എൻജിനീയറിങ് പ്രവേശനം: രണ്ടാംഘട്ട അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു

 എൻജിനീയറിങ് ,ആർക്കിടെക്ചർ, ഫാർമസി കോഴ്‌സുകളിലേക്കുളള രണ്ടാം അലോട്‌മെന്റ് www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

സർക്കാർ -എയ്ഡഡ് കോളജുകളിൽ അലോട്‌മെന്റ് ലഭിച്ചവർ (ഒന്നാം ഘട്ടത്തിൽ അലോട്‌മെന്റ് ലഭിച്ച് ഫീസ് അടച്ചവർ ഉൾപ്പെടെ) ഇപ്പോൾ നേരിട്ട് കോളജുകളിൽ ഹാജരായി പ്രവേശനം നേടേണ്ടതില്ല; പകരം പ്രവേശനപരീക്ഷാ കമ്മിഷണറുടെ വെബ്‌സൈറ്റിൽ നിർദേശിച്ചിരിക്കുന്ന രീതിയിൽ ഓൺലൈനായി പ്രവേശനം നേടണം.

സർക്കാർ നിയന്ത്രിത / സ്വകാര്യ സ്വാശ്രയ കോളജുകളിൽ അലോട്‌മെന്റ് ലഭിച്ചവർ (ഒന്നാം ഘട്ടത്തിൽ അലോട്‌മെന്റ് ലഭിച്ച് ഫീസ് അടച്ചവർ ഉൾപ്പെടെ) 25നു വൈകിട്ട് 4 നു മുൻപായി ബന്ധപ്പെട്ട കോളജുകളിൽ പ്രവേശനം നേടണം.

 കോവിഡോ മഴക്കെടുതിയോ മൂലം നേരിട്ട് ഹാജരാകാൻ കഴിയാത്ത വിദ്യാർഥികൾ കോളജ് അധികൃതരുടെ നിർദേശപ്രകാരം പ്രവേശന നടപടികൾ പൂർത്തിയാക്കണം.

അലോട്‌മെന്റ് മെമ്മോയ്ക്കു പുറമേ, ഹോംപേജിൽനിന്നു ഡേറ്റാ ഷീറ്റും ഡൗൺലോഡ് ചെയ്തു പ്രിന്റ് എടുക്കണം. ഇതും കോളജിൽ ഹാജരാക്കണം. ആദ്യ ഘട്ടത്തേതിൽനിന്ന് വ്യത്യസ്തമായ അലോട്‌മെന്റ് കിട്ടിയവർ ഫീസിന്റെ ബാക്കിത്തുകയുണ്ടെങ്കിൽ അതാണ് അടയ്‌ക്കേണ്ടത്.

നിശ്ചിത സമയത്തിനകം ഫീസ് അടച്ച് കോളജുകളിൽ പ്രവേശനം നേടാത്തവരുടെ അലോട്‌മെന്റും ഹയർ ഓപ്ഷനുകൾ ഉണ്ടെങ്കിൽ അവയും റദ്ദാക്കും. 

എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്‌സുകളിൽ പ്രവേശനം നേടേണ്ട തീയതിയും സമയവും ഉൾപ്പെടുന്ന വിശദ ഷെഡ്യൂൾ സൈറ്റിലുണ്ട്. ഹെൽപ് ലൈൻ: 0471 2525300

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Professional Courses @ Commerce