ന്യൂനപക്ഷ ഉദ്യോഗാർത്ഥികൾക്ക് സൗജന്യ പി എസ് സി പരിശീലനം

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിൽ തൃശൂർ ജില്ലയിലെ കോച്ചിംങ് സെന്റർ ഫോർ മൈനോരിറ്റി യൂത്ത്സിന്റെ സബ്ബ് സെന്ററുകളായ കേച്ചേരി തണൽ ചാരിറ്റബിൾ സൊസൈറ്റി, സെന്റ്. തോമസ് കോളേജ് (ജൂബിലി ബ്ലോക്ക്) എന്നീ സെന്ററുകളിൽ ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് 2022 ജനുവരി 1 മുതൽ എല്ലാ ഞായറാഴ്ച്ചകളിലും, രണ്ടാം ശനിയാഴ്ച്ചകളിലും സൗജന്യ പി എസ് സി കോച്ചിംങ് നൽകുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു. 

ഒരു വർഷം ദൈർഘ്യമുള്ളതാണ് ഈ കോഴ്സ്. താല്പര്യമുളള ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ ഡിസംബർ 20 ന് മുൻപായി അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടൊപ്പം എല്ലാ സർട്ടിഫിക്കറ്റിന്റെയും ഫോട്ടോകോപ്പി, രണ്ട് ഫോട്ടോ, തിരിച്ചറിയൽ കാർഡിന്റെ കോപ്പി, എന്നിവ സമർപ്പിക്കണം. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങൾക്കും പരിശീലന കേന്ദ്രവുമായി നേരിട്ടോ ഫോൺ മുഖേനയോ ബന്ധ പ്പെടുക.

വിലാസം: 1) കോച്ചിംങ് സെന്റർ ഫോർ മൈനോരിറ്റി യൂത്ത്സ്. തണൽ ചാരിറ്റബിൾ സൊസൈറ്റി, കേച്ചേരി - തൃശൂർ. ഫോൺ: 9747520181, 9048862981,

 2) കോച്ചിംങ് സെന്റർ ഫോർ മൈനോരിറ്റി യൂത്ത് ജൂബിലി ബ്ലോക്ക് സെന്റ്. തോമസ് കോളേജ് തൃശൂർ, ഫോൺ: 9495278764, 9495072232

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students