ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിംഗ് ടെക്നോളജി നാല് വർഷ ഡിപ്ലോമ കോഴ്സ്: ഇപ്പോൾ അപേക്ഷിക്കാം

 സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മൂന്നാർ കേറ്ററിംഗ് കോളേജിലെ 2021-22 അധ്യയന വർഷത്തെ ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജി നാല് വർഷ ഡിപ്ലോമ കോഴ്സ് പ്രവേശന നടപടികൾ ആരംഭിച്ചു. 

SSLC/THSLC മറ്റ് തുല്യ പരീക്ഷകളിൽ ഉപരിപഠനത്തിന് അർഹത നേടിയവർക്ക് www.polyadmission.org/dhm എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. 

പൊതു വിഭാഗങ്ങൾക്ക് 150 രൂപയും, പട്ടിക ജാതി /പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് 75 രൂപയുമാണ് അപേക്ഷാ ഫീസ്. 

യോഗ്യത നേടുന്നതിന് രണ്ടിൽ കൂടുതൽ തവണ അവസരങ്ങൾ വിനിയോഗിച്ചവർ അപേക്ഷിക്കാൻ അർഹരല്ല. 

ഈ മാസം 19 വരെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം.

 വിശദ വിവരങ്ങൾ വെബ്ബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രോസ്പക്ടസിൽ ലഭ്യമാണ്

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Professional Courses @ Commerce