സൗജന്യ പി.എസ്.സി. പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴിൽ നിലമ്പൂർ അമൽ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ പ്രവർത്തിക്കുന്ന പരിശീലനകേന്ദ്രത്തിൽ സൗജന്യ പി.എസ്.സി. പരീക്ഷയ്ക്കുള്ള പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.


2022 ജനുവരി ഒന്നിന് ആരംഭിക്കുന്ന പരിശീലനം ആറുമാസം ദൈർഘ്യമുള്ളതാണ്. പി.എസ്.സി., യു.പി.എസ്.സി., എസ്.എസ്.സി., ബാങ്കിങ് തുടങ്ങിയ മത്സരപ്പരീക്ഷകൾക്കു തയ്യാറെടുക്കുന്ന 18 വയസ്സ് പൂർത്തിയായവർക്ക് അപേക്ഷിക്കാം.


ഹോളിഡേ ബാച്ചുകളിലേക്കാണ് പ്രവേശനം. ന്യൂനപക്ഷ വിഭാഗത്തിനു പുറമെ 20 ശതമാനം സീറ്റുകൾ മറ്റു ഒ.ബി.സി. വിഭാഗങ്ങൾക്കു ലഭിക്കും.


താത്പര്യമുള്ളവർ എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് കോപ്പി, ആധാർകാർഡ് കോപ്പി, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവസഹിതം admissionccmy@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അപേക്ഷിക്കണം. 

അവസാനതീയതി 20-ന് വൈകീട്ട് അഞ്ചുമണി വരെ. കൂടുതൽ വിവരങ്ങൾക്ക് 9846554084 എന്ന വാട്‌സാപ്പ് നമ്പറിൽ മെസേജ് അയക്കുക.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students