പ്ലസ് വൺ പ്രവേശനം : അപേക്ഷാ സമർപ്പണം ഇന്നു മുതൽ
പ്ലസ് വൺ പ്രവേശനം : അപേക്ഷാ സമർപ്പണം ഇന്നു മുതൽ വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ . ************************** * www.hscap.kerala.gov.in എന്ന വെബ് സൈറ്റിലെ APPLY ONLINE SWS എന്ന ലിങ്കിലൂടെ അപേക്ഷകർക്ക് സ്വന്തമായി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. * ഓൺലൈനായി അപേക്ഷ സമർപിക്കുന്നതിനു മുൻപ് ഏകജാലക വെബ് സൈറ്റിൽ നിന്നും സ്കൂളുകളുടെ കോഡ് വിഷയങ്ങളുടെ കോഡ് എന്നിവ പരിശോധിച്ച് രേഖപ്പെടുത്തി വയ്ക്കുന്നതാണ് നല്ലത്. * സ്വന്തം അഭിരുചിക്കും താൽപര്യത്തിനും അനുയോജ്യമായ വിഷയങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്. * അപേക്ഷയോടൊപ്പം യാതൊരുവിധ സർട്ടിഫിക്കറ്റുകളും അപ് ലോഡ് ചെയ്യേണ്ടതില്ല. * അപേക്ഷാ ഫീസായ 25/- രൂപ പ്രവേശന സമയത്ത് നൽകിയാൽ മതി. * മാനേജ്മെന്റ്, കമ്യൂണിറ്റി , സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വർ അതാത് സ്കൂളിൽ നിന്നും ലഭിക്കുന്ന പ്രത്യേക അപേക്ഷാ ഫോം വാങ്ങി പൂരിപ്പിച്ച് അതാത് സ്കൂളിൽ തന്നെ നൽകണം. * അപേക്ഷകർ എല്ലാ വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തണം. തെറ്റായ വിവരങ്ങൾ നൽകി നേടുന്ന പ്രവേശനം റദ്ദാക്കുന്നതാണ് * അപേക്ഷ ഓൺലൈനായി സമർപിക്കുന്ന സമയത്ത് ലഭ്യമാകുന്ന OTP യിലൂടെ സുരക്ഷിത പാസ് വേഡ് നൽകി സ...