ബിരുദപഠനത്തിനു നൽകുന്ന ഉന്നതവിദ്യാഭ്യാസ സ്കോളർഷിപ്പിന് സംസ്ഥാന ഹയർ എജ്യുക്കേഷൻ കൗൺസിൽ അപേക്ഷ ക്ഷണിച്ചു

 **സയൻസ്, സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളിൽ കേരളത്തിലെ ഗവൺമെൻറ്/എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിലോ ഐ.എച്ച്.ആർ.ഡി. അപ്ലൈഡ് സയൻസ് കോളേജുകളിലോ 2021-'22-ൽ ബിരുദതല കോഴ്സിൽ ഒന്നാംവർഷത്തിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. 

പ്രൊഫഷണൽ/സ്വാശ്രയ കോഴ്‌സുകളിൽ പഠിക്കുന്നവരെ പരിഗണിക്കില്ല.


ബിരുദപഠനത്തിന് മൂന്നുവർഷം സ്കോളർഷിപ്പ് ലഭിക്കും. ആദ്യവർഷം 12,000 രൂപയും രണ്ടാംവർഷം 18,000 രൂപയും മൂന്നാംവർഷം 24,000 രൂപയും. തുടർന്ന് പി.ജി. പഠനം നടത്തുമ്പോൾ രണ്ടുവർഷംകൂടി സ്കോളർഷിപ്പ് ലഭിക്കും. ആദ്യവർഷം 40,000 രൂപയും രണ്ടാംവർഷം 60,000 രൂപയും.

 ശാരീരികവെല്ലുവിളികൾ നേരിടുന്നവർക്ക് ഈ നിരക്കിൽനിന്നും 25 ശതമാനംകൂടി അധികമായി ലഭിക്കും. സ്കോളർഷിപ്പ് പുതുക്കി ലഭിക്കുന്നതിന്, അക്കാദമിക് മികവ് തെളിയിക്കണം.


1000 സ്കോളർഷിപ്പുകളാണ് നൽകുന്നത്. വിവിധ വിഭാഗങ്ങൾക്ക് നിശ്ചിതശതമാനം സ്ലോട്ടുകൾ നീക്കിവെച്ചിട്ടുണ്ട്. മറ്റേതെങ്കിലും തരത്തിലുള്ള സ്കോളർഷിപ്പ്/സ്റ്റൈപ്പെൻഡ് ലഭിക്കുന്നവർക്ക് അർഹതയില്ല. ഏതെങ്കിലും ഫീസ് ആനുകൂല്യം, പട്ടികവിഭാഗ വിദ്യാർഥികൾക്കുള്ള ലംസം ഗ്രാൻറ്, കോളേജ് വിദ്യാഭ്യാസവകുപ്പിന്റെ ഹിന്ദി സ്കോളർഷിപ്പ് എന്നിവയെ ഈ വ്യവസ്ഥയുടെ പരിധിയിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്.


അപേക്ഷ www.kshec.kerala.gov.in വഴി ജനുവരി 10 വരെ നൽകാം. അപേക്ഷയുടെ പ്രിൻറ് ഔട്ടും രേഖകളും ജനുവരി 15-നകം പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരിക്ക് നൽകണം.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students