മോഡൽ ഫിനിഷിങ് സ്കൂളുകൾ
കയ്യിലൊരു ഡിഗ്രി ഉണ്ടായാൽ മാത്രം പോരാ, എംപ്ലോയബിൾ സ്കിൽ കൂടിയുണ്ടാവണം എങ്കിലേ ജോലി കിട്ടൂ’ – ഇതു കേൾക്കാത്ത വിദ്യാർഥികളോ ഉദ്യോഗാർത്ഥികളോ ഉണ്ടാവാതിരിക്കില്ല...
പക്ഷേ, എങ്ങനെ എംപ്ലോയബിൾ സ്കിൽ നേടാനാകും? പഠന ശേഷം ഒട്ടേറെപ്പേർ വിവിധ തൊഴിലധിഷ്ഠിത ഷോർട് ടേം കോഴ്സുകൾ തേടിപ്പോകുന്നു; പലപ്പോഴും ഭീമമായ ഫീസും നൽകുന്നു. എന്നാൽ, സർക്കാർ മേഖലയിൽ കുറഞ്ഞ ചെലവിൽ തൊഴിൽ നൈപുണ്യ കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങളുണ്ടോ എന്ന കാര്യം ആരും തിരക്കുന്നില്ല.
ഐഎച്ച്ആർഡിയുടെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം, എറണാകുളം മോഡൽ ഫിനിഷിങ് സ്കൂളുകൾ തൊഴിൽ തേടുന്നവർക്ക് എംപ്ലോയബിൾ സ്കിൽ പകരുന്ന ഇടങ്ങളാണ്.
_തേച്ചുമിനുക്കും കഴിവുകൾ_
പേര് സൂചിപ്പിക്കുംപോലെ തന്നെ ഉദ്യോഗാർഥികളുടെ കഴിവിനെ തേച്ചുമിനുക്കുകയാണു ഫിനിഷിങ് സ്കൂളുകളുടെ ജോലി.
സ്കൂൾ മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള തലങ്ങളിലെ വിദ്യാർഥികൾക്കായി തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്സുകൾ നടത്തുന്നു.
വിദ്യാർഥികളല്ലാത്തവർക്കു ലൈഫ് സ്കിൽസ് കോച്ചിങ്ങും ഫോറിൻ ഭാഷാ പരിശീലനവും നൽകുന്നു.
സർക്കാർ പദ്ധതികളുടെ ഭാഗമായുള്ള സൗജന്യ കോഴ്സുകളേറെയാണ്.
തിരുവനന്തപുരത്ത് എസ്‌സി/ എസ്ടി വിഭാഗത്തിലെ ബിടെക് വിദ്യാർഥികൾക്കുള്ള സൗജന്യ ട്യൂഷൻ സൗകര്യം അത്തരത്തിലൊന്നാണ്.
കേന്ദ്ര സർക്കാരിന്റെ നാഷനൽ അർബൻ ലൈവ്‌ലിഹുഡ് മിഷന്റെ കീഴിലുള്ള സൗജന്യ കോഴ്സുകൾ മോഡൽ ഫിനിഷിങ് സ്കൂളുകളിൽ നടത്തുന്നുണ്ട്
_പലതും പഠിക്കാം_
ഡിടിഎച്ച് സർവീസിങ് മുതൽ റൊബോട്ടിക്സ് വരെ ഫിനിഷിങ് സ്കൂളുകളിൽ പഠിക്കാം.
എറണാകുളം ഫിനിഷിങ് സ്കൂളിൽ ബിടെക് കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് വിദ്യാർഥികൾക്കായി പൈതൺ, ജാവ ഉൾപ്പെടെയുള്ള പ്രോഗ്രാമിങ് ലാംഗ്വേജുകളും റൊബോട്ടിക്സ്, ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ സാങ്കേതികവിദ്യകളും പഠിപ്പിക്കുന്ന കോഴ്സുകളുണ്ട്.
തിരുവനന്തപുരത്തെ ഫിനിഷിങ് സ്കൂളിൽ സിവിൽ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് ശാഖകളിലെ ബിടെക് വിദ്യാർഥികൾക്കായി വിവിധ കോഴ്സുകളുണ്ട്.
_ടാസ്ക് ഓറിയന്റഡ് കോച്ചിങ്_
പ്ലേസ്മെന്റിനെത്തുന്ന കമ്പനികൾ പലപ്പോഴും വിദ്യാർഥികൾക്കു വിവിധ ടാസ്കുകൾ നൽകും. തൃപ്തികരമായി പൂർത്തിയാക്കുന്നവർക്കാണു ജോലി.
ഇതു മുന്നിൽ കണ്ടുള്ള ടാസ്ക് ഓറിയന്റഡ് കോച്ചിങ്ങിനു ഫിനിഷിങ് സ്കൂളുകൾ ഊന്നൽ നൽകുന്നു.
ജോലി ലഭിക്കാൻ സാധ്യതയുള്ള കമ്പനികളിൽ ചെയ്യേണ്ട കാര്യങ്ങൾ പഠിപ്പിക്കുന്നതിനാണു പ്രാധാന്യം.
ബിടെക് വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പിനുള്ള അവസരവും നൽകുന്നുണ്ട്.
🔲പ്രവേശനം ഇങ്ങനെ
തിരുവനന്തപുരം പിഎംജി ജംക്‌ഷനിലെ സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയം ക്യാംപസിലും എറണാകുളം കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലുമാണു മോഡൽ ഫിനിഷിങ് സ്കൂളുകൾ പ്രവർത്തിക്കുന്നത്.
30 പേരടങ്ങുന്ന ബാച്ചുകളായാണു ഓരോ കോഴ്സിനും പ്രവേശനം.
3 മാസം മുതൽ 6 മാസം വരെ ദൈർഘ്യമുള്ള കോഴ്സുകളാണ് നടത്തുന്നത്.
⏺️മോഡൽ ഫിനിഷിങ് സ്കൂൾ
തിരുവനന്തപുരം:
www.modelfinishingschool.org
ഫോൺ: 0471 2307733
⏺️മോഡൽ ഫിനിഷിങ് സ്കൂൾ
എറണാകുളം:
www. mfsekm.ihrd.ac.in
ഫോൺ: 0484 2985252
🛑പ്രധാന കോഴ്സുകൾ
🔺 മോഡൽ ഫിനിഷിങ് സ്കൂൾ എറണാകുളം
∙ റൊബോട്ടിക്സ്, ഐഒടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവ സിലബസിലുൾപ്പെടുത്തിയ കോഴ്സ്; 3 മാസം.
∙ പിഎച്ച്പി, ജാവ, പൈതൺ തുടങ്ങിയ പ്രോഗ്രാമിങ് ലാംഗ്വേജുകളുടെ പരിശീലനം; 3 മാസം.
∙ ഫിനാൻഷ്യൽ അക്കൗണ്ടിങ്; 6 മാസം
∙ ലോജിസ്റ്റിക്സ്; 6 മാസം
∙ സോഫ്റ്റ്‌വെയർ ഡവലപ്പർ; 2 മാസം
∙ ഹാർഡ്‌വെയർ എൻജിനീയർ; 2 മാസം
∙ ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക്; 3- 4 മാസം
∙ സോളർ പാനൽ ഇൻസ്റ്റലേഷൻ ടെക്നീഷ്യൻ; 3 മാസം
🔻 മോഡൽ ഫിനിഷിങ് സ്കൂൾ തിരുവനന്തപുരം
∙ ടെക്നിക്കൽ, സോഫ്റ്റ് സ്കില്ലുകൾ ഉൾപ്പെടുത്തി ബിടെക്, എംഎസ്‌സി, ബിഎസ്‌സി ബിരുദധാരികൾക്കുള്ള 40 ദിവസ കോഴ്സ്.
∙ ഹാർഡ്‌വെയർ എൻജിനീയർ; 2 മാസം
∙ സോഫ്റ്റ്‌വെയർ എൻജിനീയർ; 2 മാസം
∙ ഡിടിഎച്ച് ടെക്നീഷ്യൻ; 2 മാസം.
∙ പ്രോഗ്രാമിങ് ലാംഗ്വിജ് കോഴ്സ്
∙ ഐഒടി, റൊബോട്ടിക്സ് കോഴ്സ്
∙ ജർമൻ ലാംഗ്വേജ് കോഴ്സ്
∙ സോഫ്റ്റ് സ്കിൽസ് ആൻഡ് കരിയർ ഗൈഡൻസ്
(Note: ഇവയിൽ ചിലതു സൗജന്യ കോഴ്സുകളാണ്. യോഗ്യതയും നിബന്ധനകളും അറിയാൻ വെബ്സൈറ്റ് സന്ദർശിക്കുകയോ നേരിട്ടോ അന്വേഷിക്കയോ ആവാം.)
🔶കേരളത്തിലെ സ്ത്രീകളുടെ തൊഴില്‍ മേഖലയിലെ ഉന്നമനത്തിനായി സര്‍ക്കാര്‍ മേഖലയിലുള്ള, ഇന്ത്യയില്‍ തന്നെ ആദ്യത്തെ ഫിനിഷിംഗ് സ്കൂളാണ് REACH- റിസോഴ്സ് എന്‍ഹാന്‍സ്മെന്‍റ് അക്കാഡമി ഫോര്‍ കരിയര്‍ ഹൈറ്റ്സ്.
REACHലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സജ്ജീകരണങ്ങള്‍ക്കുള്ള അംഗീകാരമായി ഐ.എസ്.ഒ. സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുണ്ട്.
പ്രവര്‍ത്തനം തുടങ്ങി മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഐ.എസ്.ഒ. സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന സംസ്ഥാനത്തെ ഏക പൊതുമേഖലാ സ്ഥാപനമാണ് REACH.
പ്ലസ് 2 പാസ്സായ പെണ്‍കുട്ടികള്‍ക്കായി റീച്ച് സര്‍ട്ടിഫിക്കേഷന്‍ കോഴ്സില്‍ പരിശീലനം നല്‍കുകയും, കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്മെന്‍റ് അസിസ്റ്റന്‍സ് നല്‍കി വരുകയും ചെയ്യുന്നു.
നിലവില്‍ തിരുവനന്തപുരത്തും, കണ്ണൂര്‍ പിലാത്തറയിലുമാണ് റീച്ച് ഉള്ളത്.
റീച്ച് കോഴ്സുകളെ അറിയാൻ
https://reach.org.in/courses/
🔹അവസരങ്ങൾ നിങ്ങളെ തേടി എത്തണമെങ്കിൽ വിദ്യക്കൊപ്പം കഴിവിനെയും മൂർച്ച കൂട്ടണം. സോഫ്റ്റ് സ്കിൽ പരിശീലനങ്ങളും കസ്ഥമാക്കിക്കഴിഞ്ഞാൽ ജോബ് മാർക്കറ്റിൽ നിങ്ങളുടെ മൂല്യം ഇരട്ടിയായിരിക്കും. ആയതിന് ഫിനിഷിങ് സ്കൂൾ പരിശീലനങ്ങൾ നിങ്ങളെ സഹായിക്കും
Comments
Post a Comment