കോസ്റ്റ് ഗാർഡിൽ 322 നാവിക്, യാന്ത്രിക്: ജനുവരി 4 മുതൽ 14 വരെ ഓൺലൈനായി അപേക്ഷിക്കാം

തീരസംരക്ഷണ സേനയിൽ (ഇന്ത്യൻ കോസ്റ്റ് ഗാർഡ്) നാവിക് ജനറൽ ഡ്യൂട്ടി, നാവിക് ഡൊമസ്റ്റിക് ബ്രാഞ്ച്, യാന്ത്രിക് തസ്തികയിലെ 322 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 

ജനുവരി 4 മുതൽ 14 വരെ ഓൺലൈനായി അപേക്ഷിക്കാം. 2/2022 ബാച്ചിലാണു പ്രവേശനം. അവസരം പുരുഷന്മാർക്കു മാത്രം.

തസ്തിക, യോഗ്യത:


നാവിക് ജനറൽ ഡ്യൂട്ടി:

 കണക്കും ഫിസിക്‌സും പഠിച്ച് പ്ലസ് ടു വിജയം.


നാവിക് ഡൊമസ്റ്റിക് ഡ്യൂട്ടി: പത്താം ക്ലാസ് ജയം
യാന്ത്രിക്: പത്താംക്ലാസ് ജയം, എഐസിടിഇ അംഗീകൃത 3-4 വർഷ ഡിപ്ലോമ (ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ഇലക്ട്രോണിക്‌സ്/ടെലികമ്യൂണിക്കേഷൻ (റേഡിയോ/പവർ) എൻജിനീയറിങ്) അല്ലെങ്കിൽ പ്ലസ് ടു ജയവും മേൽപറഞ്ഞ ട്രേഡുകളിൽ 2-3 വർഷ ഡിപ്ലോമയും.

പ്രായം: 18-22. നാവിക് ജനറൽ ഡ്യൂട്ടി, 

യാന്ത്രിക്: 2000 ഓഗസ്റ്റ് 1നും 2004 ജൂലൈ 31നും ഇടയിൽ ജനിച്ചവരാകണം (രണ്ടു തീയതിയും ഉൾപ്പെടെ). നാവിക് ഡൊമസ്റ്റിക് ബ്രാഞ്ച്: 2000 ഒക്ടോബർ 1നും 2004 സെപ്റ്റംബർ 30നും ഇടയിൽ ജനിച്ചവരാകണം. (രണ്ടു തീയതിയും ഉൾപ്പെടെ). എസ്സി/എസ്ടി വിഭാഗത്തിന് 5 വർഷവും ഒബിസിക്കാർക്ക് 3 വർഷവും ഇളവ്.


എഴുത്തുപരീക്ഷ, കംപ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷ, കായികക്ഷമതാ പരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണു തിരഞ്ഞെടുപ്പ്.

 പരീക്ഷാഫീസ്: 250 രൂപ. (എസ്സി/എസ്ടിക്ക് ഫീസില്ല) ഓൺലൈനായി ഫീസ് അടയ്ക്കണം.


ശാരീരിക യോഗ്യതകൾ:
ഉയരം: കുറഞ്ഞത് 157 സെ.മീ, നെഞ്ചളവ് ആനുപാതികം, കുറഞ്ഞത് അഞ്ചു സെമീ വികാസം വേണം. തൂക്കം ഉയരത്തിനും പ്രായത്തിനും ആനുപാതികം. സാധാരണ കേൾവിശക്തിയും ആരോഗ്യമുള്ള പല്ലുകളും ഉണ്ടായിരിക്കണം.


കായികക്ഷമതാ പരീക്ഷ: 1. ഏഴു മിനിറ്റിൽ 1.6 കി.മീ. ഓട്ടം. 2. 20 സ്‌ക്വാറ്റ് അപ് 3. 10 പുഷ് അപ്


പരിശീലനം: ജനറൽ ഡ്യൂട്ടി, യാന്ത്രിക് വിഭാഗങ്ങൾക്ക് 2022 ഓഗസ്റ്റിലും ഡൊമസ്റ്റിക് ബ്രാഞ്ചിന് 2022 ഒക്ടോബറിലും ഐഎൻഎസ് ചിൽകയിൽ.

joinindiancoastguard.cdac.in

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students