ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിലെ നോൺ എക്‌സിക്യൂട്ടീവ് തസ്തികകളിൽ ഒഴിവ്

 കേന്ദ്ര സർക്കാരിന് കീഴിൽ മധ്യപ്രദേശിൽ പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ 26 നോൺ എക്‌സിക്യൂട്ടീവ് തസ്തികകളിൽ ഒഴിവുണ്ട്. 

അസിസ്റ്റന്റ് ഫോർമാൻ, മൈനിംഗ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവുള്ളത്. 

എഴുത്ത് പരീക്ഷയുടെയും ട്രേഡ് ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഏപ്രിൽ 5 വരെ അപേക്ഷിക്കാം.

വിശദമായ വിവരം ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.hindustansopper.com ൽ ലഭ്യമാണ്. 

അസിസ്റ്റന്റ് ഫോർമാൻ (മൈനിംഗ്)- 11, മൈനിംഗ് മേറ്റ്-15 എന്നിങ്ങനെയാണ് ഒഴിവുകൾ. 

എഞ്ചിനീയറിങ് ഡിപ്ലോമയുള്ളവർക്ക് അസിസ്റ്റന്റ് ഫോർമാൻ തസ്തികയിലേക്ക് അപേക്ഷിക്കാം. 

35 വയസാണ് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി.

 1-3-2021 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. 

അംഗീകാരമുള്ള മൈനിംഗ് ഫോർമാൻ സർട്ടിഫിക്കറ്റുമുണ്ടാകണം.

 എസ്.സി, എസ്.ടി വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവ് ലഭിക്കും. 

ഒ.ബി.സി വിഭാഗക്കാർക്ക് മൂന്ന് വർഷത്തെ ഇളവ് ലഭിക്കും.

മൈനിംഗ് മേറ്റ് തസ്തികയിലേക്ക് അപേക്ഷിക്കാനും എഞ്ചിനീയറിങ് ഡിപ്ലോമയാണ് വിദ്യാഭ്യാസ യോഗ്യത. 

പത്താം ക്ലാസ് കഴിഞ്ഞ് അഞ്ച് വർഷത്തിൽ കുറയതാത്ത പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം.

 ഡിപ്ലോമയുള്ളവർക്ക് മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുണ്ടായാൽ മതി. 

പ്രായം 35 വയസിൽ കവിയാൻ പാടില്ല. 

1-3-2021 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.

 എസ്.സി, എസ്.ടി വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ 5 വർഷത്തെ ഇളവ് ലഭിക്കും. ഒ.ബി.സി വിഭാഗക്കാർക്ക് ഇത് മൂന്ന് വർഷമാണ്

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students