വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ 34 ഒഴിവ്

 തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ വിവിധ തസ്തികകളില്‍ 34 ഒഴിവ്. വ്യത്യസ്ത വിജ്ഞാപനം.

19 ഫെലോ/അസോഷ്യേറ്റ്

ഫെലോ/അസോഷ്യേറ്റ് തസ്തികയിലെ 19 ഒഴിവില്‍ മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ 9 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. തസ്തികയും യോഗ്യതയും:

ജൂനിയര്‍ റിസര്‍ച് ഫെലോ (16 ഒഴിവ്): എംഇ/എംടെക്/എംഎസ്സി.

റിസര്‍ച് അസോഷ്യേറ്റ് (2): കെമിസ്ട്രി/മെക്കാനിക്കല്‍ എന്‍ജിനീയറിങ് പിഎച്ച്ഡി.
സീനിയര്‍ പ്രോജക്ട് അസോഷ്യേറ്റ് (1): ഫിസിക്‌സ്/അറ്റ്‌മോസ്‌ഫെറിക് സയന്‍സ് പിഎച്ച്ഡിയും ക്ലൈമറ്റ്/അറ്റ്‌മോസ്‌ഫെറിക് മോഡലിങ് പരിചയവും അല്ലെങ്കില്‍ ഫിസിക്‌സ്/അറ്റ്‌മോസ്‌ഫെറിക് സയന്‍സ് എംഎസ്സിയും ക്ലൈമറ്റ്/അറ്റ്‌മോസ്‌ഫെറിക് മോഡലിങ്ങില്‍ 4 വര്‍ഷം റിസര്‍ച് പരിചയവും.

13 ഫാര്‍മസിസ്റ്റ്, ഫയര്‍മാന്‍, ലാബ് ടെക്‌നീഷ്യന്‍ 

ഫാര്‍മസിസ്റ്റ്, ലാബ് ടെക്‌നീഷ്യന്‍, ഫയര്‍മാന്‍ തസ്തികകളില്‍ 13 ഒഴിവ്. ഏപ്രില്‍ 5 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ഫാര്‍മസിസ്റ്റ് എ (3 ഒഴിവ്): എസ്എസ്എല്‍സി/എസ്എസ്സി ജയം, ഫാര്‍മസിയില്‍ ഒന്നാം ക്ലാസ് ഡിപ്ലോമ.
ലാബ് ടെക്‌നീഷ്യന്‍ എ (2): എസ്എസ്എല്‍സി/എസ്എസ്സി ജയം, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജിയില്‍ ഒന്നാം ക്ലാസ് ഡിപ്ലോമ.

ഫയര്‍മാന്‍ എ (8): എസ്എസ്എല്‍സി/എസ്എസ്സി ജയം, നിശ്ചിത ശാരീരിക യോഗ്യത.

2 നഴ്‌സ്/സൂപ്പര്‍വൈസര്‍

നഴ്‌സ് ബി, കേറ്ററിങ് സൂപ്പര്‍വൈസര്‍ തസ്തികകളില്‍ ഓരോ ഒഴിവ്. മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ 7 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

നഴ്‌സ് ബി: ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്വൈഫറിയില്‍ ഒന്നാം ക്ലാസ് ഡിപ്ലോമ.

കേറ്ററിങ് സൂപ്പര്‍വൈസര്‍:

ഹോട്ടല്‍ മാനേജ്‌മെന്റ്/ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കേറ്ററിങ് ടെക്‌നോളജി/ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍/കേറ്ററിങ് സയന്‍സ് ആന്‍ഡ് ഹോട്ടല്‍ മാനേജ്‌മെന്റില്‍ ബിരുദം, 1 വര്‍ഷ പരിചയം അല്ലെങ്കില്‍ കേറ്ററിങ്ങില്‍ ഡിപ്ലോമ, 3 വര്‍ഷ പരിചയം അല്ലെങ്കില്‍ ഹോട്ടല്‍ മാനേജ്‌മെന്റില്‍ പിജി ഡിപ്ലോമ, 2 വര്‍ഷ പരിചയം. 

വിവരങ്ങള്‍ www.vssc.gov.in ല്‍ പ്രസിദ്ധീകരിക്കും.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students