മർച്ചൻ്റ് നേവി

മർച്ചൻ്റ് നേവിയിൽ ജോലി കിട്ടാൻ +2 വിന് ശേഷം ഏത് കോഴ്സ് ആണ് പഠിക്കേണ്ടത്?
https://chat.whatsapp.com/JUS6gSt2LOVG8aKjVo7sKD

https://t.me/anfasmash


യാത്രകളും സാഹസികതയും ഇഷ്ടപ്പെടുന്ന ആളാണ് നിങ്ങളെങ്കില്‍, മര്‍ച്ചന്റ് നേവിയില്‍ അവസരങ്ങളുണ്ട്. ചരക്കുകപ്പലുകള്‍ മുതല്‍ ആഡംബര വിനോദസഞ്ചാരകപ്പലുകള്‍ വരെ നിങ്ങളെ കാത്തിരിക്കുന്നു.

ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് എന്നിവ പഠിച്ച് പ്ലസ്ടു പാസ്സായവര്‍ക്ക് മര്‍ച്ചന്റ് നേവി കോഴ്‌സുകള്‍ക്ക് ചേരാം. 
കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മാരിടൈം വാഴ്സിറ്റി ആണ് ഈ രംഗത്തെ പ്രമുഖ സ്ഥാപനം. എല്ലാ വര്‍ഷവും IMU CET എന്ന പൊതുപ്രവേശന പരീക്ഷയുടെ  അടിസ്ഥാനത്തിലാണ് ഇവിടെ പ്രവേശനം.
 നാവിഗേറ്റിങ്ങ് ഓഫീസര്‍, മറൈന്‍ എഞ്ചിനീയര്‍, ഓഫീസര്‍ തസ്തികകളില്‍ ജോലി നേടാന്‍ ഈ കോഴ്‌സ് ഉപകരിക്കും.

ഫയര്‍ ഫൈറ്റിങ്, ഡെക്ക് റേറ്റിങ്, ഡെക്ക് കേഡറ്റ്‌സ്, മേറ്റ് ഫങ്ഷന്‍, ഫസ്റ്റ് എയ്ഡ്, ടാങ്കര്‍ ഫെമിലിയറൈസേഷന്‍ തുടങ്ങിയ കോഴ്‌സുകള്‍ നടത്തുന്ന വേറെയും നിരവധി സ്ഥാപനങ്ങളുമുണ്ട്. ഒരു ലക്ഷം രൂപയിലേറെയാണ് മിക്ക കോഴ്‌സുകള്‍ക്കും ഫീസ്. 
*ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങിന്റെ* അംഗീകാരമുള്ള സ്ഥാപനങ്ങള്‍ മാത്രമേ പഠനത്തിന് തിരഞ്ഞെടുക്കാവൂ. അംഗീകാരമുള്ള സ്ഥാപനങ്ങളുടെ പട്ടിക www.dgshipping.com എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളത്തില്‍ അഞ്ച് അംഗീകൃത സ്ഥാപനങ്ങളുണ്ട്. (1) കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (2) യൂറോ ടെക് മാരിടൈം അക്കാദമി, കൊച്ചി (3) ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മറൈന്‍ എഞ്ചിനീയേഴ്‌സ്, കൊച്ചി (4) യൂണിവണ്‍ മാരിടൈം ട്രെയിനിങ്ങ് അക്കാദമി, കൊച്ചി (5) കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ കുഞ്ഞാലിമരയ്ക്കാര്‍ സ്‌കൂള്‍ ഓഫ് മറൈന്‍ എഞ്ചിനീയറിങ്.


Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students