ഡൽഹി സ്‌കൂൾ ഓഫ് പ്ലാനിങ്ങിൽ മാസ്റ്റേഴ്സ്, പിഎച്ച്.ഡി പഠിക്കാം

 ഡൽഹി സ്‌കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ചർ (എസ്.പി.എ.) ആർക്കിടെക്ചർ, ഡിസൈൻ, പ്ലാനിങ് എന്നിവയിലെ മാസ്റ്റേഴ്‌സ്/പിഎച്ച്.ഡി. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.

ആർക്കിടെക്ചറൽ കൺസർവേഷൻ, അർബൻ ഡിസൈൻ, ലാൻഡ്‌സ്‌കേപ് ആർക്കിടെക്ചർ എന്നീ സ്‌പെഷ്യലൈസേഷനുകളിൽ മാസ്റ്റർഓഫ്ആർക്കിടെക്ചർ; ഇൻഡസ്ട്രിയൽ ഡിസൈനിൽ മാസ്റ്റർഓഫ് ഡിസൈൻ, മാസ്റ്റർഓഫ് ബിൽഡിങ് എൻജിനിയറിങ് ആൻഡ് മാനേജ്‌മെന്റ്എൻവയോൺമെന്റൽ പ്ലാനിങ്, ഹൗസിങ്, റീജണൽ പ്ലാനിങ് ആൻഡ് അർബൻ പ്ലാനിങ്, ട്രാൻസ്‌പോർട്ട് പ്ലാനിങ് എന്നീ മാസ്റ്റർഓഫ് പ്ലാനിങ് പ്രോഗ്രാമുകൾ ലഭ്യമാണ്.

വിവിധ കോഴ്‌സുകളിലായി ആർക്കിടെക്ചർ, പ്ലാനിങ്, ലാൻഡ്‌സ്‌കേപ് അർക്കിടെക്ചർ, സിവിൽ എൻജിനിയറിങ്, ബിൽഡിങ് എൻജിനിയറിങ്, ആർക്കിടെക്ചറൽ എൻജിനിയറിങ്, ബിൽഡിങ് സയൻസ്, എൻജിനിയറിങ്, ഡിസൈൻ, ഫൈൻആർട്‌സ്, മുനിസിപ്പൽ എൻജിനിയറിങ്, എൻവയോൺമെന്റൽ എൻജിനിയറിങ് ബിരുദധാരികൾ; പ്ലാനിങ്, ജ്യോഗ്രഫി, ഇക്കണോമിക്‌സ്, സോഷ്യോളജി, എൻവയോൺമെന്റൽ സയൻസ്,എൻവയോൺമെന്റൽ മാനേജ്‌മെന്റ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഓപ്പറേഷണൽ റിസർച്ച് തുടങ്ങിയ മാസ്റ്റേഴ്‌സ് ബിരുദക്കാർ, എസ്.പി.എ.യുടെ നിശ്ചിത കോഴ്‌സ് പൂർത്തിയാക്കിയവർ എന്നിവർക്ക് അപേക്ഷിക്കാം.

വിശദമായ വിദ്യാഭ്യാസയോഗ്യത, www.spa.ac.in-ൽ അഡ്മിഷൻ 2021ലിങ്കിൽ ഉള്ള വിജ്ഞാപനത്തിൽ ലഭിക്കും.

 യോഗ്യതാ പ്രോഗ്രാം അന്തിമ പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. 

രേഖകൾ spapgadmn2021@spa.ac.in-ൽ മാർച്ച് 27-നകം ലഭിക്കണം. 


Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students