അഗ്രിക്കൾച്ചർ,ഫോറസ്ട്രി,വെറ്ററിനറി,ഫിഷറീസ്: Agricultural, Forestry and Fisheries

       SA: Statement by the Department of Agriculture, Forestry and Fisheries, on  World Organisation for Animal Health 82nd general session (03/06/2014)

🔰 കാർഷിക കോഴ്സുകൾ മികച്ച കരിയർ മേഖലകളാണ് തുറന്നുതരുന്നത്. പ്രവേശനം നീറ്റ് സ്കോറിന്റെ അടിസ്ഥാനത്തിലാണെങ്കിലും കേരളത്തിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ കേരള പ്രവേശനപരീക്ഷാ കമ്മിഷണറുടെ കീം 2020-ലേക്കും അപേക്ഷിക്കണം.

*🎓🎓 കോഴ്സുകൾ*


◼️ നാലുവർഷ ബി.എസ്സി. (ഓണേഴ്സ്) അഗ്രിക്കൾച്ചർ
◼️ ബി.എസ്സി. (ഓണേഴ്സ്) ഫോറസ്ട്രി

◼️ അഞ്ചുവർഷ ബാച്ചിലർ ഓഫ് വെറ്ററിനറി സയൻസ് ആൻഡ് അനിമൽ ഹസ്ബന്ററി (ബി.വി.എസ്.സി. ആൻഡ് എ.എച്ച്.)

◼️ ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ് 

🔰 എന്നിവയ്ക്കുള്ള പ്രവേശനം നീറ്റ് റാങ്ക് ലിസ്റ്റിൽ നിന്നാണ്.


🔰 കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള 

◼️ ബി.ടെക്. അഗ്രിക്കൾച്ചറൽ എൻജിനീയറിങ്
◼️ ഫുഡ് എൻജിനീയറിങ് ആൻഡ് ടെക്നോളജി 

🔰 കോഴ്സുകളും കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാലയുടെ 

◼️ ബി.ടെക്. ഡെയറി ടെക്നോളജി

◼️ ഫുഡ് ടെക്നോളജി

🔰 കോഴ്സുകളും കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിനു കീഴിലെ 

◼️ ബി.ടെക്. ഫുഡ് ടെക്നോളജി 

🔰 കോഴ്സുകളിലേക്കും കീം വഴിയാണ് പ്രവേശനം.



*🌿🌿 ബി.എസ്സി. അഗ്രിക്കൾച്ചർ*


_☑️ വിഷയങ്ങൾ:_

അഗ്രോണമി, പ്ലാന്റ് ജനറ്റിക്സ്, സോയിൽ സയൻസ്, എന്റമോളജി, അഗ്രിക്കൾച്ചർ എൻജിനീയറിങ്, കാലാവസ്ഥാ ശാസ്ത്രം, പാത്തോളജി, ഹോർട്ടിക്കൾച്ചർ, അഗ്രിക്കൾച്ചർ, എക്സ്റ്റൻഷൻ.

*🏛️🏛️ കോളേജ്:*

▶️ കോളേജ് ഓഫ് അഗ്രിക്കൾച്ചർ, വെള്ളായണി (തിരുവനന്തപുരം)

▶️  കോളേജ് ഓഫ് ഹോർട്ടിക്കൾച്ചർ, വെള്ളാനിക്കര (തൃശ്ശൂർ)

▶️ കോളേജ് ഓഫ് അഗ്രിക്കൾച്ചർ, പടന്നക്കാട് (കാസർകോട്)

_⚙️ തൊഴിൽ:_

അഗ്രിക്കൾച്ചർ ഓഫീസർ, പ്ലാന്റേഷൻ മാനേജർ, അഗ്രിക്കൾച്ചർ റിസർച്ച് സയന്റിസ്റ്റ്, അഗ്രിക്കൾച്ചർ ഡെവലപ്മെന്റ് ഓഫീസർ, അഗ്രിബിസിനസ് മാനേജർ, അസിസ്റ്റന്റ് പ്രൊഫസർ, ബാങ്ക് ഓഫീസർ, ഇൻഷുറൻസ് ഓഫീസർ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കാം.


*🌳🌳 ബി.എസ്സി. ഫോറസ്ട്രി*

_☑️ വിഷയങ്ങൾ:_

പാരിസ്ഥിതിക പഠനം, ഡെൻഡ്രോളജി, ബയോകെമിസ്ട്രി, സൈറ്റോളജി, കാലാവസ്ഥാപഠനം, കംപ്യൂട്ടർ പഠനം, ഫോറസ്റ്റ് മാനേജ്മെന്റ്, വുഡ് സയൻസ്, വൈൽഡ് ലൈഫ് മാനേജ്മെന്റ്, ഫോറസ്റ്റ് പോളിസി ലെജിസ്ലേഷൻ, പാത്തോളജി

*🏛️🏛️ കോളേജ്:*

▶️ കോളേജ് ഓഫ് ഫോറസ്ട്രി വെള്ളാനിക്കര, തൃശ്ശൂർ


*⚙️തൊഴിൽ:*


വനംവകുപ്പ്, സുവോളജിക്കൽ പാർക്കുകൾ, പ്ലാന്റേഷനുകൾ, ഫോറസ്റ്റ് നഴ്സറികൾ, നാഷണൽ പാർക്കുകൾ, ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കാം.



*🌱🚜 കാർഷിക എൻജിനീയറിങ്*


🔰 എൻജിനീയറിങ് പ്രവേശനപരീക്ഷയിലുൾപ്പെടുത്തിയ കാർഷിക, ഡെയറി, ഫുഡ്ടെക്നോളജി ബി.ടെക്. പ്രോഗ്രാമുകളുണ്ട്. കേരള കാർഷിക സർവകലാശാലയുടെ കീഴിൽ 

▶️തവന്നൂരിലുള്ള കോളേജ് ഓഫ് അഗ്രിക്കൾച്ചറൽ എൻജിനീയറിങ്ങിൽ ബി.ടെക്. - അഗ്രിക്കൾച്ചറൽ എൻജിനീയറിങ്, ഫുഡ് എൻജിനീയറിങ് കോഴ്സുകൾ.

🎓🎓 ബി.ടെക്. ഡെയറി ടെക്നോളജി- 

▶️ മണ്ണുത്തി, പൂക്കോട്, കോലാഹലമേട് (ഇടുക്കി), ചെറ്റച്ചൽ (തിരുവനന്തപുരം) എന്നിവിടങ്ങളിലെ കോളേജ് ഓഫ് ഡെയറി സയൻസ് ആൻഡ് ടെക്നോളജി

🎓🎓 ഫുഡ് ടെക്നോളജി- കോളേജ് ഓഫ് ഫുഡ് ടെക്നോളജി, 

▶️ ചാലക്കുടി (ഇപ്പോൾ മണ്ണുത്തി), കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യനോഗ്രാഫിക് സ്റ്റഡീസിന്റെ കീഴിൽ കൊച്ചിയിലെ പനങ്ങാട് ഫിഷറീസ് കോളേജ്.

*⚙️ തൊഴിൽ:*

കാർഷിക, ക്ഷീര, ഭക്ഷ്യസംസ്കരണ മേഖലകളിലെ യന്ത്രവത്കരണം, സാങ്കേതിക വിദ്യ, പ്രിസിഷൻ രീതികൾ എന്നിവ അഗ്രി, ഡെയറി ഫുഡ് ടെക്നോളജി കോഴ്സുകളുടെ സാധ്യത വർധിപ്പിക്കുന്നു. ക്ഷീരമേഖലയിൽ ഉയർന്നുവരുന്ന കോൾഡ് ചെയിൻ പ്രോജക്ടുകൾ, ഫുഡ് പാർക്കുകൾ, സംസ്കരണ യൂണിറ്റുകൾ, കാർഷിക പ്രിസിഷൻ ഫാമിങ്, അഗ്രി ബിസിനസ് എന്നിവയിലും അവസരങ്ങൾ ലഭിക്കും


*🐄🦮 ബി.വി.എസ്.സി. ആൻഡ് എ.എച്ച്.*


*☑️വിഷയങ്ങൾ:*

ഫിസിയോളജി, ബയോകെമിസ്ട്രി, ലൈവ്സ്റ്റോക്ക് മാനേജ്മെന്റ്, മൈക്രോബയോളജി, എക്സ്റ്റൻഷൻ, ക്ലിനിക്കൽ മെഡിസിൻ, സർജറി, ഗൈനക്കോളജി, പബ്ലിക് ഹെൽത്ത്, ജനറ്റിക്സ്, മീറ്റ് സയൻസ്, പൌൾട്രി സയൻസ്, ഡെയറി സയൻസ്, ഫോഡർ പ്രൊഡക്ഷൻ.

*🏛️ കോളേജ്:*

▶️ കോളേജ് ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് മണ്ണുത്തി, തൃശ്ശൂർ. 

▶️ കോളേജ് ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസസ്, പൂക്കോട്, വയനാട്


*⚙️ തൊഴിൽ:*


വെറ്ററിനറി സർജൻ, വെറ്ററിനറി കൺസൾട്ടന്റ് ആയി പ്രവർത്തിക്കാം. ക്ഷീരോത്പാദക യൂണിയനുകൾ, ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, സ്വകാര്യ ഫാമുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ഗവേഷണകേന്ദ്രങ്ങൾ എന്നിവിടങ്ങളിലും തൊഴിലവസരങ്ങളുണ്ട്.


*🌎🌎വെബ്സൈറ്റുകൾ:*

www.kufos.ac.in
www.kvasu.ac.in www.kau.in


*🦈🐟 ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ്*


_☑️വിഷയങ്ങൾ:_

അക്വാകൾച്ചർ, ബയോ കെമിസ്ട്രി, മൈക്രോബയോളജി, ഇക്കണോമിക്സ്, ന്യൂട്രീഷൻ, ഫുഡ് ടെക്നോളജി, ഇക്കോ സ്റ്റാറ്റിസ്റ്റിക്സ്, ബയോടെക്നോളജി, ഇക്കോളജി, പാത്തോളജി, ഡിസാസ്റ്റർ മാനേജ്മെന്റ്.

*🏛️🏛️കോളേജ്:*

▶️  കോളേജ് ഓഫ് ഫിഷറീസ്, പനങ്ങാട്, കൊച്ചി

_⚙️തൊഴിൽ:_

സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, മത്സ്യഫെഡ്, സന്നദ്ധസംഘടനകൾ, ഹാച്ചറികൾ, ഗവേഷണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, ഫിഷറീസ് കോളേജുകൾ, എന്നിവിടങ്ങളിൽ രാജ്യത്തിനകത്തും വിദേശത്തും പ്രവർത്തിക്കാം. ബാങ്കുകളിലും ഇൻഷുറൻസ് കമ്പനികളിലും സാധ്യതകളുണ്ട്. 

🔰 എല്ലാ കാർഷിക വെറ്ററിനറി, ഫിഷറീസ് ബിരുദധാരികൾക്കും സിവിൽ സർവീസസ്, ബാങ്കിങ് പരീക്ഷകളിൽ മികച്ച സ്കോർ നേടി ഉന്നത പദവിയിലെത്താം. ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ് KAS, ARS, NET പരീക്ഷകളെഴുതാം. CAT പരീക്ഷയെഴുതി IIM-ൽ അഗ്രി ബിസിനസ് മാനേജ്മെന്റിന് പഠിക്കാം.

https://anfasmash.blogspot.com/2020/07

* ഈ മെസ്സേജ് പരമാവധി വിദ്യാർത്ഥികളിലേക്ക് എത്തിക്കുക *

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students