എൻവയോൺമെന്റ്‌ മാനേജ്മെൻറിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ

മധ്യപ്രദേശ് സർക്കാരിന് കീഴിലെ എൻവയോൺമെന്റൽ പ്ലാനിങ് ആൻഡ് കോ-ഓർഡിനേഷൻ ഓർഗനൈസേഷൻ (ഇ.പി.സി.ഒ.) ഒരുവർഷം ദൈർഘ്യമുള്ള പി.ജി. ഡിപ്ലോമ ഇൻ എൻവയോൺമെന്റ്‌ മാനേജ്മെന്റ്‌ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.


പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിലുള്ള പ്രശ്നങ്ങൾ മനസ്സിലാക്കാനും ഇടപെടലുകൾ നടത്താനും പ്രാപ്തരായ പ്രൊഫഷണലുകളെ സൃഷ്ടിക്കുകയാണ് ലക്ഷ്യം.


ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടെ (സംവരണ വിഭാഗക്കാർക്ക് 45 ശതമാനം) ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. അപേക്ഷ www.epco.mp.gov.in ലെ പ്രോഗ്രാം അഡ്മിഷൻ ലിങ്ക് വഴി ഒക്‌ടോബർ 25 വരെ നൽകാം.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students