ഒക്യൂപേഷണല്‍ തെറാപ്പി കോഴ്‌സ് ഒഴിവിലേക്ക് സ്‌പോട്ട് അഡ്മിഷന്‍

 നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റിഹാബിലിറ്റേഷനില്‍ കേരള ആരോഗ്യ സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത ഒക്യൂപേഷണല്‍ തെറാപ്പി ബിരുദ കോഴ്‌സിന്റെ ഒഴിവിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു.

 മെറിറ്റ്, മാനേജ്‌മെന്റ്, എന്‍ആര്‍ഐ എന്നീ കോട്ടകള്‍ ഉള്‍പ്പടെ 4 ഒഴിവുകള്‍ ഉണ്ട്.

പാരാമെഡിക്കല്‍ ആന്റ് അലയ്ഡ് സയന്‍സ് വിഭാഗത്തില്‍ എല്‍ ബി എസ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

അപേക്ഷകര്‍ മാര്‍ച്ച് 29, രാവിലെ 11 മണിക്ക് മുന്‍പ് എന്‍ ഐ പി എം ആറില്‍ നേരിട്ട് ഹാജറായി രേഖകള്‍ നല്‍കി പേര് രജിസ്റ്റര്‍ ചെയ്യണം. 

വയസ്, വിദ്യാഭ്യാസ യോഗ്യത, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി, എല്‍ ബി എസ് അപേക്ഷാഫോം, മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, ഹെപ്പറ്റൈറ്റസ്-ബി വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, എന്നീ രേഖകളുടെ അസ്സല്‍ കോപ്പിയും സാക്ഷ്യപ്പെടുത്തിയ 2 പകര്‍പ്പുകളുമാണ് ഹാജരാക്കേണ്ടത്. 

വിശദവിവരങ്ങള്‍ക്ക് www.nipmr.org.in. ഫോണ്‍ – 0480 2881959

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students