ബാങ്കിങ് ടെക്നോളജിയിൽ പി.ജി. ഡിപ്ലോമ

 റിസർവ് ബാങ്ക് സ്ഥാപിച്ച ഹൈദരാബാദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെവലപ്മെന്റ് ആൻഡ് റിസർച്ച് ഇൻ ബാങ്കിങ് ടെക്‌നോളജി, ഒരുവർഷം ദൈർഘ്യമുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ബാങ്കിങ് ടെക്നോളജി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.

ബാങ്കിങ്, ഫിനാൻഷ്യൽ മേഖലകളിലെ മാറ്റങ്ങളുടെ പഠനങ്ങൾക്ക് ഊന്നൽ നൽകുന്ന ഈ ഫുൾടൈം പ്രോഗ്രാമിലേക്ക് നേരിട്ടുള്ള പ്രവേശനവും സ്പോൺസേഡ് വിഭാഗ പ്രവേശനവും ഉണ്ട്. 

ബാങ്കുകളിലെയും സാമ്പത്തിക സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരെ സ്പോൺസേഡ് വിഭാഗത്തിൽ പരിഗണിക്കും.

ഇരുവിഭാഗങ്ങളിലും അപേക്ഷകർക്ക് ഫസ്റ്റ്ക്ലാസ് (60 ശതമാനം മാർക്കോടെ) എൻജിനിയറിങ് ബാച്ചിലർ ബിരുദമോ ഏതെങ്കിലും വിഷയത്തിൽ ഫസ്റ്റ് ക്ലാസോടെയുള്ള മാസ്റ്റേഴ്സ് ബിരുദമോ വേണം.

 ഡയറക്ട് പ്രവേശനം തേടുന്നവർക്കുമാത്രം അപേക്ഷ നൽകുമ്പോൾ, സാധുവായ ഗേറ്റ്/കാറ്റ്/ജിമാറ്റ്/ജി.ആർ.ഇ./സിമാറ്റ്/സാറ്റ് (XAT)/മാറ്റ്/ആത്മ (ATMA) സ്‌കോർ ഉണ്ടായിരിക്കണം.

ഈ സ്‌കോർ പരിഗണിച്ചാണ്, അപേക്ഷകരെ ഗ്രൂപ്പ് ഡിസ്‌കഷൻ, ഇന്റർവ്യൂ (GDPI) എന്നിവയ്ക്കായി ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നത്.

ഇതിലെ സ്‌കോർ പരിഗണിച്ചാണ് അന്തിമ തിരഞ്ഞെടുപ്പ്.

സ്പോൺസേഡ് വിഭാഗക്കാർക്കും ജി.ഡി.പി.ഐ. ഉണ്ടാകും.

അപേക്ഷ www.idrbt.ac.in വഴി മാർച്ച് 31 വരെ നൽകാം.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students