കൊമേഴ്സ്സ്: അനുബന്ധ മേഖലകളും, ജോലി സാധ്യതകളും
കൊമേഴ്സ് മേഖലയിലെ സാധ്യതകൾ ഏതെല്ലാമാണെന്നും അവയിലേക്കുള്ള വഴികൾ എങ്ങനെ കണ്ടെത്താമെന്നുമുള്ള സംശയങ്ങൾ പങ്കുവെക്കുന്ന വിദ്യാർത്ഥികളെ കാണാറുണ്ട്. കൊമേഴ്സും അനുബന്ധ മേഖലകളും സൃഷ്ടിക്കുന്ന ജോലി സാധ്യതകളും കരിയർ ഉയർച്ചക്കുള്ള അവസരങ്ങളും കണ്ടെത്താനും അവ ഫലപ്രദമായി ഉപയോഗപ്പെടുത്താനും ശ്രമിക്കുന്നവർക്ക് ഒട്ടേറെ വിപുലമായ അവസരങ്ങൾ മുന്നിൽ കാണാവുന്നതാണ്. വ്യവസായ, വാണിജ്യ, സേവന മേഖലയിലെ ഏത് സംരംഭങ്ങളും സ്ഥാപനങ്ങളും ഫലപ്രദമായി ചലിപ്പിക്കുന്നതിന് സ്ഥാപനത്തിന്റെ സാമ്പത്തിക മേഖല കാര്യക്ഷമമായി കൈകാര്യം ചെയ്യുന്ന സംഘത്തിന്റെ സാന്നിധ്യം വളരെ അനിവാര്യമാണ്. കേവലമായി വരവ് ചെലവ് കൈകര്യം ചെയ്യുക എന്നതിനപ്പുറം മികച്ച കാഴ്ചപ്പാടോട് കൂടി ക്രയ വിക്രയങ്ങളിൽ ഇടപെടാനും സാമ്പത്തിക മാനേജ്മെന്റിന്റെ ഭാഗമാവാനും സാധിക്കുന്നവർക്ക് സ്ഥാപനത്തെ പുതിയ ഉയരങ്ങളിൽ എത്തിക്കുവാൻ സാധിക്കും. കൊമേഴ്സ് പഠിക്കാനുദ്ദേശിക്കുന്നവർക്ക് കേരളത്തിലെ കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾക്ക് കീഴിലുള്ള നിരവധി കോളേജുകളിൽ ബിരുദ തലത്തിൽ പഠിക്കാൻ അവസരമുണ്ട്. സർവകലാശാലകൾക്ക് കീഴിൽ അഫിലിയേറ്റ് കോളേജുകളിൽ പ്രവേശനത്തിന് യൂണിവേഴ്സ