കോമൺ ലോ അഡ്മിഷൻ ടെസ്റ്റിന് (ക്ലാറ്റ്) അപേക്ഷിക്കാനുള്ള തീയതി നീട്ടി

 രാജ്യത്തെ 22 ദേശീയ നിയമ സർവകലാശാലകളിലെ ബിരുദ, ബിരുദാനന്തരബിരുദ നിയമ കോഴ്സുകളിലെ പ്രവേശനത്തിനായുള്ള കോമൺ ലോ അഡ്മിഷൻ ടെസ്റ്റിന് (ക്ലാറ്റ്) അപേക്ഷിക്കാനുള്ള തീയതി നീട്ടി.

ഏപ്രിൽ 30 വരെയാണ് തീയതി നീട്ടിയിരിക്കുന്നത്. 

കൺസോർഷ്യം ഓഫ് നാഷണൽ ലോ യൂണിവേഴ്സിറ്റീസിന്റെ ഔദ്യോഗിക വെബ്സൈറ്റായ consortiumofnlus.ac.in വഴി വിദ്യാർഥികൾക്ക് അപേക്ഷിക്കാം.

നേരത്തെ മാർച്ച് 31 വരെയായിരുന്നു അപേക്ഷിക്കാനുള്ള സമയം.

 ജൂൺ 13-ന് ഉച്ചയ്ക്ക് രണ്ട് മുതൽ നാലുവരെയാണ് പരീക്ഷ. 

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

ഡിഫൻസ് ഇലക് ട്രോണിക്സ് റിസർച്ച് ലബോറട്ടറി JRF തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു : ( Defence Electronics Research Laboratory )