പ്ലസ് വൺ പ്രവേശനം : അപേക്ഷാ സമർപ്പണം ഇന്നു മുതൽ

പ്ലസ് വൺ പ്രവേശനം : അപേക്ഷാ സമർപ്പണം ഇന്നു മുതൽ

വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ .
**************************

* www.hscap.kerala.gov.in എന്ന വെബ് സൈറ്റിലെ APPLY ONLINE SWS എന്ന ലിങ്കിലൂടെ അപേക്ഷകർക്ക് സ്വന്തമായി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

* ഓൺലൈനായി അപേക്ഷ സമർപിക്കുന്നതിനു മുൻപ് ഏകജാലക വെബ് സൈറ്റിൽ നിന്നും സ്കൂളുകളുടെ കോഡ് വിഷയങ്ങളുടെ കോഡ് എന്നിവ പരിശോധിച്ച് രേഖപ്പെടുത്തി വയ്ക്കുന്നതാണ് നല്ലത്.

* സ്വന്തം അഭിരുചിക്കും താൽപര്യത്തിനും അനുയോജ്യമായ വിഷയങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്.

* അപേക്ഷയോടൊപ്പം യാതൊരുവിധ സർട്ടിഫിക്കറ്റുകളും അപ് ലോഡ് ചെയ്യേണ്ടതില്ല.

* അപേക്ഷാ ഫീസായ 25/- രൂപ പ്രവേശന സമയത്ത് നൽകിയാൽ മതി.

* മാനേജ്മെന്റ്, കമ്യൂണിറ്റി , സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വർ അതാത് സ്കൂളിൽ നിന്നും ലഭിക്കുന്ന പ്രത്യേക അപേക്ഷാ ഫോം വാങ്ങി പൂരിപ്പിച്ച് അതാത് സ്കൂളിൽ തന്നെ നൽകണം.

* അപേക്ഷകർ എല്ലാ വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തണം. തെറ്റായ വിവരങ്ങൾ നൽകി നേടുന്ന പ്രവേശനം റദ്ദാക്കുന്നതാണ്

* അപേക്ഷ ഓൺലൈനായി സമർപിക്കുന്ന സമയത്ത് ലഭ്യമാകുന്ന OTP യിലൂടെ സുരക്ഷിത പാസ് വേഡ് നൽകി സൃഷ്ടിക്കുന്ന കാൻഡിഡേറ്റ് ലോഗിനിലൂടെയാണ് പ്രവേശനത്തിന്റെ തുടർ പ്രവർത്തനങ്ങൾ നിർവഹിക്കേണ്ടത്.

* ട്രയൽ അലോട്ട്മെന്റ് വന്നു കഴിയുമ്പോൾ അപേക്ഷാ വിവരങ്ങൾ വീണ്ടും പരിശോധിച്ച് തിരുത്തലുകളും , കൂട്ടിച്ചേർക്കലുകളും (സ്കൂൾ, വിഷയ ഓപ്ഷനുകൾ ഉൾപ്പെടെ ) വരുത്തുവാൻ സാധിക്കുന്നതാണ്.

*  വളരെ ഉയർന്ന ഗ്രേഡുകൾ ഇല്ലാത്ത കുട്ടികൾ കൂടുതൽ സ്കൂളുകളും കൂടുതൽ വിഷയങ്ങളും മുൻഗണനാ ക്രമത്തിൽ ഓപ്ഷൻ നൽകുന്നതാണ് നല്ലത്. അതുവഴി ആദ്യ അലോട്മെന്റിൽ തന്നെ പ്രവേശനം ലഭിക്കുവാൻ സാധ്യത കൂടും.


* CBSE സിലബസിൽ പത്താം ക്ലാസിൽ ബേസിക് മാത്തമാറ്റിക്സ് പഠിച്ച കുട്ടികൾക്ക് മാത്തമാറ്റിക്സ് ഉൾപ്പെടുന്ന സയൻസ് ഗ്രൂപ്പിലേക്ക് അപേക്ഷിക്കാൻ കഴിയില്ല. മാത്സ് ഇല്ലാത്ത സയൻസ് ഗ്രൂപ്പുകളും, മാത്സ് ഉൾപ്പെടെയുള്ള കൊമേഴ്സ് ഗ്രൂപ്പിലേക്കും അവർക്ക് അപേക്ഷിക്കുന്നതിന് തടസ്സമില്ല.


* താൽപര്യമില്ലാത്ത സ്കൂളോ / വിഷയമോ ആണ് ആദ്യ അലോട്മെന്റിൽ ലഭിച്ചതെങ്കിൽ അവിടെ ഫീസ് അടയ്ക്കാതെ താൽക്കാലികമായി പ്രവേശനം നേടിക്കൊണ്ട് ഉയർന്ന ഓപ്ഷനുകൾക്കു വേണ്ടി കാത്തിരിക്കാവുന്നതാണ്.

* മുഖ്യ അലോട്ട്മെന്റുകൾക്ക് ശേഷം സ്കൂൾ മാറ്റം വിഷയ മാറ്റം എന്നിവയ്ക്കായി ഒഴിവുകളുടെ അടിസ്ഥാനത്തിൽ അപേക്ഷിക്കാൻ അവസരം ലഭിക്കുന്നതാണ്.

* ബോണസ് പോയിന്റിന് അർഹതയുള്ളവർ പ്രസ്തുത വിവരങ്ങൾ ശരിയായി രേഖപ്പെടുത്തണം (മരണപ്പെട്ട ജവാൻ, ജവാൻ, എക്സ് സർവീസ് കാർ എന്നിവരുടെ മക്കൾ, എൻ.സി.സി. 75% ഹാജർ , രാഷ്ട്രപതി പുരസ്കാറോ, രാജ്യ പുരസ്കാറോ സർട്ടിഫിക്കറ്റുള്ള സ്കൗട്ട് / ഗൈഡുകൾ, നീന്തൽ അറിയാമെന്ന സർടിഫിക്കറ്റ് തദ്ദേശസ്ഥാപനങ്ങളിലെ സ്പോർട്ട്സ് കൗൺസിലുകൾ നൽകിയത്, SPC യുടെ നിശ്ചിത സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയവർ ) എന്നിവർക്കും , അതേ സ്കൂളിലെ വിദ്യാർത്ഥി, അതേ ഗ്രാമ പഞ്ചായത്തിലെയോ മുനിസിപ്പാലിറ്റി യിലെയോ, താലൂക്കിലെയോ വിദ്യാർത്ഥികൾ, കേരള സിലബസിൽ SSLC പാസ്സായ വിദ്യാർത്ഥികൾ എന്നിവർക്കും നിശ്ചിത ബോണസ് പോയിന്റുകൾ ലഭിക്കുന്നതാണ്.

* ബോണസ് പോയിന്റിനായി തെറ്റായ വിവരങ്ങൾ നൽകുന്നവരുടെ പ്രവേശനം റദ്ദാക്കുന്നതാണ്.

* സ്പോർട്ട്സ് ക്വാട്ടയിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ ജില്ലാ സ്പോർട്ട്സ് കൗൺസിലിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത് സ്കോർ കാർഡ് കരസ്ഥമാക്കി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. സ്പോർട്സ് ക്വാട്ടയിലേക്ക് അപേക്ഷിക്കുന്നവർക്ക് താൽപര്യമെങ്കിൽ ഏകജാലക സംവിധാനം വഴിയുള്ള പൊതു അപേക്ഷയും നൽകാവുന്നതാണ്.

* കലാ കായിക മേളകൾ, ശാസ്ത്ര ഗണിത ശാസ്ത്ര, ഐ.ടി. പ്രവൃത്തിപരിചയ മേളകൾ, സ്കൗട്ട് ഗൈഡ് പങ്കാളിത്തം മാത്രമുള്ളവർ റെഡ്ക്രോസ് പ്രവർത്തനം, സ്കൂളുകളിലെ വിവിധ ക്ലബ്ബുകളിലെ പ്രവർത്തനം, സ്കൂൾ മാസികകളിൽ സാഹിത്യ സൃഷ്ടി പ്രസിദ്ധീകരിച്ചവർ തുടങ്ങിയവർ ബന്ധപ്പെട്ട കാര്യങ്ങൾ ഓൺലൈൻ ഫോമിൽ രേഖപ്പെടുത്തേണ്ടതാണ്.

* ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾ പ്രസ്തുത വിവരം രേഖപ്പെടുത്തി കൊണ്ട് അപേക്ഷ സമർപിക്കാവുന്നതാണ്. പിന്നീട് ആവശ്യപ്പെടുന്ന സമയത്ത് മെഡിക്കൽ ബോർഡിന്റെ മുന്നിൽ ഹാജരായി സർട്ടിഫിക്കറ്റ് കരസ്ഥമാക്കണം

* ജൂലൈ 29 വൈകിട്ട് 5 മണി മുതൽ ആഗസ്റ്റ് 14 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

* അപേക്ഷ സമർപ്പണത്തിന് പതിനഞ്ചു ദിവസത്തിലേറെ സമയം നൽകിയിരിക്കുന്നതിനാൽ ആദ്യ ദിവസങ്ങളിൽ തിരക്കും തിടുക്കവും ഒന്നും ആവശ്യമില്ല. കാര്യങ്ങൾ എല്ലാം കൃത്യമായി ബോധ്യപ്പെട്ടതിനു ശേഷം അപേക്ഷ സമർപിക്കുന്നതാണ് അഭികാമ്യം.

* ട്രയൽ അലോട്മെന്റ് ആഗസ്ത് 18 ന്

* ആദ്യ അലോട്മെന്റ് ആഗസ്റ്റ് 24 ന്

* മുഖ്യ അലോട്ട്മെന്റ് അവസാനിക്കുന്നത് സെപ്തംബർ 15 ന്

* ക്ലാസ്സുകൾ തുടങ്ങുന്ന തിയതി സർക്കാർ തീരുമാനപ്രകാരം പിന്നീട് അറിയിക്കുന്നതാണ്.



ANFAS V S YouTube Cannel

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students