സൈനിക സ്‌കളുകളിലെ പ്രവേശനത്തിന് ഒക്ടോബര്‍ 26വരെ അപേക്ഷ സമര്‍പ്പിക്കാം

 *സൈനിക സ്‌കൂള്‍ പ്രവേശന പരീക്ഷ ജനുവരി 9ന്

രാജ്യത്തെ 33 സൈനിക സ്‌കളുകളിലെ പ്രവേശനത്തിന് ഒക്ടോബര്‍ 26വരെ അപേക്ഷ സമര്‍പ്പിക്കാം.

 പ്രവേശന പരീക്ഷ 2022 ജനുവരി 9ന് നടക്കും. 6,9 ക്ലാസുകളിലെ പ്രവേശനത്തിനാണ് അവസരം. 

http://aissee.nta.nic.in വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

 സംസ്ഥാനത്തുള്ളവര്‍ക്ക് കേരളത്തിലെ ഏക ക്യാമ്പസ്സായ തിരുവനന്തപുരം കഴക്കൂട്ടം സൈനിക സ്‌കൂളില്‍ പ്രവേശനം നേടാം. 

ഇംഗ്ലീഷ് മീഡിയത്തില്‍ സിബിഎസ്ഇ സിലബസ് പ്രകാരമാണ് പഠനം. 12-ാം ക്ലാസ് വരെയുള്ള പഠനത്തിനു പുറമേ, കായികവും മാനസികവുമായ വികാസത്തിനുള്ള പരിശീലനവും നല്‍കും. അപേക്ഷാഫീ 550 രൂപ. പട്ടികവിഭാഗത്തിന് 400 രൂപ.

പ്രായപരിധി

ആറാം ക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷകരുടെ പ്രായം 10നും 12നും ഇടയിലായിരിക്കണം. 


2022 മാര്‍ച്ച് 31ന് 10 വയസ്സില്‍ കുറയാനും 12 വയസ്സില്‍ കൂടാനും പാടില്ല. ഒന്‍പതാം ക്ലാസിലെ പ്രവേശനത്തിന് മേല്‍പ്പറഞ്ഞ കാലയളവില്‍ അപേക്ഷകരുടെ പ്രായം 13നും 15 നും ഇടയിലായിരിക്കണം.


പ്രവേശന പരീക്ഷ

2022 ജനുവരി 9നാണ് മള്‍ട്ടിപ്പിള്‍ ചോയ്‌സ് രീതിയിലുള്ള പ്രവേശനപരീക്ഷ നടക്കുക. സൈനിക സ്‌കൂള്‍ പ്രവേശനത്തിന് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് പ്രവേശന പരീക്ഷ നടത്തുക. ആറാം ക്ലാസ് പ്രവേശനപരീക്ഷ 9ന് ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് 4.30 വരെ നടക്കും. ഒന്‍പതാം ക്ലാസ് പ്രവേശനപരീക്ഷ ഉച്ചയ്ക്ക് 2 മുതല്‍ 5വരെ നടക്കും.


 വെബ്‌സൈറ്റിലെ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനില്‍ പരീക്ഷാവിഷയങ്ങള്‍, ചോദ്യങ്ങളുടെ എണ്ണം, മാര്‍ക്ക് വിഭജനം, സിലബസ് എന്നിവയടക്കമുള്ള വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. ആറാം ക്ലാസ് പ്രവേശന പരീക്ഷയ്ക്ക് ഇംഗ്ലീഷിനു പുറമേ മലയാളം, തമിഴ്, ഹിന്ദി അടക്കമുള്ള 13 ഭാഷകളില്‍ ഏതെങ്കിലും തിരഞ്ഞെടുക്കാം.


 ഒന്‍പതാം ക്ലാസിലെ പ്രവേശന പരീക്ഷ ഇംഗ്ലീഷില്‍ മാത്രമായിരിക്കും.


പരീക്ഷാകേന്ദങ്ങള്‍

തിരുവനന്തപുരം, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്.


കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 -2781400,

 ഇ-മെയില്‍: 

sainikschooltvm@gmai.com


 http:/sainikschooltvm.nic.in

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Plus One Business Studies Previous Year Question Papers and Answers ( Question Paper 5 )