കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ പി.ജി. പ്രവേശനം

 കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും     എം.എ., എം.എസ്സി., എം.എസ്.ഡബ്ല്യു. (മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക്), എം.എഫ്.എ. (മാസ്റ്റർ ഓഫ് ഫൈൻ ആർട്സ്), എം.പി.ഇ.എസ്. (മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സ്), പി.ജി. ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം.

പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാകും എം.എ., എം.എസ്സി., എം.എസ്.ഡബ്ല്യു. കോഴ്സുകളിലേക്കുള്ള പ്രവേശനം 

കോഴ്സുകൾ, കേന്ദ്രങ്ങൾ

കാലടി മുഖ്യകേന്ദ്രം: എം.എ.മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഹിസ്റ്ററി, ഫിലോസഫി, മ്യൂസിക്, ഭരതനാട്യം, മോഹിനിയാട്ടം, തിയേറ്റർ, കംപാരറ്റീവ് ലിറ്ററേച്ചർ ആൻഡ് ലിംഗ്വിസ്റ്റിക്സ്, സംസ്‌കൃതം സാഹിത്യം, സംസ്‌കൃതം വേദാന്തം, സംസ്‌കൃതം വ്യാകരണം, സംസ്‌കൃതം ന്യായം, സംസ്‌കൃതം ജനറൽ, വേദിക് സ്റ്റഡീസ്, സോഷ്യോളജി, മ്യൂസിയോളജി. എം.എസ്സി. സൈക്കോളജി, ജ്യോഗ്രഫി., എം.എസ്.ഡബ്ല്യു., എം.എഫ്.എ., എം.പി.ഇ.എസ്.,പി.ജി. ഡിപ്ലോമ ഇൻ ട്രാൻസ്ലേഷൻ ആൻഡ് ഓഫീസ് പ്രൊസീഡിങ്സ് ഇൻ ഹിന്ദി.

തിരുവനന്തപുരം: എം.എ. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഹിസ്റ്ററി, സംസ്‌കൃതം സാഹിത്യം, സംസ്‌കൃതം വേദാന്തം, സംസ്‌കൃതം വ്യാകരണം, സംസ്‌കൃതം ന്യായം.

പന്മന: എം.എ. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം വേദാന്തം.

ഏറ്റുമാനൂർ: എം.എ.മലയാളം, ഹിന്ദി, സംസ്‌കൃതം സാഹിത്യം. പി.ജി. ഡിപ്ലോമ ഇൻ ട്രാൻസ്ലേഷൻ ആൻഡ് ഓഫീസ് പ്രൊസീഡിങ്സ് ഇൻ ഹിന്ദി, പി.ജി. ഡിപ്ലോമ ഇൻ വെൽനസ് ആൻഡ് സ്പാ മാനേജ്മെന്റ്.

തുറവൂർ: എം.എ. മലയാളം, സംസ്‌കൃതം സാഹിത്യം, ഹിസ്റ്ററി. എം.എസ്.ഡബ്ല്യു.

തിരൂർ: എം.എ. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, അറബിക്, സംസ്‌കൃതം സാഹിത്യം, സംസ്‌കൃതം വ്യാകരണം, എം.എസ്.ഡബ്ല്യു.

കൊയിലാണ്ടി: എം.എ. ഉറുദു, മലയാളം, ഹിന്ദി, സംസ്‌കൃതം സാഹിത്യം, സംസ്‌കൃതം വേദാന്തം, സംസ്‌കൃതം ജനറൽ.

പയ്യന്നൂർ: എം.എ. മലയാളം, ഹിന്ദി, ഹിസ്റ്ററി, ഫിലോസഫി, സംസ്‌കൃതം സാഹിത്യം, സംസ്‌കൃതം വ്യാകരണം, സംസ്‌കൃതം വേദാന്തം. എം.എസ്.ഡബ്ല്യു.

യോഗ്യത ബിരുദം (10+ 2+ 3 പാറ്റേൺ).

 2021 ഏപ്രിൽ മേയ് മാസത്തിൽ അവസാന സെമസ്റ്റർ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. 

എം.എ. മ്യൂസിക്, ഡാൻസ്, തിയേറ്റർ എന്നിവയ്ക്ക് അപേക്ഷിക്കുന്നവർക്ക് എഴുത്തുപരീക്ഷകൂടാതെ അഭിരുചിപരീക്ഷയും പ്രായോഗിക പരീക്ഷയും ഉണ്ടായിരിക്കും. 

എം.എഫ്.എ. കോഴ്സിന് 55 ശതമാനം മാർക്കോടെ ഫൈൻ ആർട്സിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.

ഓൺലൈൻ അപേക്ഷ അവസാന തീയതി: ഏപ്രിൽ 20. 

പ്രിന്റഡ് കോപ്പി ഉൾപ്പെടെയുള്ള രേഖകൾ സമർപ്പിക്കേണ്ട അവസാന തീയതി: ഏപ്രിൽ 26 

വിവരങ്ങൾക്ക്:  www.ssus.ac.in  സന്ദർശിിക്കുക

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students