നീറ്റ്: രണ്ടാംഘട്ട അപേക്ഷയിൽ രേഖകൾ അപ്‌ലോഡ് ചെയ്യേണ്ടതില്ലെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി

നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) യു.ജി. 2021-ന് അപേക്ഷനൽകിയവർ, രണ്ടാംഘട്ട അപേക്ഷ പൂർത്തീകരണത്തിന്റെ ഭാഗമായി നീറ്റ് ഇൻഫർമേഷൻ ബുള്ളറ്റിനിൽ വ്യവസ്ഥചെയ്തിട്ടുള്ളതുപോലെയുള്ള നിശ്ചിതരേഖകൾ, അപ്‌ലോഡ് ചെയ്യേണ്ടതില്ലെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) neet.nta.nic.in-ലെ സ്‌ക്രോളിങ് സന്ദേശത്തിലൂടെ വ്യക്തമാക്കി.


ഇൻഫർമേഷൻ ബുള്ളറ്റിൻ പ്രകാരം പത്താം ക്ലാസ് സർട്ടിഫിക്കറ്റ്, ബാധകമായവർ മാത്രം കമ്യൂണിറ്റി/ഭിന്നശേഷി/സിറ്റിസൺഷിപ്പ് സർട്ടിഫിക്കറ്റുകൾ എന്നിവ അപ്‌ലോഡ് ചെയ്യണമെന്ന വ്യവസ്ഥ ഉണ്ടായിരുന്നു.


രണ്ടാംഘട്ട അപേക്ഷ നൽകുന്നതുമായി ബന്ധപ്പെട്ട് ഒക്ടോബർ ഒന്നിന് എൻ.ടി.എ. പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ ഈ രേഖകൾ അപ്‌ലോഡ് ചെയ്യേണ്ടതില്ലെന്ന് വ്യക്തമാക്കാതിരുന്നതും അതിനുള്ള സൗകര്യം ഹോം പേജിൽ ഇല്ലാതിരുന്നതും വിദ്യാർഥികളെ ആശങ്കയിലാക്കിയിരുന്നു.


വൈകിയാണെങ്കിലും ഈ വിശദീകരണം വിദ്യാർഥികൾക്ക് ആശ്വാസകരമാണ്. അപേക്ഷയുടെ ആദ്യഘട്ടത്തിലെ പിശകുകൾ തിരുത്താനും രണ്ടാം ഘട്ടത്തിലെ ചില വിവരങ്ങൾ നൽകാനും ഒക്ടോബർ 10-ന് രാത്രി 11.50 വരെയാണ് സൗകര്യമുള്ളത്.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Professional Courses @ Commerce