പോണ്ടിച്ചേരി സര്‍വകലാശാല പ്രവേശനം

*പോണ്ടിച്ചേരി സര്‍വകലാശാല പ്രവേശനം: ജൂലായ് 31 വരെ അപേക്ഷിക്കാം*
=======================
https://t.me/anfasmash

https://chat.whatsapp.com/JUS6gSt2LOVG8aKjVo7sKD

https://anfasmash.blogspot.com/2020/07

🔰 പോണ്ടിച്ചേരി സർവകലാശാല 2020-21 അധ്യയന വർഷത്തേക്ക് വിവിധ ബിരുദാനന്തര ബിരുദ, ഗവേഷണ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

*🔰 എം.എ., എം.എസ്സി., എം.ടെക്., എം.ബി.എ., എം.സി.എ., എം.കോം., എം.എഡ്., ലൈബ്രറി സയൻസ്, എം.പി.എഡ്., എം.എസ്.ഡബ്ല്യു., എം.പി.എ., എൽ.എൽ.എം. കോഴ്സുകളാണ് ബിരുദാനന്തര ബിരുദ തലത്തിലുള്ളത്.*

*🔰 സമർത്ഥരായ പ്ലസ്ടു/തുല്യ പരീക്ഷ വിജയിച്ച വിദ്യാർഥികൾക്ക് പഞ്ചവത്സര ഇന്റഗ്രേറ്റഡ് പി.ജി. കോഴ്സുകൾക്കും അപേക്ഷിക്കാം*


*🔰 പ്രവേശന പരീക്ഷ:*


എല്ലാ പിജി, പിഎച്ച്ഡി കോഴ്സുകളിലേക്കും ദേശീയതലത്തിൽ ഓഗസ്റ്റ് 21, 22, 23 തീയതികളിലായി നടത്തുന്ന ഓൺലൈൻ അധിഷ്ഠിത എൻട്രൻസ് പരീക്ഷയുടെ റാങ്ക് പരിഗണിച്ചാണ് തിരഞ്ഞെടുപ്പ്. പിഎച്ച്ഡി പ്രവേശനത്തിന് ഇന്റർവ്യൂവുമുണ്ടാകും. 

*🔰 കേരളത്തിൽ കൊച്ചി, കോഴിക്കോട്, കോട്ടയം, മാഹി/ തലശ്ശേരി, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ടായിരിക്കും.*

*🔰അപേക്ഷ:*


സർവകലാശാല വെബ്സൈറ്റായ www.pondiuni.edu.inവഴി ഓൺലൈനായി അപേക്ഷിക്കണം. 

_🔰 പി.ജി. കോഴ്സുകൾക്ക് 600 രൂപയും (എസ്.സി., എസ്.ടി. 300 രൂപ) പിഎച്ച്.ഡി. എം.ബി.എ. കോഴ്സുകൾക്ക് 1000 രൂപയുമാണ് (എസ്.സി., എസ്.ടി. 500 രൂപ) അപേക്ഷാഫീസ്. ഭിന്നശേഷി, ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെടുന്നവർക്ക് ഫീസില്ല._

_🔰 അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 31_


🔰 പ്രവേശനയോഗ്യത ഉൾപ്പെടെ കോഴ്സുകളുടെ പ്രവേശനം സംബന്ധിച്ച സമഗ്ര വിവരങ്ങൾ www.pondiuni.edu.inവെബ്സൈറ്റിൽ ലഭിക്കും.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students