ഐസർ: ജെ.ഇ.ഇ. അഡ്വാൻസ്ഡ് ചാനൽ അപേക്ഷ നവംബർ മൂന്നുവരെ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ) ബി. എസ്., ബി.എസ്.- എം.എസ്. ഡ്യുവൽ ഡിഗ്രി പ്രോഗ്രാമുകളിലെ 2021-22 പ്രവേശനത്തിൽ, ജോയൻറ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.) അഡ്വാൻസ്ഡ് ചാനൽ വഴിയുള്ള അപേക്ഷ നവംബർ മൂന്നുവരെ www.iiseradmission.in വഴി നൽകാം.
ജെ.ഇ.ഇ. അഡ്വാൻസ്ഡിൽ ജനറൽവിഭാഗക്കാരെങ്കിൽ കോമൺ റാങ്ക് പട്ടികയിലും ജനറൽ-ഇ.ഡബ്ല്യു.എസ്./ഒ.ബി.സി.- എൻ.സി.എൽ./എസ്.സി./എസ്.ടി./പി.ഡബ്ല്യു.ഡി. വിഭാഗക്കാരെങ്കിൽ കാറ്റഗറി റാങ്ക് പട്ടികയിലും 15,000-ത്തിനുള്ളിൽ റാങ്ക് ലഭിച്ചവർക്ക് യോഗ്യതാപരീക്ഷാ മാർക്ക് വ്യവസ്ഥയ്ക്കു വിധേയമായി അപേക്ഷിക്കാം.
പ്ലസ്ടു പരീക്ഷയിൽ 60 ശതമാനം മാർക്ക് (പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 55 ശതമാനം)/തത്തുല്യഗ്രേഡ് ആണ് അപേക്ഷകർക്ക് വേണ്ടത്. പരീക്ഷ 2020/2021-ൽ ജയിച്ചിരിക്കണം.
കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന (കെ.വി.പി.വൈ.), സ്റ്റേറ്റ് ആൻഡ് സെൻട്രൽ ബോർഡ്സ് (എസ്.സി.ബി.) ചാനലുകളുടെ ആദ്യറൗണ്ട് സീറ്റ് അലോക്കേഷൻ ഒക്ടോബർ 25-ന് തുടങ്ങും.
Comments
Post a Comment