റെയിൽ ആൻഡ് ട്രാൻസ്പോർട്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ബിരുദ ബിരുദാനന്തര കോഴ്സുകൾ: National rail and transportation institute

         National Rail and Transportation Institute - [NRTI], Vadodara - Admissions,  Contact, Website, Facilities 2020-2021      
 
*റെയിൽ ആൻഡ് ട്രാൻസ്പോർട്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ബിരുദ ബിരുദാനന്തര കോഴ്സുകൾ*

https://anfasmash.blogspot.com/2020/07

https://chat.whatsapp.com/JUS6gSt2LOVG8aKjVo7sKD

https://t.me/anfasmash

✅ വഡോദരയിലെ കല്പിത സർവകലാശാലയായ നാഷണൽ റെയിൽ ആൻഡ് ട്രാൻസ്പോർട്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ബിരുദ, ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

*ബിരുദതല പ്രോഗ്രാമുകൾ* 

✅റെയിൽ ഇൻഫ്രാസ്ട്രക്ചർ എൻജിനിയറിങ്, റെയിൽ സിസ്റ്റംസ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് എന്നിവയിൽ ബി.ടെക്.,

✅ ട്രാൻസ്പോർട്ടേഷൻ ടെക്നോളജിയിൽ ബി.എസ്‌സി.,

✅ ട്രാൻസ്പോർട്ടേഷൻ മാനേജ്മെൻറ് ബി.ബി.എ.

പ്ലസ്ടു നിശ്ചിത വിഷയങ്ങൾ പഠിച്ച് ജയിച്ചവർക്ക് അപേക്ഷിക്കാം.

*പഠിച്ചിരിക്കേണ്ട വിഷയം/സ്ട്രീം*

*എൻജിനിയറിങ്*
 മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾ ഉള്ള സയൻസ് സ്ട്രീം. കൂടാതെ സാധുവായ ജെ.ഇ.ഇ. മെയിൻ 2020 സ്കോറും വേണം.

*ബി.എസ്‌സി*

മാത്തമാറ്റിക്സ് ഉൾപ്പെട്ട സയൻസ് സ്ട്രീം.

*ബി.ബി.എ*

ഏതു സ്ട്രീമും ആവാം. മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം.

 ബിരുദപ്രവേശനത്തിന് അപേക്ഷാർഥിയുടെ പ്രായം 1.8.2020 ന് 25 വയസ്സിൽ താഴെ.

*എം.എസ്‌സി. പ്രോഗ്രാമുകൾ*

ട്രാൻസ്പോർട്ട്‌ ടെക്നോളജി ആൻഡ് പോളിസി, ട്രാൻസ്പോർട്ട്‌ ഇക്കണോമിക്സ്, ട്രാൻസ്പോർട്ട്‌ ഇൻഫർമേഷൻ സിസ്റ്റംസ് ആൻഡ് അനലറ്റിക്സ്, റെയിൽവേ സിസ്റ്റംസ് എൻജിനിയറിങ് ആൻഡ് ഇൻറഗ്രേഷൻ (ബർമിങ്ങാം സർവകലാശാലയുടെ സഹകരണത്തോടെ)

*എം.ബി.എ*

 (ട്രാൻസ്പോർട്ടേഷൻ മാനേജ്മെൻറ്, സപ്ലൈ ചെയിൻ മാനേജ്മെൻറ്) മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് വിഷയമായെടുത്ത് ഏതെങ്കിലും വിഷയത്തിൽ ബിരുദം.

✅ എല്ലാ പ്രോഗ്രാമുകൾക്കും മാർക്ക് വ്യവസ്ഥയുണ്ട്. യോഗ്യതാപരീക്ഷയിൽ 55 ശതമാനം മാർക്ക് വേണം. എം.ബി.എ.യ്ക്ക് നിശ്ചിത മാനേജ്മെൻറ് അഭിരുചി പരീക്ഷാ സ്കോർ ഉള്ളവർക്ക് പ്രവേശന പരീക്ഷ വേണ്ട. ബി.ടെക്. പ്രവേശനം ജെ.ഇ.ഇ. മെയിൻ സ്കോർ പരിഗണിച്ചാണ്.

✅ബാച്ചിലർ, മാസ്റ്റേഴ്സ് പ്രോഗ്രാമുകൾക്ക് *ജൂലായ് 31* വരെ അപേക്ഷിക്കാം. ബി.ടെക്കിന് *സെപ്‌റ്റംബർ 14* വരെയും. വിവരങ്ങൾക്ക്: www.nrti.edu.in/admission.php


Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students