SSC കംബൈൻഡ് ​ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ : 2022 ജനുവരി 23 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷയുടെ (എസ്.എസ്.സി സി.ജി.എൽ 2021-22) ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും.

 2022 ഏപ്രിലിലാണ് ടയർ 1 പരീക്ഷ നടക്കുക. ഉദ്യോഗാർത്ഥികൾക്ക് എസ്.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ ssc.nic.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.


കംപ്യൂട്ടർ അധിഷ്ഠിതമായാണ് എസ്.എസ്.സി സി.ജി.എൽ പരീക്ഷ നടക്കുക. ഒരു മാസത്തോളം സമയം അപേക്ഷിക്കാൻ സമയം ലഭിക്കും.

 2022 ജനുവരി 23 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.


രജിസ്ട്രേഷൻ നടപടികൾ പൂർണമായും ഓൺലൈനായിരിക്കും. ഡിസംബർ 17ന് പ്രസിദ്ധീകരിച്ച എസ്.എസ്.സി കലണ്ടർ അനുസരിച്ചുള്ള തീയതികളാണിത്.


അപേക്ഷിക്കാനായി എസ്.എസ്.സി യുടെ ഔദ്യോഗിക വെബ്സൈറ്റായ ssc.nic.in സന്ദർശിക്കുക. 

ഹോം പേജിൽ കാണുന്ന Combined Graduate Level Examination 2021-22 recruitment notification എന്ന നോട്ടിഫിക്കേഷനിൽ ക്ലിക്ക് ചെയ്യാം. നിശ്ചിത വിവരങ്ങൾ നൽകിയതിന് ശേഷം രജിസ്റ്റർ ചെയ്യുക. 

ലോഗിൻ ചെയ്തതിന് ശേഷം അപേക്ഷാ ഫോം പൂരിപ്പിക്കുക. പൂരിപ്പിക്കുന്ന സന്ദർഭത്തിൽ ആവശ്യമുള്ള രേഖകളും അപേക്ഷാ ഫീസും അടയ്ക്കുക. 

സബ്മിറ്റ് നൽകിയതിന് ശേഷം അപേക്ഷാ ഫോമിന്റെ പ്രിന്റെടുത്ത് സൂക്ഷിക്കുകയും ചെയ്യുക.


വിദ്യാഭ്യാസ യോഗ്യത, ഒഴിവുകൾ തുടങ്ങിയ വിവരങ്ങൾ ഔദ്യോഗിക വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ടാകും.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students