നാഷണൽ ബ്രെയിൻ റിസർച്ച് സെന്ററിൽ ബിരുദാനന്തര ബിരുദം, പിഎച്ച്.ഡി. പഠനം

 ന്യൂറോസയൻസിലെ പഠന, ഗവേഷണ മേഖലയിൽ പ്രവർത്തിക്കുന്ന നാഷണൽ ബ്രെയിൻ റിസർച്ച് സെന്റർ ഹരിയാണ, ന്യൂറോസയൻസ് എം.എസ്സി., പിഎച്ച്.ഡി. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

സയൻസിലെ ഏതെങ്കിലും ബ്രാഞ്ചിൽ -ലൈഫ് സയൻസസ്, ഫിസിക്‌സ്,കെമിസ്ട്രി, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, ഫാർമസി, വെറ്ററിനറി സയൻസ്, സൈക്കോളജി തുടങ്ങിയവ -മാസ്റ്റേഴ്‌സ്് ബിരുദമുള്ളവർക്ക് പിഎച്ച്.ഡി. പ്രോഗ്രാമിലേക്കും ഈ വിഷയങ്ങളിൽ ബിരുദമുള്ളവർക്ക് എം.എസ്സി. പ്രോഗ്രാമിലേക്കും അപേക്ഷിക്കാം. 

എൻജിനിയറിങ്, ടെക്‌നോളജി, മെഡിസിൻ ബിരുദധാരികൾക്ക് രണ്ടുപ്രോഗ്രാമുകളിലേക്കും അപേക്ഷിക്കാം.

രണ്ടുപ്രോഗ്രാമുകൾക്കും യോഗ്യതാപ്രോഗ്രാമിലെ മാർക്ക് സംബന്ധിച്ച വ്യവസ്ഥയുണ്ട്.

 അപേക്ഷകർക്ക് 10-ാം ക്ലാസ് പരീക്ഷ മുതൽ എല്ലാ പരീക്ഷകൾക്കും 55 ശതമാനം മാർക്ക് (പട്ടിക/ ഭിന്നശേഷിക്കാർക്ക് 50 ശതമാനം)/തത്തുല്യ ഗ്രേഡ്/ഗ്രേഡ് പോയന്റ് ആവറേജ് വേണം. 

അവസാനവർഷ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം.


അപേക്ഷ http://www.nbrc.ac.in വഴി നൽകാം.

 അവസാനതീയതി -എം.എസ്സി. ഏപ്രിൽ 30, പിഎച്ച്.ഡി. മേയ് 31.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students