ബാംഗ്ളൂർ സർവകലാശാലയിൽ നാലുവർഷ ഓണേഴ്സ്

ദേശീയ വിദ്യാഭ്യാസ നയത്തിനനുസൃതമായി നാലുതല എക്സിറ്റ് ഓപ്ഷനുള്ള നാലുവർഷ ബി.എ./ബി.എസ്‌സി. ഓണേഴ്സ് പ്രോഗ്രാം പ്രവേശനത്തിന് ബാംഗ്ളൂർ സർവകലാശാല അപേക്ഷ ക്ഷണിച്ചു.


നിശ്ചിത ക്രെഡിറ്റുകൾ ഉള്ളവർക്ക് ആദ്യവർഷം പൂർത്തിയാക്കി സർട്ടിഫിക്കറ്റ്, രണ്ടാംവർഷം കഴിഞ്ഞ് ഡിപ്ലോമ, മൂന്നാംവർഷം കഴിഞ്ഞ് ബി.എ./ബി.എസ്‌സി., നാലുവർഷം കഴിഞ്ഞ്, ബി.എ./ബി.എസ്‌സി. ഓണേഴ്സ് യോഗ്യത നേടി പുറത്തുവരാം.


ബി.എ. ഓണേഴ്സ്-മേജർ/മൈനർ വിഷയങ്ങൾ: ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം, ഹിസ്റ്ററി, വിഷ്വൽ ആർട്സ്, പെർഫോമിങ് ആർട്സ്, സോഷ്യോളജി ആൻഡ് വിമൺ സ്റ്റഡീസ്; ഓപ്പൺ ഇലക്ടീവുകൾ: സയൻസ്, കൊമേഴ്സ്, മാനേജ്മെൻറ്, ആർക്കിടെക്ചർ.


ബി.എസ്‌സി. ഓണേഴ്സ് -മേജർ/ മൈനർ വിഷയങ്ങൾ: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, സ്റ്റാറ്റിസ്റ്റിക്സ്‌, സുവോളജി, ബോട്ടണി, സൈക്കോളജി, ഇലക്‌ട്രോണിക് മീഡിയ, ഇലക്‌ട്രോണിക് സയൻസസ്; ഓപ്പൺ ഇലക്ടീവുകൾ - ആർട്സ്, കൊമേഴ്സ്, മാനേജ്മെൻറ്, ആർക്കിടെക്ചർ.


അപേക്ഷകർ രണ്ടുവർഷ പി.യു.സി./തത്തുല്യ പരീക്ഷ മൊത്തത്തിൽ 50 ശതമാനം മാർക്ക് (പട്ടിക/കാറ്റഗറി 1 വിഭാഗക്കാർക്ക് 45 ശതമാനം) വാങ്ങി ജയിച്ചിരിക്കണം.


യോഗ്യതാ പ്രോഗ്രാം, ആർട്സ്/സയൻസ്/കൊമേഴ്സ് ഓപ്ഷണൽ സ്ട്രീമിൽ പഠിച്ചവർക്ക്, ബി.എ. ഓണേഴ്സ് പ്രോഗ്രാമിലേക്കും മാത്തമാറ്റിക്സും സയൻസ് വിഷയങ്ങളും ഓപ്ഷണലുകളായി പഠിച്ചവർക്ക് ബി.എസ്‌സി. ഓണേഴ്സിനും അപേക്ഷിക്കാം. അപേക്ഷ www.bangaloreuniversity.ac.in വഴി ഒക്ടോബർ 28 വരെ നൽകാം. 

അപേക്ഷാ ഫീസ് 400 രൂപ (സംവരണ വിഭാഗക്കാർക്ക് 200 രൂപ). 100 രൂപ ലേറ്റ് ഫീസുകൂടി നൽകി നവംബർ ഒന്നുവരെ അപേക്ഷിക്കാം.


അപേക്ഷയുടെ ഹാർഡ് കോപ്പി, നിശ്ചിത രേഖകൾ സഹിതം രണ്ടിന് പ്രോഗ്രാം കോ-ഓർഡിനേറ്റർക്ക് ലഭിച്ചിരിക്കണം.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students