ഇഗ്നോ: ജനുവരി സെഷനിലേക്ക് അപേക്ഷിക്കാം
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) ജനുവരി സെഷനിൽ ആരംഭിക്കുന്ന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓപ്പൺ, വിദൂര വിദ്യാഭ്യാസം, ഓൺലൈൻ എന്നിവയിലൂടെ വാഗ്ദാനം ചെയ്യുന്ന പ്രോഗ്രാമുകൾക്കാണ് ഇപ്പോൾ പ്രവേശനം.
കോഴ്സ് വിവരങ്ങളടങ്ങിയ വിശദമായ പ്രോസ്പെക്ടസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താത്പര്യമുള്ളവർക്ക് ignouadmission.samarth.edu.in. എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.
കോഴ്സുകൾ, യോഗ്യത, ഫീസ്, കോഴ്സ് കാലാവധി തുടങ്ങിയ വിശദ വിവരങ്ങൾ പ്രോസ്പെക്ടസിൽ ലഭ്യമാണ്.
ജനുവരി 31 വരെ അപേക്ഷിക്കാം.
Comments
Post a Comment