ഇന്ത്യൻ റെയിൽവേയുടെ നിർമ്മാണ കമ്പനിയിൽ ഒഴിവുകൾ
ഇന്ത്യൻ റെയിൽവേയുടെ കൺസ്ട്രക്ഷൻ കമ്പനിയായ ഇർകോൺ ഇന്റർനാഷൽ ലിമിറ്റഡിൽ ഒഴിവുകളുണ്ട്. എഞ്ചിനീയർമാർക്കാണ് അവസരം. 74 എഞ്ചിനീയറിങ് തസ്തികകൾ ഒഴിവുണ്ട്. സിവിൽ, എസ് ആന്റ് ടി വിഭാഗങ്ങളിലാണ് ഒഴിവ്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. ആപേക്ഷാ നടപടികൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഏപ്രിൽ 18 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. താൽപ്പര്യമുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഇർകോണിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://ircon.org സന്ദർശിച്ച് വിശദവിവരങ്ങൾ മനസ്സിലാക്കാം. എഞ്ചിനീയർ (സിവിൽ)- 60, എഞ്ചിനീയർ (എസ് ആന്റ് ടി)- 14 എന്നിങ്ങനെ 74 ഒഴിവുകളാണുള്ളത്. സിവിൽ എഞ്ചിനീയർ തസ്തികയിലേക്ക് അപേക്ഷിക്കാൻ സിവിൽ എഞ്ചിനീയറിങ് ബിരുദം 60 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. സിവിൽ കൺസ്ട്രക്ഷൻ മേഖലയിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും വേണം. എസ് ആന്റ് ടി തസ്തികയിലേക്ക് അപേക്ഷിക്കാനും 60 ശതമാനത്തിൽ കുറയാത്ത മാർക്കോടെ വിജയിച്ചിരിക്കണം. റെയിൽവേ സിഗ്‌നലിംഗ് ജോലി അല്ലെങ്കിൽ ഒ.എഫ്.സിയുമായി ബന്ധപ്പെട്ട കമ്മ്യൂണിക്കേഷൻ നെറ്റ് വർക്കിംഗ് സിസ്റ്റംസിൽ ഒരു വർഷ...