ബി.ആർക്ക് പ്രവേശനത്തിന് ഈ വർഷം മുതൽ പുതിയ മാനദണ്ഡം

 ആർക്കിടെക്ച്ചർ ബിരുദ കോഴ്‌സിന് ചേരാനുള്ള വിദ്യാഭ്യാസ യോഗ്യതയിൽ ഇളവ്. 

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാലാണ് ഇത്താര്യം അറിയിച്ചത്. 

ബി.ആർക്ക്, ബി.പ്ലാനിംഗ് കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെ.ഇ.ഇ മെയിൻ 2021 പേപ്പർ 2 ന്റെ ഫലം പുറത്തു വന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പുതിയ പ്രഖ്യാപനം വന്നത്. 

നേരത്തെ പ്ലസ്ടു പരീക്ഷയിൽ കുറഞ്ഞത് 50 ശതമാനം മാർക്ക് നേടിയവരെ മാത്രമെ ബി.ആർക്ക്, ബി.പ്ലാനിംഗ് കോഴ്‌സുകളിലേക്ക് പ്രവേശിപ്പിച്ചിരുന്നുള്ളൂ.

 ഇതിന് ഇളവ് വന്നരിക്കുകയാണിപ്പോൾ. പന്ത്രണ്ടാം ക്ലാസ് ജയം മാത്രമാണ് പുതിയ യോഗ്യത.

ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങൾ ചേർത്ത് 50 ശതമാനം മാർക്കും മൊത്തത്തിൽ 50 ശതമാനം മാർക്കും എന്നതായിരുന്നു മാനദണ്ഡം. 

എന്നാൽ കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ 2021-22 അധ്യയന വർഷത്തെ ബി.ആർക്ക്, ബി.പ്ലാനിംഗ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് പ്ലസ്ടു ജയം മതിയാകും.

ജെ.ഇ.ഇ മെയിൻ 2021 പരീക്ഷയിലൂടെ പ്രവേശനം നൽകുന്ന സ്ഥാപനങ്ങളിൽ മാത്രമാണ് പുതിയ മാനദണ്ഡം ബാധകമാവുക. 

ഐ.ഐ.ടികളിൽ ബി.ആർക്ക് കോഴ്‌സിന് പ്രവേശനം നൽകുന്നത് എ.എ.ടി പരീക്ഷയിലൂടെയാണ്. 

എ.എ.ടി പരീക്ഷയിൽ ഇത്തവണ ഇത്തരത്തിൽ ഇളവ് ലഭിക്കുമോയെന്ന കാര്യത്തിൽ തീരുമാനമൊന്നും വന്നിട്ടില്ല. 

ഐ.ഐ.ടി പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ യോഗ്യതയിൽ മാറ്റം വരികയാണെങ്കിൽ ഐ.ഐ.ടി ഔദ്യോഗികമായി അറിയിപ്പ് പുറപ്പെടുവിക്കുന്നതായിരിക്കും.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students