കേരളത്തിൽ വെറ്ററിനറി ആൻഡ് ആനിമൽ സയൻസസിൽ ബിരുദം നേടാൻ

കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റി പൂക്കോട് (വയനാട്), മണ്ണൂത്തി (തൃശ്ശൂർ) എന്നിവിടങ്ങളിലുള്ള കോളേജ് ഓഫ് വെറ്ററിനറി ആൻഡ് ആനിമൽ സയൻസസിൽ ബാച്ചിലർ ഓഫ് വെറ്ററിനറി സയൻസ് ആൻഡ് ആനിമൽ ഹസ്ബൻഡറി (ബി.വി.എസ്‌സി. ആൻഡ് എ.എച്ച്.) പ്രോഗ്രാം നടത്തുന്നുണ്ട്.


കേരളത്തിൽ ബി.വി.എസ്‌സി. ആൻഡ് എ.എച്ച്. പ്രോഗ്രാം പ്രവേശനം രണ്ടുരീതിയിൽ നേടാം. ഒന്ന് കേരള പ്രവേശന പരീക്ഷാ കമ്മിഷണറുടെ അലോട്ട്മെൻറ് വഴിയാണ്. 

രണ്ടു വെറ്ററിനറി കോളേജുകളിലെയും 85 ശതമാനം സീറ്റുകൾ നികത്തുന്നത് കേരള പ്രവേശനപരീക്ഷാ കമ്മിഷണറാണ്. 

ഈ പ്രക്രിയയിൽ പങ്കെടുക്കാൻ താത്പര്യമുണ്ടെങ്കിൽ രണ്ടു കാര്യങ്ങൾ ചെയ്യണം. 

ഒന്ന്, നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) യു.ജി. അഭിമുഖീകരിക്കണം. കൂടാതെ പ്രവേശനപരീക്ഷാ കമ്മിഷണർ കേരളത്തിലെ പ്രൊഫഷണൽ കോഴ്സ് പ്രവേശനത്തിന് അപേക്ഷ വിളിക്കുമ്പോൾ അപേക്ഷിക്കണം.


നീറ്റ് ഫലം വന്ന ശേഷം കമ്മിഷണറുടെ വെബ്സൈറ്റ് വഴി നീറ്റ് ഫലം/സ്കോർ കൺഫർമേഷൻ നടത്തണം. 

നീറ്റ് യു.ജി.യിൽ 720-ൽ 20 മാർക്ക് ലഭിക്കുന്നവരെ (പട്ടികവിഭാഗക്കാർക്ക് ഈ മാർക്ക് വ്യവസ്ഥയില്ല. നീറ്റ് യു.ജി. അഭിമുഖീകരിച്ചിരിക്കണം) ഉൾപ്പെടുത്തിയാണ് ബി.വി.എസ്‌സി. ആൻഡ് എ.എച്ച്. കോഴ്സ് ഉൾപ്പെടുന്ന, മെഡിക്കൽ അനുബന്ധ വിഭാഗ കോഴ്സുകളിലെ പ്രവേശനത്തിനുള്ള റാങ്ക് പട്ടിക തയ്യാറാക്കുന്നത്. പട്ടികയിൽ സ്ഥാനം കിട്ടുന്നവർക്ക് ഓപ്ഷൻ നൽകി അലോട്ട്മെൻറ് പ്രക്രിയയിൽ പങ്കെടുക്കാം.


രണ്ടാമത്തെ മാർഗം വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യ നടത്തുന്ന 15 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റ് അലോട്ട്മെൻറ് വഴിയാണ്. ഈ പ്രക്രിയവഴിയാണ് കേരളത്തിലെരണ്ടു വെറ്ററിനറി കോളേജുകളിലെ അഖിലേന്ത്യാ ക്വാട്ട സീറ്റുകൾ നികത്തുന്നത്. ഇതിൽ പങ്കെടുക്കാനും നീറ്റ് യു.ജി. അഭിമുഖീകരിക്കണം. കൂടാതെ നീറ്റ് വ്യവസ്ഥകൾ പ്രകാരമുള്ള യോഗ്യത നേടണം.


കാറ്റഗറി അനുസരിച്ച് 50-ാം/40-ാം/45-ാം പെർസന്റൈൽ സ്കോർ വേണം. 2021-ൽ ഈ മാർക്ക്/സ്കോർ, യഥാക്രമം 720-ൽ 138, 108, 122 എന്നിങ്ങനെയാണ്. നീറ്റ് യു.ജി. ഫലം വന്ന ശേഷം വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യ, അലോട്ട്മെൻറ് വിജ്ഞാപനം പുറപ്പെടുവിക്കുമ്പോൾ നിശ്ചിത ഫീസ്‌ അടച്ച് രജിസ്റ്റർ ചെയ്ത് ചോയ്സ് ഫില്ലിങ് നടത്തി പ്രക്രിയയിൽ പങ്കെടുക്കാം.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students