ഹെൽത്ത് ഇൻസ്പെക്ടറാവാൻ

https://t.me/anfasmash

കേരളത്തിൽ ഹെൽത്ത് സർവീസസ് ഡയറക്ടറേറ്റിൻ്റെ കീഴിൽ 2 വർഷം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്പക്ടർ കോഴ്സ് നടത്തുന്നുണ്ട്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ മൂന്നു വിഷയങ്ങൾക്കും കൂടി 40% മാർക്കു വാങ്ങി പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം. ഈ യോഗ്യതയുള്ളവർ ഇല്ലെങ്കിൽ, മൂന്നു കോർ വിഷയങ്ങൾക്കും കൂടി 40% മാർക്കു വാങ്ങി പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചവരെയും പരിഗണിക്കും. പട്ടികവിഭാഗക്കാർക്ക് 35% മാർക്കു മതി. യോഗ്യതാ പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ മൂന്നു വിഷയങ്ങൾക്കും കൂടി കിട്ടിയ മാർക്ക് പരിഗണിച്ച് റാങ്ക് ലിസ്റ്റ് തയ്യാറാക്കി, അലോട്ട്മെൻ്റ് നടത്തുo. അലോട്ട്മെൻ്റ് നടത്തിവരുന്നത്, എൽ.ബി.എസ്. സെൻ്റർ ഫോർ സയൻസ് & ടെക്നോളജിയാണ്. 2019 ലെ പ്രവേശനപ്രക്രിയയിൽ 3 സർക്കാർ സ്ഥാപനങ്ങളിലും 16 സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങിലും പ്രോഗ്രാം ലഭ്യമായിരുന്നു. 2019 ലെ പ്രവേശനത്തിൻ്റെ വിശദാംശങ്ങളും ഉൾപ്പെട്ടിരുന്ന സ്ഥാപനങ്ങളുടെ പൂർണ പട്ടികയും www.lbscentre.in/ ലെ പാരാമെഡിക്കൽ ഡിപ്ലോമ പ്രവേശന ലിങ്കിൽ ലഭിക്കും


Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students