കർണാടക എം.ബി.ബി.എസ്./ബി.ഡി.എസ്. പ്രവേശനം

കർണാടകയിലെ എം.ബി.ബി.എസ്./ ബി.ഡി.എസ്. കോഴ്‌സുകളിലെ പ്രവേശനത്തിന് ഡിസംബർ 17 വരെ kea.kar.nic.in വഴി അപേക്ഷിക്കാം. രജിസ്‌ട്രേഷൻ ഫീസ് 18-ന് വൈകീട്ട് 5.30 വരെ അടയ്ക്കാം. പ്രവേശന ഏജൻസി കർണാടക എക്സാമിനേഷൻസ് അതോറിറ്റിയാണ് (കെ.ഇ.എ.).


നീറ്റ് യോഗ്യത നേടിയവർക്കാണ് അപേക്ഷിക്കാൻ അർഹത. ഗവൺമെന്റ്/പ്രൈവറ്റ്/എൻ.ആർ.ഐ./അദർ എന്നിങ്ങനെ നാലു വിഭാഗം സീറ്റുകൾ ലഭ്യമാണ്. 

ഗവൺമെന്റ് കോളേജുകളിലെ 100 ശതമാനം പ്രൈവറ്റ് നോൺ മൈനോറിറ്റി കോളേജിൽ എം.ബി.ബി.എസിന് 40 ശതമാനം, ബി.ഡി.എസിന് 35 ശതമാനം, സ്വകാര്യ മൈനോറിറ്റി (റിലിജിയസ് ആൻഡ് ലിംഗ്വിസ്റ്റിക്സ്) മെഡിക്കൽ/ഡെന്റൽ കോളേജിൽ 25 ശതമാനം സീറ്റുകൾ ഗവ. സീറ്റായിരിക്കും. ഇത് കർണാടകക്കാർക്കുള്ള സീറ്റാണ്.


പ്രൈവറ്റ് സീറ്റുകളിൽ കർണാടകക്കാർക്ക്‌ സംവരണംചെയ്ത സീറ്റുകളും അഖിലേന്ത്യാതലത്തിൽ നികത്തുന്ന ഓപ്പൺ സീറ്റുകളുമുണ്ട്. കർണാടകക്കാരല്ലാത്തവരെ പ്രൈവറ്റ് സീറ്റിൽ അഖിലേന്ത്യാതലത്തിൽ നികത്തുന്ന സീറ്റിൽ പരിഗണിക്കും. അവർക്ക് അവരുടെ സംസ്ഥാനത്ത് സംവരണ ആനുകൂല്യമുണ്ടെങ്കിലും കർണാടകത്തിലെ ഈ പ്രവേശനത്തിന് നീറ്റ് യു.ജി. 2021-ൽ 50-ാം പെർസന്റൈൽ കട്ട് ഓഫ് സ്കോർ ഉണ്ടായിരിക്കണം.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students