വ്യോമസേനയിൽ ഓഫീസറാകാം, ഡിസംബർ 30 വരെ അപേക്ഷിക്കാം

 ഇന്ത്യൻ വ്യോമസേനയിൽ ഫ്ളയിങ്, ടെക്നിക്കൽ, ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചുകളിലെ നിയമനത്തിനായി എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റിന് (എ.എഫ്.സി.എ.ടി.) അപേക്ഷിക്കാം. 

317 ഒഴിവാണുള്ളത്. സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്ത കോഴ്സുകളുണ്ട്. ഫ്ളയിങ് ബ്രാഞ്ചിൽ എൻ.സി.സി.ക്കാർക്ക് ഒഴിവുകൾ മാറ്റിവെച്ചിട്ടുണ്ട്.


ഫ്ളയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ) ബ്രാഞ്ചിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 74 ആഴ്ചയും ഗ്രൗണ്ട് ഡ്യൂട്ടി (നോൺ ടെക്നിക്കൽ) ബ്രാഞ്ചിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 52 ആഴ്ചയും നീളുന്ന പരിശീലനകോഴ്സുണ്ട്.


 2023 ജനുവരിയിൽ ആരംഭിക്കുന്ന കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഓഫീസർ തസ്തികയിൽ പെർമനന്റ്/ഷോർട്ട് സർവീസ് കമ്മിഷൻ ലഭിക്കും.


ഫ്ളയിങ് ബ്രാഞ്ച് പ്രായം: 20-24 വയസ്സ്. 2023 ജനുവരി ഒന്ന് അനുസരിച്ചാണ് പ്രായം കണക്കാക്കുന്നത്. 1999 ജനുവരി രണ്ടിനും 2003 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരാകണം (രണ്ട് തീയതികളും ഉൾപ്പെടെ) അപേക്ഷകർ.

ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ), എയ്‌റോനോട്ടിക്കൽ എൻജിനിയർ (ഇലക്ട്രോണിക്സ്, മെക്കാനിക്കൽ), ഗ്രൗണ്ട് ഡ്യൂട്ടി (നോൺ ടെക്നിക്കൽ), അഡ്മിനിസ്ട്രേഷൻ, ലോജിസ്റ്റിക്സ്, അക്കൗണ്ട്സ് എന്നീ വിഭാഗങ്ങളിലാണ് പ്രവേശനം. പ്രായം: 20-26 വയസ്സ്. 2020 ജനുവരി ഒന്ന് അനുസരിച്ചാണ് പ്രായം കണക്കാക്കുന്നത്. 1997 ജനുവരി രണ്ടിനും 2003 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരാകണം (രണ്ട് തീയതികളും ഉൾപ്പെടെ) അപേക്ഷകർ.

അപേക്ഷ അയക്കുന്നത്സംബന്ധിച്ചുള്ള സംശയങ്ങൾദൂരീകരിക്കാൻ 020-25503105 /25503106 എന്നീ ടെലിഫോൺ നമ്പറുകളിലോ afcatcell@cdac.in എന്ന ഇ-മെയിൽ

ഐ.ഡി.യിലോ ബന്ധപ്പെടാം.


 അവസാനതീയതി: ഡിസംബർ-30.


കൂടുതൽവിവരങ്ങൾക്കും www.careerairforce.nic.in ,  www.afcat.cdac.in

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students