എം.ജി. സർവകലാശാല: തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്‌സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം

മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിലുള്ള ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട്ട് ടേം പ്രോഗ്രാം (ഡി എ എസ് പി ) നടത്തുന്ന വിവിധ തെഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്‌സുകളിൽ പ്രവേശനത്തിന് ഡിസംബർ 15 വരെ അപേക്ഷിക്കാം.

ബിസിനസ് ഡാറ്റാ അനാലിസിസ് (ടാലി, എക്‌സൽ), ഇന്റർനെറ്റ് പ്രോഗ്രാമിംഗ് ആന്റ് വെബ് ടെക്‌നോളജീസ്, വേസ്റ്റ് മാനേജ്‌മെന്റ് എന്നീ ആറു മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്കും കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്ങ് ആന്റ് ടാക്‌സേഷനിലുള്ള ഒരു വർഷത്തെ ഡിപ്ലോമ കോഴ്‌സിനുമാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. 

ഇതു കൂടാതെ, ബിരുദദാരികൾക്കായുള്ള പ്രത്യേക സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.


ഫുഡ് അനാലിസിസ് ആന്റ് ക്വാളിറ്റി കൺട്രോൾ, ഇൻസ്ട്രുമെന്റൽ മെത്തേഡ്‌സ് ഓഫ് കെമിക്കൽ അനാലിസിസ്, നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജി, ഇമോഷണൽ ഇൻറലിജൻസ് ഡവലപ്‌മെന്റ് എന്നിവയുടെ 6 മാസം ദൈർഘ്യമുള്ള പി.ജി. സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്കും ഫുഡ് അനാലിസിസ് ആന്റ് ക്വാളിറ്റി കൺട്രോളിലുള്ള ഒരു വർഷത്തെ പി.ജി. ഡിപ്ലോമ കോഴ്‌സിനും ഇപ്പോൾ പ്രവേശനം നേടാം. 

മറ്റ് റെഗുലർ കോഴ്‌സുകളിൽ പഠിക്കുന്നവർക്കും വിവിധ സ്ഥാപനങ്ങളിൽ ജോലി നോക്കുന്നവർക്കും ചേർന്ന് പഠിക്കാവുന്ന വിധത്തിലാണ് കോഴ്‌സ് രൂപകല്പന ചെയ്തിട്ടുള്ളത്.

രണ്ടാം ശനി, ഞായർ ദിവസങ്ങളിൽ സർവ്വകലാശാല ക്യാമ്പസിലായിരിക്കും ക്ലാസ്സുകൾ. ക്ലാസ്സുകളിൽ ഒൺലൈനായി പങ്കെടുക്കുവാനും സൗകര്യമുണ്ട്. 

ഇതിലേയ്ക്കുള്ള അപേക്ഷകൾ dasp.mgu.ac.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായാണ് നൽകേണ്ടത്. 

കോഴ്‌സുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങളും ഈ വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ – 04181 2731066

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students