GATE 2021 ഫെബ്രുവരി അഞ്ച് മുതല്‍; യോഗ്യതാ മാനദണ്ഡങ്ങളില്‍ ഇളവ്

*GATE 2021 ഫെബ്രുവരി അഞ്ച് മുതല്‍; യോഗ്യതാ മാനദണ്ഡങ്ങളില്‍ ഇളവ്*
https://anfasmash.blogspot.com/2020/07
2021-ലെ എൻജിനീയറിങ് അഭിരുചി പരീക്ഷ(GATE 2021)യുടെ തീയതികൾ ഐ.ഐ.ടി ബോംബെ പ്രഖ്യാപിച്ചു. രണ്ടുഘട്ടമായാണ് പരീക്ഷ നടക്കുക. ഫെബ്രുവരി അഞ്ച് മുതൽ ഏഴ് വരെ ഒന്നാംഘട്ടവും ഫെബ്രുവരി 12, 13 തീയതികളിൽ രണ്ടാംഘട്ടവും നടക്കും.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാർഥികൾക്ക് പഠനത്തിൽ നേരിടുന്ന തടസങ്ങളെ മാനിച്ച് യോഗ്യതാ മാനദണ്ഡങ്ങളിൽ മാറ്റംവരുത്തും. ബിരുദതലത്തിൽ മൂന്നാംവർഷത്തിൽ പഠിക്കുന്നവർക്കും ഇത്തവണ പരീക്ഷയെഴുതാം. പരീക്ഷയ്ക്ക് പുതുതായി *എൻവയോൺമെന്റൽ സയൻസ്* *ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്* എന്നീ രണ്ടു വിഷയങ്ങൾകൂടി ഉണ്ടാകും. ഇതോടെ ആകെ വിഷയങ്ങളുടെ എണ്ണം 27 ആയി ഉയരും.
പുതിയ വിഷയങ്ങൾ ഉൾപ്പെടുത്തുന്നതിലൂടെ ഹ്യുമാനിറ്റീസ് വിഷയങ്ങൾ പഠിച്ചുവരുന്ന വിദ്യാർഥികൾക്കും ഐ.ഐ.ടികളിൽ വിവിധ പ്രോഗ്രാമുകളിലേക്ക് പ്രവേശനം നേടാനുള്ള അവസരമൊരുങ്ങുമെന്ന് ബോംബെ ഐ.ഐ.ടി ഡയറക്ടർ പ്രൊഫ. സുഭാഷ് ചൗധരി പറഞ്ഞു. നിരവധി സ്ഥാപനങ്ങൾ ഇത്തരം പശ്ചാത്തലത്തിൽനിന്നുള്ള ഉദ്യോഗാർഥികളെ തേടുന്നുണ്ടെന്നും യുവാക്കൾക്ക് പുതിയ തൊഴിലുകൾ നേടാൻ ഇത് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻകാലത്തെ അപേക്ഷിച്ച് ഇന്റർ ഡിസിപ്ലിനറി പഠങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ളതാണ് അടുത്തതവണത്തെ ഗേറ്റ് പരീക്ഷ. കോമ്പിനേഷൻ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
വിശദ വിവരങ്ങൾക്കായി https://gate.iitb.ac.in സന്ദർശിക്കുക.
Comments
Post a Comment