AIIMSൽ നഴ്സിംഗ് ഓഫീസർ 8700 ഒഴിവുകൾ

നഴ്സുമാരെ സംബന്ധിച്ച് ഏറ്റവും മികച്ച ഒരവസരമാണ് ഇപ്പോൾ വന്നിരിക്കുന്നത്.   

ചരിത്രത്തിലാദ്യമായിട്ടാണ് ഇത്രയും ഒഴിവുകളിലേക്ക് ഒന്നിച്ച് AIIMS അപേക്ഷ ക്ഷണിക്കുന്നത്. 


ഉയർന്ന പ്രായപരിധി 30 വയസ്സാണ്. 30/10/2021 തീയതി വച്ചാണ് വയസ്സ് കണക്കാക്കുന്നത്.  OBC വിഭാഗത്തിൽ പെടുന്നവർക്ക് 3 വയസ്സും SC/ST വിഭാഗത്തിൽപെടുന്നവർക്ക് 5 വയസ്സും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.  ഭിന്നശേഷിക്കാരായവർക്ക് ഉയർന്ന പ്രായപരിധിയിൽ 10 വർഷത്തെ ഇളവും ലഭിക്കും. 


ഇന്ത്യയിലെ എല്ലാ പ്രധാനപട്ടണങ്ങളിലും ഓൺലൈൻ പരീക്ഷാകേന്ദ്രം ഉണ്ടാകും. 


BSc നഴ്സിംഗ് അല്ലെങ്കിൽ GNM കഴിഞ്ഞവർക്ക് അപേക്ഷിക്കാം.  GNM കഴിഞ്ഞവർക്ക് 50 കിടക്കകൾ  ഉള്ള ഒരാശുപത്രിയിൽ 2 വർഷത്തെ പ്രവർത്തിപരിചയം നിർബന്ധം.  


AIIMS ലേക്ക്  ഈ വർഷം  ഇനി വേറെ റിക്രൂട്ട്മെന്റ് വിജ്ഞാപനങ്ങൾ ഒന്നും ഉണ്ടാവില്ല എന്നത് ശ്രദ്ധിക്കുക.  വിവിധ എയിംസുകളിലേക്കുള്ള  ഒഴിവുകൾക്ക് ഒറ്റപ്പരീക്ഷ നടത്തുന്നതിന്റെ ഭാഗമായിട്ടാണ് കോമൺ എലിജിബിലിറ്റി ടെസ്റ്റ്‌ നടത്തുന്നത്. ഇതിന്  NORCET  എന്ന് പേരും നൽകിയിരിക്കുന്നു.. 


പരീക്ഷ ഓൺലൈൻ വഴി ആയതിനാൽ തീയതിയിൽ യാതൊരു വ്യത്യാസവും ഉണ്ടാവില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക. 


വിജ്ഞാപനത്തിനും കൂടുതൽ വിവരങ്ങൾക്കും www.aiimsexams.org എന്ന വെബ്സൈറ്റ്  നോക്കുക. അപേക്ഷിക്കാൻ ഉള്ള അവസാന തിയ്യതി 30/10/2021


 *പരീക്ഷ നവംബർ 20ന്‌ ആണ്*

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students