളിലായി ഡിസംബർ, 2022 ജനുവരി മാസങ്ങളിൽ നടക്കുന്ന തൊഴിൽമേളകളിൽ ആയിരത്തിലധികം തൊഴിൽദായകരും ഇരുപതിനായിരത്തിലധികം ഒഴിവുകളും പ്രതീക്ഷിക്കുന്നു.

കേന്ദ്ര-സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളിലെ ഒഴിവുകൾ നികത്തുന്നതിനോടൊപ്പം സ്വകാര്യമേഖലയിലെ അവസരങ്ങളും അഭ്യസ്തവിദ്യർക്ക് പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികളാണ് തൊഴിൽ വകുപ്പ് വിഭാവനം ചെയ്തിരിക്കുന്നത്. 

എംപ്ലോയബിലിറ്റി സെന്ററുകളുടെ നേതൃത്വത്തിലുള്ള ജോബ് ഡ്രൈവ് ലക്ഷ്യ തൊഴിൽ മേളകളിലൂടെയും നിയുക്തി തൊഴിൽ മേളയിലൂടെയും ആയിരക്കണക്കിനാളുകൾക്ക് തൊഴിൽ ലഭിച്ചു കഴിഞ്ഞു.


അക്കാദമിക് വിദ്യാഭ്യാസം കൊണ്ട് മാത്രം മികച്ച തൊഴിൽ നേടാൻ കഴിയില്ലെന്ന തിരിച്ചറിവിലാണ് കരിയർ ഡെവലപ്‌മെന്റ് സെന്ററുകൾ ആരംഭിക്കുകയും ഇവയുടെ ആഭിമുഖ്യത്തിൽ എംപ്ലോയബിലിറ്റി സ്‌കീമുകളും സോഫ്റ്റ് സ്‌കില്ലുകളും പരിശീലിപ്പിക്കുകയും ചെയ്യുന്നത്. കരിയർ ഡെവലപ്‌മെന്റ് സെന്ററുകളിലൂടെ അഭ്യസ്തവിദ്യർക്ക് ആവശ്യമായ വ്യക്തിത്വവികസനത്തിന് പരിശീലനവും നൽകുന്നുണ്ട്.


 തൊഴിൽമേളയിൽ പങ്കെടുക്കുന്നതിന് ഉദ്യോഗദായകർക്കും ഉദ്യോഗാർഥികൾക്കും 

www.jobfest.gov.in ലൂടെ രജിസ്റ്റർ ചെയ്യാം.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students