ഡൽഹി എൻജിനിയറിങ് കോളേജുകളിൽ ബി.ടെക്/ബി.ആർക്‌: അപേക്ഷ 24 വരെ

ഡൽഹി സർക്കാരിനുകീഴിലുള്ള അഞ്ച് സ്ഥാപനങ്ങളിലെ ബി.ഇ/ബി.ടെക് പ്രവേശനത്തിനുള്ള ജോയൻറ് അഡ്മിഷൻ കൗൺസലിങ്ങിന് (ജെ.എ.സി.) അപേക്ഷ ക്ഷണിച്ചു. 

ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്‌സിറ്റി, നേതാജി സുഭാഷ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി, ഇന്ദിരാഗാന്ധി ഡൽഹി ടെക്നിക്കൽ യൂണിവേഴ്സിറ്റി ഫോർ വിമൺ, ഇന്ദ്രപ്രസ്ഥ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി, ഡൽഹി സ്കിൽ ആൻഡ്‌ ഓൺട്രപ്രണർഷിപ്പ് യൂണിവേഴ്സിറ്റി എന്നിവയിലെ ബി.ഇ/ബി.ആർക്, ബി. ടെക്+എം.ബി.എ. പ്രവേശനമാണ് ജെ.എ.സി.യുടെ പരിധിയിൽ വരുന്നത്.


സീറ്റുകളിൽ 85 ശതമാനം ഡൽഹി റീജൺ ക്വാട്ടയും 15 ശതമാനം ഡൽഹി മേഖലയ്ക്കു പുറത്തുള്ളവർക്കുള്ള ക്വാട്ടയുമാണ്. ജെ.ഇ.ഇ.മെയിൻ പേപ്പർ ഒന്ന് അടിസ്ഥാനമാക്കിയാണ് പൊതുവേ ബി.ടെക് പ്രവേശനം. ബി.ആർക് പ്രവേശനം നാറ്റ സ്കോറും പ്ലസ്ടു മാർക്കും പരിഗണിച്ചു തയ്യാറാക്കുന്ന റാങ്ക് പട്ടിക പ്രകാരമായിരിക്കും.


വിശദമായ യോഗ്യതാവ്യവസ്ഥകൾ, പ്രവേശന നടപടിക്രമം, കൗൺസലിങ് സമയക്രമം, അപേക്ഷ നൽകൽ തുടങ്ങിയ വിശദാംശങ്ങൾ www.jacdelhi.nic.in ലുണ്ട്. ആദ്യറൗണ്ട് കൗൺസലിങ്ങിനുള്ള രജിസ്ട്രേഷൻ ഒക്ടോബർ 24 രാത്രി 11.59 വരെ നടത്താം.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Plus One Business Studies Previous Year Question Papers and Answers ( Question Paper 5 )