എൻ.ബി.സി.സിയിൽ 35 മാനേജ്‌മെന്റ് ട്രെയിനി ഒഴിവുകളിലേക്ക് അപേക്ഷിക്കാം

 കേന്ദ്ര സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ബിൽഡിംഗ്‌സ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ (എൻ.ബി.സി.സി) നിരവധി ഒഴിവുകളുണ്ട്. 

വിവിധ വകുപ്പുകളിലായി 35 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

മാനേജ്‌മെന്റ് ട്രെയിനി ഡിവിഷനിലായിരിക്കും നിയമനം നൽകുക.

 താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 21 ന് മുമ്പ് അപേക്ഷിക്കുക.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 40,000 രൂപ മുതൽ 1.40 ലക്ഷം രൂപ വരെയായിരിക്കും ശമ്പളം. 

വിശദവിവരങ്ങൾക്ക് എൻ.ബി.സി.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.nbccindia.com കാണുക. 

മാനേജ്‌മെന്റ് ട്രെയിനി (സിവിൽ) തസ്തികയിൽ 25 ഒഴിവും മാനേജ്‌മെന്റ് ട്രെയിനി (ഇലക്ട്രിക്കൽ) തസ്തികയിൽ 10 ഒഴിവുമാണുള്ളത്.

മാനേജ്‌മെന്റ് ട്രെയിനി (സിവിൽ)
ഒരു അംഗീകൃത സർവകലാശാലയിൽ നിന്നോ കോളേജിൽ നിന്നോ സിവിൽ എഞ്ചിനീയറിങ്ങിലുള്ള ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.

 60 ശതമാനത്തിൽ കുറയാത്ത മാർക്കുണ്ടായിരിക്കണം. 

അപേക്ഷകർ 29 വയസിൽ കൂടിയവരുമാകരുത്. 

ഏപ്രിൽ 21 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.

മാനേജ്‌മെന്റ് ട്രെയിനി (ഇലക്ട്രിക്കൽ)ഇലക്ട്രിക്കൽ

എഞ്ചിനീയറിങ് അല്ലെങ്കിൽ തത്തുല്ല്യമാണ് വിദ്യാഭ്യാസ യോഗ്യത.

 60 ശതമാനത്തിൽ കുറയാത്ത മാർക്കുണ്ടായിരിക്കണം. 

29 വയസ് കവിയാൻ പാടില്ല. 

ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 

മാർച്ച് 22 മുതൽ അപേക്ഷിച്ചു തുടങ്ങാം. 

അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 21 ആണ്. 

ഗേറ്റ് 2020 സ്‌കോറിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Plus One Business Studies Previous Year Question Papers and Answers ( Question Paper 5 )