പാരാമെഡിക്കൽ കോഴ്സുകൾക്ക് ഓഗസ്റ്റ് 26 വരെ അപേക്ഷിക്കാം 2020-21 : Paramedical Admission 2020

*2020-21 വർഷത്തെ നഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സുകൾക്ക് ഓഗസ്റ്റ് 26 വരെ അപേക്ഷിക്കാം*
=======================
https://t.me/anfasmash
https://chat.whatsapp.com/JUS6gSt2LOVG8aKjVo7sKD
https://anfasmash.blogspot.com/2020/07
സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളജിലേക്ക് 2020➖21 വർഷത്തെ
ബിഎസ്സി നഴ്സിംഗ്
,ബിഎസ്സി മെഡിക്കൽ ലബോറട്ടറി ടെക്നോളജി,
പെർഫ്യൂക്ഷൻ ടെക്നോളജി ,
ഫിസിയോതെറാപ്പി,
ഒപ്റ്റോമെട്രീ,
ഓഡിയോ ആൻഡ് സ്പീച് പാത്തോളജി,
മെഡിക്കൽ റേഡിയോളോജിക്കൽ ടെക്നോളജി,
കാർഡിയോ വാസ്കുലാർ ടെക്നോളജി,
ഡയാലിസിസ് ടെക്നോളജി
എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു.
എൽബിഎസ് സെന്റർ ഡയറക്ടറുടെ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി ജൂലൈ 27 തിങ്കളാഴ്ച മുതൽ ഓഗസ്റ്റ് 26 വരെ അപേക്ഷിക്കാം.
അപേക്ഷകർക്ക് ഓണ്‍ലൈൻ വഴിയും വെബ്സൈറ്റ് വഴി ഡൗണ്‍ലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയും ഓഗസ്റ്റ് 25 വരെയും ഫീസ് ഒടുക്കാം.
അപേക്ഷ ഫീസ് പൊതു വിഭാഗത്തിന് 600 രൂപയും പട്ടിക ജാതിവർഗ വിഭാഗത്തിന് 300 രൂപയും.
*യോഗ്യത*
🟡ബിഎസ്സി നഴ്സിംഗ്, ബിഎസ്സി.(എംഎൽടി), ബിഎസ്സി. (ഒപ്റ്റോമെട്രി) എന്നീ കോഴ്സുകൾക്ക് ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്കു മൊത്തത്തിൽ 50 ശതമാനം മാർക്ക് നേടി ഹയർ സെക്കൻഡറി പരീക്ഷയോ തത്തുല്യ പരീക്ഷയോ പാസായിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബിയോളജി എന്നീ വിഷയങ്ങൾ ഓരോന്നും പ്രത്യേകം പാസായിരിക്കുകയും വേണം.
🟩ബിഎസ്സി പെർഫ്യൂഷൻ ടെക്നോളജി, ബിസിവിടി, ബിപിടി കോഴ്സുകൾക്ക് ഫിസിക്സും, കെമിസ്ട്രിയും ബയോളജിയും ഐച്ഛിക വിഷയങ്ങളായി പ്ലസ്ടു പാസായിരിക്കുകയും ബയോളജിക്ക് ശതമാനം മാർക്കും, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മൊത്തത്തിൽ 50 ശതമാനം മാർക്കും നേടിയിരിക്കണം.
🔵ബിപിടി കോഴ്സിന് അപേക്ഷിക്കുന്നവർ മേൽപറഞ്ഞിട്ടുള്ള യോഗ്യതയ്ക്ക് പുറമെ +2 തലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം.
🟢ബിഎഎസ്എൽപി കോഴ്സിന് പ്ലസ്ടുതലത്തിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ്/കമ്പ്യൂട്ടർസയൻസ്/സ്റ്റാറ്റിസ്റ്റിക്സ്/ഇലക്ട്രോണിക്സ്/ സൈക്കോളജി എന്നിവയ്ക്കു മൊത്തത്തിൽ 50 ശതമാനം മാർക്കോടെ ജയിച്ചവർ ആയിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബിയോളജി എന്നീ വിഷയങ്ങൾ ഓരോന്നും പ്രത്യേകം പാസായിരിക്കുകയും വേണം.
🟤മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി കോഴ്സിന് പ്ലസ്ടുവിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്കു മൊത്തത്തിൽ 50 ശതമാനം മാർക്കോടെ ജയിച്ചവർ ആയിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബിയോളജി എന്നീ വിഷയങ്ങൾ ഓരോന്നും പ്രത്യേകം പാസായിരിക്കണം
🔺വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ കേരള ഹയർ സെക്കൻഡറി പരീക്ഷക്ക് തത്തുല്യ യോഗ്യതയായി അംഗീകരിച്ചിട്ടുണ്ട്.
🔷സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം (SEBC) നിൽക്കുന്ന വിഭാഗങ്ങളിൽപ്പെട്ട അപേക്ഷകർക്ക് അഞ്ച് ശതമാനം മാർക്ക് ഇളവ് അനുവദിക്കും.
🔹അപേക്ഷാർഥികൾ 2020 ഡിസംബർ 31 ന് 17 വയസ് പൂർത്തീകരിച്ചിരിക്കണം.
കുറഞ്ഞ വയസ്സിന് ഇളവ് അനുവദിക്കുന്നതല്ല.
സർവീസ് ക്വാട്ടയിലുള്ളവർ ഒഴികെ മറ്റാർക്കും ഉയർന്ന പ്രായ പരിധിയില്ല.
സർവീസ് ക്വോട്ടയിലേയ്ക്കുള്ള അപേക്ഷാർഥികൾക്ക് 2020 ഡിസംബർ 31 ന് പരമാവധി 46 വയസ്.
കൂടുതൽ വിവരങ്ങൾക്കു 04712560363,364 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Comments
Post a Comment