ലക്ഷ്മിഭായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷനിൽ (എൽ.എൻ.സി.പി.ഇ.) വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം കാര്യവട്ടത്തെ ലക്ഷ്മിഭായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷനിൽ (എൽ.എൻ.സി.പി.ഇ.) വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. 

രണ്ടു വർഷത്തെ ബാച്ചിലർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ (ബി.പി.എഡ്.) പ്രോഗ്രാം പ്രവേശനത്തിന് ഫിസിക്കൽ എജ്യുക്കേഷനിൽ ബാച്ചിലർ ബിരുദം ഉള്ളവർ, ഫിസിക്കൽ എജ്യുക്കേഷൻ നിർബന്ധ/ഇലക്ടീവ് വിഷയമായി പഠിച്ചു നേടിയ ബിരുദധാരികൾ, മൂന്ന് വർഷത്തെ അധ്യാപന പരിചയമുള്ള ബിരുദധാരികളായ ട്രെയിൻഡ് ഇൻ സർവീസ് ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകർ/പരിശീലകർ, പ്രോ​െസ്പക്ടസിൽ വ്യക്തമാക്കിയിട്ടുള്ള സ്പോർട്സ് മേഖലയിലെ നിശ്ചിത പങ്കാളിത്തം/നേട്ടങ്ങൾ ഉള്ള ബിരുദധാരികൾ തുടങ്ങിയവർക്ക് അപേക്ഷിക്കാം.


രണ്ടുവർഷത്തെ മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷാർഥി ബി.പി.ഇ./ബി.പി.ഇ.എഡ്./ബി.എസ്‌സി. (പി.ഇ.) ബിരുദം നേടിയിരിക്കണം. അപേക്ഷകരുടെ പ്രായം 1.7.2021-ന് 25-ൽ താഴെ.


ഒരുവർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഹെൽത്ത് ആൻഡ് ഫിറ്റ്നസ് മാനേജ്മെന്റ്‌ പ്രോഗ്രാമിലേക്ക് ഏതെങ്കിലും വിഷയത്തിൽ ബാച്ചിലർ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായം 1.7.2021-ന് 30.


വിശദവിവരങ്ങൾ www.lncpe.gov.in ലെ പ്രോ​െസ്പക്ടസിൽ. അപേക്ഷ ഒക്ടോബർ 15 വൈകീട്ട് ആറുവരെ ഓൺലൈനായി നൽകാം. 

ഓൺലൈൻ അപേക്ഷയുടെ പ്രിൻറ്‌ ‌ഔട്ട് എടുത്തുവെക്കണം. അഡ്മിഷൻ ടെസ്റ്റിന് ഹാജരാകുമ്പോൾ പ്രോസ്പക്ടസിൽ പറഞ്ഞിട്ടുള്ള രേഖകളും പ്രിൻറ്‌ ഔട്ടും ഹാജരാക്കണം.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Plus One Business Studies Previous Year Question Papers and Answers ( Question Paper 5 )