കർണാടക എഞ്ചിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം

 കൺസോർഷ്യം ഓഫ് മെഡിക്കൽ, എഞ്ചിനീയറിങ് ആന്റ് ഡെന്റൽ കോളേജസ് ഓഫ് കർണാടക (കൊമെഡ്‌കെ) യു.ജി കോഴ്‌സുകളിലേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. 

എഞ്ചിനീയറിങ് ബിരുദ കോഴ്‌സുകൾക്ക് ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് കെമെഡ്‌കെയുട ഔദ്യോഗിക വെബ്‌സൈറ്റായ comedk.org സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം.

കർണാടക എഞ്ചിനീയറിങ് കോളേജ് പ്രവേശന പരീക്ഷയായ COMEDK UGET 2021 ന് മെയ് 20 വരെ അപേക്ഷിക്കാൻ അവസരമുണ്ട്. 

രജിസ്‌ട്രേഷൻ നടപടികൾ ആരംഭിക്കുന്നതിന് മുമ്പ് യോഗ്യത സംബന്ധിച്ച വിവരങ്ങൾ വെബ്‌സൈറ്റിൽ നിന്ന് മനസ്സിലാക്കുക. 

പ്രവേശന പരീക്ഷയുടെ സ്‌കോറിന്റെ അടിസ്ഥാനത്തിൽ കർണാടകയിലെ വിവിധ കോളേജുകളിലേക്ക് പ്രവേശനം ലഭിക്കും.

കർണാടക പ്രൊഫഷണൽ കോളേജസ് ഫൗണ്ടേഷൻ ട്രസ്റ്റിന്റെ കീഴിൽ വരുന്ന കോളേജുകളിൽ കൊമെഡ്‌കെ സ്‌കോർ നോക്കി പ്രവേശനം നൽകും. ജൂൺ 20ന് പരീക്ഷ നടത്താനാണ് തീരുമാനം.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students